മഹാമാരിയും തുടർന്നുള്ള സ്ലോഡൗണും കാരണം ഉദ്യോഗസ്‌ഥരായ സ്ത്രീകളുടെ എണ്ണം തുടർച്ചയായി കുറഞ്ഞു കൊണ്ടിരിക്കുകയാണ്. പഠനങ്ങൾ അനുസരിച്ച് നമ്മുടെ രാജ്യത്തിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണം കുറഞ്ഞു വരികയാണെന്നാണ് അറിയുന്നത്. ഇന്ത്യയിൽ ജോലി ചെയ്യുന്ന പുരുഷന്മാർ 67% ആണെങ്കിൽ സ്ത്രീകൾ കേവലം 9% ആണ്.

സ്വാതന്ത്യ്രം ലഭിച്ചിട്ട് 74 വർഷം പിന്നിട്ടിട്ടും തൊഴിൽ മേഖലയിൽ സ്ത്രീ പങ്കാളിത്തം ഇപ്പോഴും വളരെ കുറവാണ്. പ്രത്യേകിച്ചും ചെറുപ്പക്കാരായ സ്ത്രീകൾക്ക് സ്വന്തം കരിയർ കരസ്ഥമാക്കാൻ ധാരാളം വെല്ലുവിളികളേയും തടസ്സങ്ങളേയും നേരിടേണ്ടി വരുന്നുണ്ട്. 1950 ലെ തുടക്കക്കാലത്തുള്ള ജെൻഡർ ഗ്യാപ് തന്നെ ഇപ്പോഴും തൊഴിൽ മേഖലയിൽ നിലനിൽക്കുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. ഇനി മറ്റൊന്നുണ്ട്, സാങ്കേതിക മികവുണ്ടെങ്കിലും അല്ലെങ്കിൽ വൊക്കേഷണൽ ട്രെയിനിംഗ് ലഭിച്ചാലും ശരി വർക്ക് പ്ലേസിൽ സ്ത്രീകൾക്ക് ലിംഗ അസമത്വത്തെ നേരിടേണ്ടി വരുന്നു. അവർക്ക് ലഭിക്കുന്ന വേതനത്തിലും ഈ അസമത്വം കാണാൻ കഴിയും.

കോവിഡ് കാലം ഉദ്യോഗസ്ഥകളായ സ്ത്രീകളെ ബാധിക്കുമ്പോൾ

മികച്ച കരിയർ സൃഷ്ടിക്കാൻ കഴിയുന്ന ഫോർമൽ ഉദ്യോഗങ്ങളുടെ എണ്ണം കുറയുകയാണ്. കോൺട്രാക്റ്റ് അടിസ്‌ഥാനമാക്കിയുള്ള തൊഴിൽ അവസരങ്ങളാണ് ഏറെയും. സിഎംഐഇ യുടെ ഒരു പഠനമനുസരിച്ച് ഉദ്യോഗസ്‌ഥരായ സ്ത്രീകളെ സംബന്ധിച്ച് ഇത് പ്രയാസകരവുമാണ്. മഹാമാരി മൂലം ജോലി സാധ്യതകൾ കുറഞ്ഞിരിക്കുകയാണ്. വർക്കിംഗ് ഏജിലുള്ള 11% സ്ത്രീകൾ ജോലി ചെയ്യുമ്പോൾ ജോലി ചെയ്യുന്ന പുരുഷന്മാരുടെ കണക്ക് 72% ആണ്. ഇതിന് പുറമെ തൊഴിലില്ലായ്മ നിരക്ക് 17% ആണെങ്കിൽ പുരുഷന്മാർ കേവലം 6% ആണ് അതിൽ വരിക. അതായത് വളരെ കുറച്ച് സ്ത്രീകൾ മാത്രമേ തൊഴിൽ നേടുന്നുള്ളൂവെന്നാണ് അത് സൂചിപ്പിക്കുന്നത്.

  • സിഎംഐഇയുടെ കണക്കുകൾ അനുസരിച്ച് 2019-20 ൽ വനിത തൊഴിലന്വേഷകരുടെ സംഖ്യ കേവലം 7% ആയിരിക്കുമ്പോൾ ലോക്ഡൗണിന് തുടക്കകാലത്ത് അതായത് ഏപ്രിൽ 2020 ൽ 13.9% പേർക്ക് തൊഴിലില്ലാത്ത അവസ്‌ഥയിലൂടെ കടന്നു പോകേണ്ടി വന്നിട്ടുണ്ട്.
  • 2020 നവംബർ ആയതോടെ ഭൂരിഭാഗം പുരുഷന്മാർ ജോലി തിരികെ കരസ്ഥമാക്കി. എന്നാൽ സ്ത്രീകൾക്കതിന് കഴിഞ്ഞില്ല. നവംബർ 2020 ൽ 49% സ്ത്രീകൾക്ക് തൊഴിൽ നഷ്ടമുണ്ടായി.
  • അടുത്തിടെ ഓൺലൈൻ ജോബ് നെറ്റ്‍വർക്കായ ലിങ്ക്ഡിൻ ഓപ്പർച്യൂണിറ്റി 2021ൽ നടത്തിയ സർവ്വേയിൽ സത്രീകളുടെ തൊഴിൽ സാഹചര്യത്തെ മഹാമാരി ബാധിച്ചതായി കണ്ടെത്തുകയുണ്ടായി. സർവ്വേയിൽ 18-65 നിടയിലുള്ളവരെയാണ് വിധേയമാക്കിയത്. ആസ്ട്രേലിയ, ചൈന, ഇന്ത്യ, ജപ്പാൻ അടക്കം 7 രാജ്യങ്ങളിലുള്ളവരെയാണ് പഠനത്തിൽ ഉൾപ്പെടുത്തിയത്.
  • സർവ്വേയനുസരിച്ച് വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകളെ അപേക്ഷിച്ച് ഇന്ത്യൻ സ്ത്രീകളെയാണ് അധികമായി കോവിഡ് സാഹചര്യം ബാധിച്ചത്. 90% സ്ത്രീകളും തന്നെ കൊറോണ സൃഷ്ടിച്ച സമ്മർദ്ദത്തിനടിമപ്പെട്ടു.
  • ഏഷ്യ- പെസഫിക് രാജ്യങ്ങളിൽ സ്ത്രീകൾക്ക് തൊഴിലിനും വേതനത്തിനുമായി കഠിനമായി പ്രയത്നിക്കേണ്ടി വരുന്നുണ്ട്. ചിലയിടങ്ങളിൽ അവർക്ക് പക്ഷപാതപരമായ സമീപനങ്ങളെ നേരിടേണ്ടി വരുന്നു. പുരുഷന്മാർക്ക് നൽകുന്ന വേതനം തങ്ങൾക്ക് നൽകുന്നില്ലായെന്നാണ് 22% സ്ത്രീകൾ പറയുന്നത്.
  • മറ്റൊന്ന്, പുരുഷന്മാരുമായി താരതമ്യം ചെയ്യുമ്പോൾ തങ്ങൾക്ക് വളരെ കുറച്ച് അവസരങ്ങളെ ലഭിക്കുന്നുള്ളൂവെന്നാണ് 37% ഉദ്യോഗസ്‌ഥകളായ സ്ത്രീകളുടെ അഭിപ്രായം. കിട്ടുന്ന വേതനവും കുറവാണ്.

ഓഫീസിനൊപ്പം വീട് പുലർത്തേണ്ട ഉത്തരവാദിത്തം

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...