പേര് : വേദാന്ത് രജനിഷ്

പ്രായം: ആറു വയസ്സ്.

ഇഷ്ടം : ഹെയർ ഡോണെഷൻ

വേദാന്ത് രജനിഷ് എന്ന ആറുവയസുകാരനെ കണ്ടാൽ ഒരു സുന്ദരി പെൺകുട്ടിയെ പോലെ തോന്നും. കാരണം അവന്‍റെ നീണ്ട മുടി തന്നെ... ഇനി അവനെ ആരെങ്കിലും പെൺകുട്ടി എന്ന് വിളിച്ചാൽ പോലും അവന് അത് ഇഷ്ടമാണ്... വേദാന്തിന് അത് വെറുമൊരു തമാശ മാത്രം. കാരണം ആ മുടി വളർത്തൽ ഒട്ടും ഒരു തമാശയേ അല്ല!!

തിരുവനന്തപുരം നവജീവൻ ബെഥാനി വിദ്യാലയത്തിലെ വിദ്യാർത്ഥി ആണ് വേദാന്ത്. ഐടി പ്രൊഫഷണൽ ആയ രജനിഷ് രവീന്ദ്ര കുറുപ്പിന്‍റെയും, എച്ച്ആർ പ്രൊഫഷണൽ, പ്രിസില്ല ഡേവിഡിന്‍റെയും മകനാണ് വേദാന്ത്. കാൻസർ രോഗികൾക്ക് മുടി ദാനം ചെയ്യുക എന്ന ആശയം അവന്‍റെ ആഗ്രഹമായി മാറാൻ ഇടയാക്കിയത് ഈ ലോക്ക്ഡൗൺ കാലം തന്നെ ആണ്. അതേ കുറിച്ച് വേദാന്തിന്‍റെ മാതാപിതാക്കൾ പറയുന്നത് കേൾക്കൂ..

ലോക്ക് ഡൗൺ സമയത്താണ് ഇതെല്ലാം സംഭവിച്ചത്. വേദാന്തിന്‍റെ മുടി ഞങ്ങൾ വീട്ടിൽ തന്നെ ആണ് വെട്ടിക്കൊണ്ടിരുന്നത്.

കഴിഞ്ഞ വർഷം മാർച്ചിൽ ലോക്ക്ഡൗൺ തുടങ്ങിയ ശേഷം, ഞങ്ങൾ അവന്‍റെ മുടി ട്രിമ്മിംഗ് ചെയ്യുന്നത് നിർത്തി. ക്രമേണ അവന്‍റെ മുടി വളരാൻ തുടങ്ങി. നീണ്ട മുടിയുള്ള അവന്‍റെ പുതിയ സ്റ്റൈൽ ഞങ്ങൾക്ക് വളരെ അധികം ഇഷ്ടപ്പെട്ടു. സ്കൂളുകൾ അടച്ചതിനാൽ മുടി വളർത്തൽ തുടരാൻ തീരുമാനിച്ചത് അത് കൊണ്ടാണ്.

vedanth

അങ്ങനെ ഇരിക്കെ ഒരു ദിവസം ഞങ്ങൾ ജീവിതത്തെക്കുറിച്ച് ഓരോ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനിടയിൽ ആണ് ആ ചിന്ത കടന്നു വന്നത്, കാൻസർ മൂലം മുടി കൊഴിയുന്ന ആളുകൾക്ക് മകന്‍റെ മുടി സംഭാവന ചെയ്താലോ? ഞാൻ അക്കാര്യം അവനോട് പറഞ്ഞു...

ഒരു 6 വയസ്സുകാരന് കൂടുതൽ ഒന്നും മനസ്സിലായതായി തോന്നിയില്ല എങ്കിലും അവനു സന്തോഷം ആയിരുന്നു. ഏതായാലും ഞങ്ങൾ ഇന്‍റർനെറ്റിൽ ഹെയർ ഡോണേഷൻ വിവരങ്ങൾ തിരയാൻ തുടങ്ങി. അങ്ങനെ ആണ് ‘ഹെയർ ഫോർ ഹോപ്പ് ഇന്ത്യ’ പേജ് കാണാൻ ഇടയായത്.. അതിലെ ലേഖനങ്ങളും മറ്റ് സംഭാവനകളും എല്ലാം ഞങ്ങൾ ശ്രദ്ധിച്ചു വായിച്ചു നോക്കി കാരണം, അതിൽ പറയുന്ന കാര്യങ്ങൾ എല്ലാം ചെയ്യാൻ കഴിയുമോ എന്നറിയില്ലല്ലോ മുടി ദാനത്തിന്‍റെ പേരിൽ മകനെ വിഷമിപ്പിക്കാനും ഞങ്ങൾക്ക് താല്പര്യം ഇല്ലായിരുന്നു..

അവൻ മുടി വളർത്താൻ തുടങ്ങിയ ശേഷം അതിശയകരമെന്നു പറയട്ടെ, മിക്കവാറും എല്ലാ ദിവസവും മുടി അളക്കാൻ തുടങ്ങി നീളമുള്ള മുടി മൂലം എന്തെങ്കിലും അസ്വസ്ഥതകൾ ഉണ്ടായാൽ കുട്ടി പരാതിപ്പെടുമോ എന്ന് ആശങ്ക ഉണ്ടായിരുന്നുന്നു. ഇനി അവൻ പരാതിപ്പെടാൻ തുടങ്ങുന്ന ദിവസം മുടി വെട്ടിക്കുറയ്ക്കുമെന്ന് ഉറപ്പിച്ചു. എന്നാൽ വേദാന്ത് വളരെ ഇഷ്ടത്തോടെ മുടി സംഭാവന ചെയ്യാൻ തീരുമാനിക്കുകയാണ് ഉണ്ടായത്.

മുടി നീണ്ടു വളർന്നതുകൊണ്ട് ആരെങ്കിലും കളിയാക്കുകയോ തമാശയായി അവനെ പെൺകുട്ടി എന്ന് വിളിക്കുകയോ ചെയ്യുന്നത് തന്നെ ബാധിക്കില്ലെന്ന് അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു. ഒരു പെൺകുട്ടി എന്ന് വിളിക്കുന്നത് അവന് ഒരു തമാശ മാത്രമാണ്. കുട്ടികൾക്ക് മുൻവിധികളൊന്നുമില്ല, അവർ സ്വതന്ത്രരാണ്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...