കേരളത്തിന്‍റെ നോവുന്ന ഓർമ്മയാണ് ഡോ. വന്ദനദാസ്. മെഡിക്കൽ പ്രൊഫഷനിൽ ജോലി ചെയ്യുന്നവർ ഒരുപാട് അതിക്രമങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും കേരളത്തിലെ ആദ്യത്തെ ഹെൽത്ത് പ്രൊഫഷണൽ രക്‌തസാക്ഷിയായത് വന്ദനയെന്ന യുവ ഡോക്ടറാണ്. യഥാർത്ഥത്തിൽ ഒരുപാട് ചോദ്യങ്ങളും ഉത്തരങ്ങളും ആവശ്യമായ ഒരു നിർണായക സംഭവമായി ഈ കൊലപാതകത്തെ കാണേണ്ടി വരുന്നു. എഫ്ഐആറിൽ ഉൾപ്പെടെ ഗുരുതരമായ വിഴ്ചകൾ ഉണ്ട് എന്ന് ചൂണ്ടിക്കാട്ടി വന്ദനയുടെ കുടുംബം സിബിഐ അന്വേഷണവും ആവശ്യപ്പെട്ടിരുന്നു.

കൊട്ടാരക്കര സർക്കാർ താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻ വന്ദന ദാസ് എന്ന 25 കാരിയുടെ ദാരുണമായ കൊലപാതകം കേരളത്തിലെ ആരോഗ്യപ്രവർത്തകർക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന അരക്ഷിത അന്തരീക്ഷമാണ് തുറന്നു കാട്ടുന്നത്. യുവമനസ്സുകളെ വാർത്തെടുക്കേണ്ട സന്ദീപ് എന്ന 42കാരനായ അധ്യാപകൻ ആണ് ഈ ക്രൂരത ചെയ്‌തത് എന്നതും ദുരന്തത്തിന്‍റെ ഭയാനകത വർദ്ധിപ്പിക്കുന്നു.

2023 മെയ് 10 ന് പുലർച്ചെ 4.30 ന് മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിൽ പോലീസ് വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിൽ കൊണ്ടുവന്നപ്പോൾ ആണ് പ്രതി അക്രമാസക്തനായതും, മിനിറ്റുകൾക്കുള്ളിൽ ദുരന്തം സംഭവിച്ചതും. മേശപ്പുറത്ത് സൂക്ഷിച്ചിരുന്ന ശസ്ത്രക്രിയാ കത്രിക ഉപയോഗിച്ച് ചുറ്റുമുള്ളവരെ ആക്രമിക്കുകയായിരുന്നു. എന്നാൽ ആ സമയത്ത് നിർഭാഗ്യവശാൽ ഡോക്ടർ വന്ദന ആ മുറിയിൽ കുടുങ്ങിപ്പോയി. അവർക്ക് രക്ഷപ്പെടാൻ ഉള്ള അവസരം ലഭിക്കും മുന്നേ ശ്വാസകോശം, തല, വയറ്, കഴുത്ത്, നട്ടെല്ല് എന്നിവ തുളച്ചു കയറുന്ന വിധത്തിൽ നിരവധി തവണ നിഷ്കരുണം അക്രമി കുത്തി പരിക്കേല്പിച്ചു. ഉടൻ തന്നെ അടുത്തുള്ള വിജയാ ഹോസ്പിറ്റലിൽ എത്തിച്ചു. നില വഷളായതിനെ തുടർന്ന് തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഹോസ്പിറ്റലിലേക്ക് റഫർ ചെയ്തെങ്കിലും വെന്‍റിലേറ്ററിൽ മരണം സ്‌ഥിരീകരിച്ചു. നാല് മണിക്കൂറിനുള്ളിൽ എല്ലാം അവസാനിച്ചു.

കൊല്ലം പോലെയുള്ള ജില്ലകളിൽ അത്യാധുനിക സൗകര്യങ്ങളുള്ള മെഡിക്കൽ കോളേജുകളോ സ്വകാര്യ ആശുപത്രികളോ ഉണ്ടായിരുന്നെങ്കിൽ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകേണ്ട ആവശ്യം വരില്ലായിരുന്നു. വന്ദനയുടെ കാര്യത്തിൽ, ആ ജീവൻ രക്ഷിക്കാൻ ആവശ്യമായ വിലയേറിയ മണിക്കൂർ തിരുവനന്തപുരത്തേക്ക് ഉള്ള യാത്രയിൽ നഷ്ടപ്പെട്ടു എന്ന് പറയുന്നതാവും ശരി.

ഡോ വന്ദന ദാസിനെക്കുറിച്ച്

“ഡോ വന്ദന ദാസ് എംബിബിഎസ്” അതായിരുന്നു ആ വീട്ടിലെ നെയിം ബോർഡ്. കോട്ടയം ജില്ലയിലെ കുറുപ്പന്തറ സ്വദേശിയായ വന്ദനയ്ക്ക് കുട്ടിക്കാലം തന്നെ ഡോക്ടറാകണമെന്ന ആഗ്രഹമായിരുന്നു. തന്‍റെ ഏക മകൾക്കു ആ രംഗത്ത് ശോഭനമായ ഭാവിയുണ്ടെന്ന് പ്രതീക്ഷിച്ച പിതാവ് മോഹൻദാസിന്‍റെ സ്നേഹവും വാത്സല്യവും അവളെ മെഡിക്കൽ രംഗം തെരഞ്ഞെടുക്കാൻ വീണ്ടും പ്രേരിപ്പിച്ചു. അബ്കാരി കോൺട്രാക്ടറായ മോഹൻ ദാസും ഗൃഹനാഥയായ വസന്തകുമാരിയും തങ്ങളുടെ ജീവിതം മകൾക്ക് വേണ്ടിയാണ് ജീവിച്ചത്.

പ്രവേശന പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ ശേഷം കൊല്ലത്തെ അസീസിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ചിൽ മെഡിസിന് പ്രവേശനം നേടി. ബിരുദം ഔ ദ്യോഗികമായി നേടുന്നതിനുമുമ്പ് അവളുടെ ജീവിതം ദാരുണമായി അവസാനിക്കുകയായിരുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...