“മോനേ, എന്‍റെ മൊബൈൽ ഇവിടെ കൊണ്ടുവന്ന് വയ്ക്കൂ, എപ്പോൾ നോക്കിയാലും അതെടുത്ത് കളിയാണല്ലോ?” രശ്മി മകനോടായി പറയുകയാണ്. ഇത്തരം കാര്യങ്ങൾ മിക്ക വീടുകളിലും ഇപ്പോൾ സാധാരണമാണ്. കൊച്ചുകുട്ടികൾ വരെ മൊബൈൽ കൈവശം വയ്ക്കുന്ന പ്രവണതയും കണ്ടുവരുന്നു. മാതാപിതാക്കളുടെ ശ്രദ്ധക്കുറവും അറിവില്ലായ്മയുമൊക്കെ വരുത്തി വയ്ക്കുന്ന പ്രശ്നങ്ങളും ഏറുകയാണ്.

ഫോൺബുക്ക്, കാൽക്കുലേറ്റർ, വാച്ച്, ക്യാമറ, അലാറാം, സോഷ്യൽ മീഡിയ, മാപ്പ്, മ്യൂസിക് എന്നിങ്ങിനെ എല്ലാവിധ സംവിധാനങ്ങളും ചെറിയൊരു ഫോണിൽ വന്നതോടെ അതിന്‍റെ ഉപയോഗവും അവശ്യകതയും ഏറുകയാണ്. പരസ്യങ്ങൾ, ബാംങ്കിംഗ് വിവരങ്ങൾ, ഷോപ്പിംഗ്, വാർത്തകൾ എന്നിങ്ങനെ ദൈനംദിന ജീവിതത്തിലെ പല ആവശ്യങ്ങൾക്കായും മൊബൈൽ പ്രയോജനപ്പെടുന്നു. ഇന്‍റർനെറ്റിന്‍റെ സാധ്യത വർദ്ധിച്ചതോടെ ഒഴിവാക്കാനാകാത്ത വസ്തുവായി മാറി മൊബൈൽ.

ഉപയോഗിക്കുന്നവർക്കുള്ള സൗകര്യങ്ങൾ പോലെ തന്നെ മറ്റുള്ളവർക്ക് അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകളും നിസ്സാരമല്ല. മൊബൈൽ ഉപയോഗിക്കുന്നവർ ചില പെരുമാറ്റച്ചട്ടങ്ങൾ കൂടി ഓർമ്മയിൽ വയ്ക്കേണ്ടത് അത്യന്താപേക്ഷിതമാണ്. പൊതുയിടങ്ങളിൽ മറ്റുള്ളവർക്ക് ശല്യമാകുന്ന വിധം ദീർഘനേരം സംസാരിക്കുന്നതും റിംഗ് ടോൺ ഉച്ചത്തിൽ വയ്ക്കുന്നതും പാട്ടും വീഡിയോയും ഇയർഫോണില്ലാതെ ഉപയോഗിക്കുന്നതും മൊബൈൽ ദുരുപയോഗമായി കരുതാം. അതോടൊപ്പം തന്നെ പല ആരോഗ്യ മാനസിക പ്രശ്നങ്ങളും മൊബൈൽ ഉപയോഗത്തിലൂടെ സംജാതമാകുന്നതായി പഠനങ്ങൾ വെളിപ്പെടുത്തുന്നു.

