കഴിഞ്ഞ വര്‍ഷം ഓണാവധിക്കാനെന്നാണോർമ mygov.in എന്ന വെബ്‌സൈറ്റിൽ ‘സർട്ടിഫിക്കറ്റ് കോഴ്സ് ഓൺ നോൺ വൈലെന്‍റ് കമ്മ്യൂണിക്കേഷൻ’ എന്ന കോഴ്സ് കാണാനിടയായി. തുറന്ന് നോക്കിയപ്പോൾ കൗതുകം ആവേശത്തിലേക്ക് വഴിമാറി. മുപ്പത്-മുപ്പത്തിനാല് പേജിൽ അഞ്ചു മൊഡ്യൂളുകളിലായി അത്യന്തം സമകാലിക പ്രാധാന്യമുള്ള ഉൾകാഴ്ചയുള്ള ഒരു കോഴ്സ്!

അന്ന് ഞാൻ ആ കോഴ്സ് കാണുമ്പോൾ അതിന്‍റെ ഉത്തരങ്ങൾ സമർപ്പിക്കാനുള്ള അവസാന തിയതി തീരാറായിരുന്നു. അതിൽ കണ്ട വിലാസത്തിൽ വെറുതെ ഒരു മെയിൽ അയച്ചു നോക്കി. ഏതാനും ദിവസങ്ങൾക്ക് ശേഷം മറുപടി വന്നു; ഈ ജീവിതകാലയളവിനിടയിൽ ഞാൻ പരിചയപ്പെട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും എളിമയുള്ള ഒരു മനുഷ്യനെ പരിചയപ്പെടാനുള്ള ഒരു നിമിത്തമായി അത് മാറി, ഗാന്ധി സ്‌മൃതി ഭവനിലെ പ്രോഗ്രാം കോർഡിനേറ്ററും കോഴ്സ് ഡെവലപ്പെറും ആയ ഡോക്ടർ വേദഭ്യാസ് കുന്ദു!

ഗാന്ധി സ്‌മൃതി ദർശൻ സമിതി

ഇന്ത്യാ ഗവൺമെന്‍റിന്‍റെ സാംസ്കാരിക മന്ത്രാലയത്തിന്‍റെ ഉപദേശത്തിലും സാമ്പത്തിക സഹായത്തിലും പ്രവർത്തിക്കുന്ന, ഇന്ത്യയുടെ പ്രധാനമന്ത്രി ചെയർപേഴ്സൻ പദവി വഹിക്കുന്ന, ഒരു സ്വതന്ത്ര സ്ഥാപനമാണ് ഗാന്ധി സ്‌മൃതി ദർശൻ സമിതി. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ വിവിധ സാമൂഹിക-വിദ്യാഭ്യാസ-സാംസ്കാരിക പരിപാടികളിലൂടെ മഹാത്മാഗാന്ധിയുടെ ജീവിതവും ദൗത്യവും ചിന്തയും പ്രചരിപ്പിക്കുക എന്നതാണ് സമിതിയുടെ അടിസ്ഥാന ഉദ്ദേശ്യവും ലക്ഷ്യവും. മുതിർന്ന ഗാന്ധിയന്മാരുടെയും വിവിധ സർക്കാർ വകുപ്പുകളുടെ പ്രതിനിധികളുടെയും നാമനിർദ്ദേശം ചെയ്ത ഒരു കൂട്ടായ്മയാണ് ഇതിന്‍റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

gandhism - anandam july

മെയിലിലൂടെ ഡോക്ടർ കുന്ദുവിനെ പരിചയപെട്ടതായി മുകളിൽ സൂചിപ്പിച്ചുവല്ലോ; അത് പതുക്കെ നല്ലൊരു സഹോദര-ബന്ധമായി രൂപാന്തരപ്പെട്ടു. ക്ഷണിച്ച മാത്രയിൽ സന്നദ്ധനായി അദ്ദേഹം ഞങ്ങളുടെ രാജഗിരി കലാലയത്തിലെ സാമൂഹ്യ പ്രവർത്തന വിദ്യാർത്ഥികളുമായി ഒരു വെബിനാറിലൂടെ ഇന്നത്തെ കാലത്തെ ഗാന്ധിയൻ ചിന്തകളുടെ അനിവാര്യതയെക്കുറിച്ചും സമകാലീനതയെക്കുറിച്ചും സംവദിച്ചു.

കുട്ടികളുടെ ചുറുചുറുക്കും ആവേശപൂർവമുള്ള ചോദ്യങ്ങളും അദ്ദേഹത്തിന് വളരെ സന്തോഷമേകി. അങ്ങനെ അന്ന് വൈകിട്ട് സംസാരിക്കവെ അദ്ദേഹം എന്നോട് പറഞ്ഞു "അന്ന് ആനന്ദിനെ പരിചയപ്പെടാൻ ഇടയാക്കിയ ആ കോഴ്സ് ഇല്ലേ, അത് വീണ്ടും ആക്റ്റീവ് ആകാൻ പോകുവാണ്. അന്ന് അത് ഇംഗ്ലീഷിലും ഹിന്ദിയിലും ആയിരുന്നല്ലോ ഞാൻ രൂപകല്പന ചെയ്തിരുന്നത്, അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കോയമ്പത്തൂർ ഉള്ള ഒരു ടീച്ചർ അത് തമിഴിലേക്കും വിവർത്തനം ചെയ്തു; ഇനി ആ കോഴ്സ് തമിഴിലും ലഭ്യമാണ്. മറ്റു ഭാഷകളിലേക്ക് കൂടി അത് വരണമെന്നാണ് എന്‍റെ സ്വപ്നം."

അത് കേട്ടപ്പോൾ എന്ത് കൊണ്ട് ഇത് മലയാളത്തിലേക്ക് ആക്കികൂടാ എന്ന് എനിക്കും തോണി. അദ്ദേഹവുമായി അത് പങ്കുവച്ചപ്പോൾ അദ്ദേഹം വളരെയധികം ആഹ്‌ളാദത്തോടെ സമ്മതമേകി. രാജഗിരി പ്രിൻസിപ്പൽ ബിനോയ് ജോസഫും മാനേജ്‌മെന്‍റും പരിപൂർണ പിന്തുണ നൽകിയതോടെ, പരിമിതികളേറെ ഉണ്ടായിരുന്നുവെങ്കിലും ആ യാത്ര അങ്ങനെ ആരംഭിച്ചു. ആദ്യാവസാനം കിരൺ തമ്പി സാറിന്‍റെ ഏകോപനവും തുണയായി.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...