സ്വപ്ന സാക്ഷാത്കാരത്തിന്‍റെ നിർവൃതിയിലാണ് ഇന്ന് റിസ്വാന എന്ന പെൺകുട്ടി. സ്വപ്ന സഫലീകരണത്തിനായി സ്വയം ഇറങ്ങി പുറപ്പെട്ടവൾ. ആൺകുട്ടികൾ പോലും ഇറങ്ങാൻ മടിക്കുന്ന മേഖലയിലൂടെ റിസ്വാന ഇറങ്ങി നടന്നു. പത്രവിതരണത്തിനായി, അതിരാവിലെ നാട്ടുകാർ എഴുന്നേൽക്കുന്നതിനു മുമ്പായി ഓരോ വീടിന്‍റെ മുറ്റത്തും പത്രം എത്തിച്ചു കൊടുക്കുക. അതും ഒരു പെൺകുട്ടി കേൾക്കുമ്പോൾ അവിശ്വസനീയമായി തോന്നാം.

തൃശൂർ ജില്ലയിൽ വടക്കാഞ്ചേരിക്കടുത്ത് മംഗലം ഗ്രാമത്തിൽ കടലക്കാട്ടിൽ യാക്കൂബിന്‍റെയും റംലത്തിന്‍റെയും മൂന്നുപെണ്മക്കളിൽ മൂത്തവളാണ് റിസ്വാന.

ഓട്ടോറിക്ഷ ഡ്രൈവറായ ഉപ്പയുടെ വരുമാനമായിരുന്നു കുടുംബത്തിന്‍റെ ആശ്രയം. തനിക്കും കുടുംബത്തിനും വേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന തോന്നലുണ്ടായപ്പോൾ പത്രവിതരണത്തിനായി ഇറങ്ങുകയായിരുന്നു. നൂറ് പത്രങ്ങൾ വിതരണം ചെയ്താണ് റിസ്വാന എന്നും സ്കൂളിൽ പോയിരുന്നത്. പഠിപ്പിനിടയിൽ നമുക്കും പലതു ചെയ്യാൻ കഴിയുമെന്ന് റിസ്വാന അടിവരയിട്ടു പറയുന്നു.

നീറ്റ് പരീക്ഷയിൽ 617 മാർക്ക് നേടി നാമക്കൽ ഗവൺമെന്‍റ് മെഡിക്കൽ കോളേജിൽ ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിയാണ് ഇന്ന് റിസ്വാന.

പത്രവിതരണത്തിനായി ഇറങ്ങി തിരിക്കാനുണ്ടായ കാരണം?

പത്രവിതരണവും ഓട്ടോറിക്ഷ ഓടിക്കലുമായിരുന്നു ഉപ്പയുടെ ജോലി. അതിൽ നിന്നുള്ള വരുമാനമായിരുന്നു കുടുംബത്തിന്. ഉപ്പയും ഉമ്മയും ഞാനും രണ്ട് സഹോദരിമാരും അടങ്ങുന്നതാണ് ഞങ്ങളുടെ വീട്. ഒരു ദിവസം പുലർച്ചെ വണ്ടിയിൽ പോകുന്നതിനിടെ ഉപ്പക്ക് ഒരു ആക്സിഡന്‍റ് ഉണ്ടായി. തുടർന്ന് കൈയ്യിന് ഓപ്പറേഷൻ വേണ്ടി വന്നു. അങ്ങിനെയാണ് ഞാൻ പത്രവിതരണത്തിനായി ഇറങ്ങുന്നത്. ഓരോ വീടുകളിലും ഏതൊക്കെയാണ് പത്രങ്ങൾ ഇടുന്നതെന്ന് ഉമ്മ പറഞ്ഞു തന്നിരുന്നു.

പെൺകുട്ടികൾക്ക് ധൈര്യത്തോടെ ഇറങ്ങാൻ പറ്റുന്ന മേഖലയാണോ ഇത്?

ധൈര്യവും, വിശ്വാസവും ആത്മാർത്ഥതയും ഉണ്ടെങ്കിൽ ഏതു മേഖലയിലും ഇറങ്ങാം. ആദ്യം എനിക്കും പേടിയുണ്ടായിരുന്നു. പിന്നെ അതിലേക്കിറങ്ങിയപ്പോൾ മനസ്സിലായി എത്തിപിടിക്കാൻ പറ്റാത്തതായി ഒന്നും ഇല്ല എന്ന്.

ഈ ഫീൽഡിലേക്ക് ഇറങ്ങുമ്പോൾ കുടുംബക്കാരുടെയും ബന്ധുക്കളുടെയും പ്രതികരണം എങ്ങനെയായിരുന്നു?

എല്ലാവരും കൂടെയുണ്ടായിരുന്നു. കുറച്ചു പേർക്കെങ്കിലും പേടിയുണ്ടാകാതിരുന്നില്ല. പിന്നീട് അതും മാറി കിട്ടി.

രാവിലെ വീട്ടുമുറ്റത്ത് പത്രം എത്തിക്കുന്നതിനിടയിൽ ഭയപ്പെടുത്തുന്ന എന്തെങ്കിലും അനുഭവം?

ഇതുവരെ അങ്ങിനെ ഒന്നും ഉണ്ടായിട്ടില്ല. അതിരാവിലെ എഴുന്നേറ്റ് ജോലിക്കിറങ്ങുമ്പോൾ മനസ്സിനും ശരീരത്തിനും ലഭിക്കുന്ന എനർജി ഒന്നു വേറെ തന്നെയാണ്.

ഇതിനിടയിൽ പഠിപ്പിനുള്ള സമയം എങ്ങനെ ക്രമപ്പെടുത്തി?

പത്രവിതരണം എന്നത് ഒരുപാട് സമയം എടുക്കുന്ന കാര്യമല്ല. രാവിലെ 5ന് ആരംഭിച്ചാൽ 7 മണിക്ക് പൂർത്തിയാക്കാം. സമയത്തിലല്ല, ചെയ്യാനുള്ളത് മനസ്സിൽ ഉറച്ച് വിശ്വസിക്കുന്ന ആളായതു കൊണ്ടായിരിക്കാം സമയം നഷ്ടമായി എന്ന് ഇതുവരെ തോന്നിയിട്ടില്ല.

പ്ലസ് ടു പഠനത്തിനിടയിൽ എൻട്രൻസ് കോച്ചിംങ് ക്ലാസിൽ പോയിരുന്നോ?

ഒമ്പതുമാസം കോച്ചിംഗ് ക്ലാസിൽ പോയിരുന്നു.

നഴ്സ് ആകാനുള്ള മോഹം മനസ്സിൽ ഉദിച്ചത് എപ്പോഴായിരുന്നു?

മെഡിക്കൽ ഫീൽഡിലായിരുന്നു താല്പര്യം. അപ്പോൾ മനസ്സിലേക്ക് വന്നതാണ് നഴ്സ് ആവാം എന്ന  ആഗ്രഹം.

നഴ്സിൽ നിന്നും ഡോക്ടറിലേക്കുള്ള മാറ്റത്തിന് കാരണം?

ഡോക്ടറാകണം എന്ന മോഹം പണ്ടു മുൽക്കെ ഉള്ള ആളായിരുന്നില്ല ഞാൻ. പ്ലസ്ടു കഴിഞ്ഞ ശേഷമാണ് ഡോക്‌ടർ എന്നുള്ളത് മനസ്സിലേക്ക് കടന്നു വന്നത്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...