ശ്രദ്ധിക്കേണ്ടത്

  • മറ്റുള്ളവർക്ക് ശല്യമാകുന്ന വിധമുള്ള മൊബൈൽ സംസാരം ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
  • വാഹനമോടിക്കുന്ന അവസരത്തിൽ മൊബൈൽ ഉപയോഗിക്കരുത്.
  • അനാവശ്യമായി സന്ദേശങ്ങളോ ചിത്രങ്ങളോ മറ്റുള്ളവർക്ക് അയയ്ക്കരുത്. അത് നിയമനടപടിക്ക് ഇടയാക്കിയേക്കാം.
  • റോംഗ് നമ്പറുകൾ വരാനിടയായാൽ സംയമനത്തോട് കൂടി മാത്രം സംസാരിക്കുക. നമ്പർ തെറ്റാണെന്ന് അറിയിച്ച് ഡിസ്കണക്ട് ചെയ്യാം. ഉറക്കെയോ ദേഷ്യപ്പെട്ടോ സംസാരിക്കരുത്. റോംഗ് നമ്പറിൽ വിളിച്ച് സൗഹൃദം സ്ഥാപിക്കാതിരിക്കുക.
  • റെയിൽവേ ലൈൻ, റോഡ് ഇവ മുറിച്ച് കടക്കുമ്പോൾ മൊബൈലിൽ സംസാരിക്കരുത്.
  • ആശുപത്രി, കോൺഫറൻസ് ഹോൾ, സ്കൂൾ പരിസരം, ആരാധനാലയം, ഓഫീസ് എന്നിവിടങ്ങളിൽ മൊബൈൽ സൈലന്‍റ് മോഡിലാക്കുക.
  • പൊതുസ്ഥലങ്ങളിൽ മറ്റുള്ളവർക്ക് ശല്യമാകുന്ന വിധത്തിൽ ലൗഡ് സ്പീക്കറിൽ സംസാരിക്കരുത്.
  • പൊതു വിശ്രമകേന്ദ്രങ്ങൾ, റസ്റ്റോറന്‍റുകൾ, ബസ്സ്റ്റാൻഡ്, ബസ് യാത്ര, തീവണ്ടി യാത്ര ഇവയിലൊക്കെ മൊബൈൽ ഉപയോഗം അവശ്യത്തിനും സന്ദർഭത്തിനും ചേരുന്ന വിധത്തിലായിരിക്കണം.
  • ഒരാളോട് സംസാരിച്ചിരിക്കുമ്പോൾ അയാളിൽ നിന്നും വളരെ ദൂരം അകന്നുനിന്ന് ദീർഘനേരം സംസാരിക്കുന്നത് ശരിയല്ല. വേഗം കാര്യം പറഞ്ഞ് ഡിസ്കണക്ട് ചെയ്യുക.
  • മരണവീട്ടിലോ, കല്യാണവീട്ടിലോ, ആഘോഷാവസരങ്ങളിലോ, ആളുകൾ കൂടുന്നിടത്ത് മൊബൈൽ കോൾ ചെയ്യുന്നതും സംസാരിക്കുന്നതും ഉചിതവും മാന്യവുമായിരിക്കണം. ഈ സ്ഥലങ്ങളിൽ റിംഗ് ടോണുകളും ശ്രദ്ധിക്കുക.
  • ഹോസ്പിറ്റലിൽ ആയിരിക്കുമ്പോഴും തീവണ്ടിയിൽ സഞ്ചരിക്കുമ്പോഴും രാത്രി യാത്രകളിലും മറ്റുള്ളവരുടെ ഉറക്കം നഷ്ടപ്പെടുത്തുന്ന വിധത്തിൽ സംസാരിക്കുകയോ റിംഗ് ടോണുകൾ സെറ്റ് ചെയ്യുകയോ ചെയ്യരുത്.
  • മിക്കപ്പോഴും ഫോൺ ഉപയോഗിക്കുന്നവർ കഴിവതും ഇയർ ഫോൺ, നെക് ബാൻഡ്, ഇയർ പോഡ് ഇവയിൽ സൗകര്യപ്രദമായത് തെരഞ്ഞെടുക്കുക.
  • ഷർട്ടിന്‍റെയോ പാന്‍റിന്‍റെയോ പോക്കറ്റിൽ മൊബൈൽ വയ്ക്കാതിരിക്കുക. ഇത് ബാഗിലോ മറ്റോ പ്രത്യേകം സൂക്ഷിക്കുക.
  • ഓഫീസിൽ ഫോൺ കഴിവതും സൈലന്‍റ് മോഡ് ഉപയോഗിക്കുക. ഇത് മറ്റുള്ളവർക്ക് ശല്യം ഉണ്ടാക്കില്ല.
  • ഗർഭിണികൾ, കുട്ടികൾ ഹൃദ്രോഗികൾ തുടങ്ങിയവർ മൈബൈൽ ഉപയോഗം പരമാവധി കുറയ്ക്കുക. അത്യവശ്യ സമയത്ത് ഇയർഫോൺ പോലുള്ള ഉപകരണങ്ങൾ കോളുകൾക്കായി ഉപയോഗിക്കുക.
  • രാത്രിയിൽ കിടപ്പുമുറിയിൽ നിന്നും മൊബൈൽ ഒഴിവാക്കുക.
  • ഇലക്ട്രിക് ഉപകരണങ്ങൾ പ്രവർത്തിക്കുന്നിടത്ത്, കമ്പ്യൂട്ടർ സെർവർ, എടിഎം എന്നിവിടങ്ങളിൽ മൊബൈൽ ഉപയോഗിക്കാതിരിക്കുക.
  • പേസ്മേക്കർ പോലുള്ള ഉപകരണങ്ങൾ ഘടിപ്പിച്ചിട്ടുള്ളവർ ഷർട്ടിന്‍റെ പോക്കറ്റിൽ മൊബൈൽ വയ്ക്കരുത്.
  • ഫോൺ റിംഗ് ചെയ്യുമ്പോൾ കോൾ എടുത്ത ശേഷം മാത്രം ചെവിയോട് ചേർത്തുപിടിക്കുക. കണക്ടു ചെയ്യുന്ന അവസരത്തിൽ റേഡിയേഷൻ അധികമാണ്.
  • ദുർബ്ബല സിഗ്നൽ ഉള്ള സ്ഥലങ്ങളിൽ നിന്ന് ഫോൺ വിളിക്കുന്നത് കൂടുതൽ റേഡിയേഷൻ ഉണ്ടാക്കും.
  • ബാറ്ററി ചാർജ്ജ് ചെയ്യുന്ന സമയത്ത് ഫോൺ ഉപയോഗിക്കരുത്.
  • മൊബൈലിന്‍റെ ഐഎംഇഐ നമ്പർ എവിടെയെങ്കിലും എഴുതി സൂക്ഷിക്കുക. മൊബൈൽ നഷ്ടപ്പെടുന്ന അവസരത്തിൽ പരാതി നൽകാൻ ഇതാവശ്യമാണ്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...