റോമാ നഗരത്തിലെ ധനാഢ്യന്‍റെ പ്രതീതിയുളവാക്കുന്ന കഴുകനും സൗഹൃദം കൂടാനെത്തുന്ന കുരുവികളും... പക്ഷികളുടെ ലോകം എത്ര ആകർഷകമാണ്... എന്നാൽ ഇന്ന് ഇവയുടെയൊക്കെ എണ്ണത്തിൽ ഗണ്യമായ കുറവ് ഉണ്ടായിട്ടുണ്ടെന്നതാണ് ദുഃഖകരമായ വസ്തുത. പക്ഷികളിൽ വച്ച് എനിക്കേറെ പ്രിയങ്കരിയാണ് കുയിൽ. ഈ പക്ഷികളുടെ പാട്ട് ഇല്ലാതാകുന്നതിനെക്കുറിച്ച് ചിന്തിക്കാനേ വയ്യ. ജീവിക്കാനുള്ള പ്രതീക്ഷ നഷ്ടപ്പെടുന്നതു പോലെ...

ശരിക്കും ഒരു നാണംകുണുങ്ങി പക്ഷിയാണ് കുയിൽ. സ്വരമാധുര്യം കേട്ട് അടുത്തു ചെന്ന് നോക്കാമെന്ന് കരുതിയാൽ കുയിൽ ഉടനെ പറന്നകലും. കുയിലിന്‍റെ കൂ... കൂ... നാദം കേട്ടാണ് ഞാൻ പതിവായുണരുന്നത്. ഈ മധുര നാദം ദിനം മുഴുവനും ഊർജ്ജസ്വലയായിരിക്കാൻ എന്നെ സഹായിക്കുന്നുണ്ട്. എന്നാൽ കമ്പ്യൂട്ടറിൽ ജോലി ചെയ്യുമ്പോഴും ഫോൺ ചെയ്യുമ്പോഴും മീറ്റിംഗിനിടയിലും ഇതേ മധുരനാദം പലപ്പോഴും അലോസരമായും തോന്നാറുണ്ട്. കുറേക്കാലം മുമ്പ് ധാരാളം വൃക്ഷങ്ങളൊക്കെയുള്ള ഒരു പാർക്കിംഗ് ഏരിയ്ക്കടുത്താണ് ഞാൻ താമസിച്ചിരുന്നത്. ഇന്നിത് ഡൽഹിയിലെ ഒരോയൊരു ഹൗസ് ഫോറസ്റ്റാണ്. ഇവിടെ പല തരത്തിലുള്ള പക്ഷികളെ കാണാൻ സാധിക്കും. മൺസൂൺ കാലത്താകട്ടെ കാക്കകളുടെ ബഹളം കേട്ടാണ് ഉണരാറുള്ളത്. വൈകിട്ട് കൂട്ടിലേക്ക് മടങ്ങുമ്പോഴേക്കും ഇവ ഇതേ കലപില ശബ്ദം കാട്ടാറുണ്ട്.

ഏഷ്യൻ കുയിൽ

മനോഹരമായ ഒരു കുയിൽ ഇനമാണിത്. ഏഷ്യൻ കുയിലിന്‍റെ ശാസ്ത്രീയ നാമം യുഡൈനാമിസ് സ്കോളേപേഷ്യ എന്നാണ്. പേരിന്‍റെ ആദ്യഭാഗം സമുദ്ര അപ്സരസുകൾ എന്നർത്ഥം വരുന്നതാണ്. സ്കോളേപേഷ്യ എന്നാൽ മുതികിലെ വരയെന്നും അർത്ഥമുണ്ട്.

ഇന്ത്യൻ കുയിൽ

ഏഷ്യൻ ഭാഗങ്ങളിലാണ് മൂന്ന് തരം കുയിലുകൾ കാണപ്പെടുന്നത്. ഇവയിൽ സ്കോളേപേഷ്യ ഇന്ത്യ, പാക്കിസ്ഥൻ, ശ്രീലങ്ക, മാലദ്വീപ്, ലക്ഷദ്വീപ് എന്നീ ദ്വീപു സമൂഹങ്ങളിലാണ് കൂടുതലായും കാണപ്പെടുന്നത്. ആകാരത്തിൽ കാക്കയെക്കാൾ ചെറുതാണിവ. പെൺകുയിലിന്‍റെ ശരീരത്തിന്‍റെ മുകൾഭാഗം കറുപ്പുനിറമോ കറുപ്പ് കലർന്ന തവിട്ടുനിറമോ ആയിരിക്കും. ഇവയുടെ പുറത്ത് കൊച്ചുകൊച്ച് പുള്ളികളും ചിറകുകളിലും വാൽഭാഗത്തും വെളുത്ത വരകളും കാണാൻ സാധിക്കും. ഉദരഭാഗത്തിന് മണ്ണിന്‍റെ നിറമോ മഞ്ഞനിറമോ ആയിരിക്കും. കഴുത്തിന് മുന്നിലുള്ള ഭാഗവും മഞ്ഞനിറമായിരിക്കും.

ആൺകുയിലിന്‍റെ നിറം തിളങ്ങുന്ന കറുപ്പാണ്. ചിലതിന് വയലറ്റ് നിറമായിരിക്കും. നീളമുള്ള വാലുണ്ടെങ്കിലും ഇവയ്ക്ക് കാക്കയോടാണ് ഏറെ സാദൃശ്യം. ചിറകുകളിലെ തൂവലുകൾ പൊഴിഞ്ഞ് പോകുന്ന അവസരത്തിൽ പഴയ ചിറകുകൾക്ക് ഇളം തവിട്ട് നിറമായിരിക്കും.

കുയിലിന്‍റെ കുഞ്ഞുങ്ങൾ ആദ്യം കറുത്ത നിറത്തോടു കൂടിയവയായിരിക്കുമെങ്കിലും വളർന്നു വരുമ്പോൾ ഇവയ്ക്ക് അമ്മക്കുയിലിനോട് സാദൃശ്യം തോന്നിക്കും. മുതിർന്ന ആൺകുയിലിന്‍റെ ചിറകിന്‍റെ അഗ്രഭാഗം ബദാം നിറമുള്ളതായിരിക്കും. മഞ്ഞ കലർന്ന പച്ച നിറത്തിലുള്ള ചുണ്ടുകളും രക്തവർണ്ണത്തിലുള്ള കണ്ണുകളുമാണിതിന്‍റെ പ്രത്യേകത.

ഒരു നാണംകുണുങ്ങി പക്ഷി

ഉദ്യാനങ്ങളിലും വൃക്ഷത്തോപ്പുകളിലും ധാരാളമായി ഇവയെ കണ്ടുവരുന്നുണ്ടെങ്കിലും ശബ്ദത്തിലൂടെയാണ് ഇവയുടെ സാന്നിദ്ധ്യം ശ്രദ്ധേയമാകുന്നത്. ശീതകാലത്ത് ഇവ പൊതുവേ ശാന്തരായിരിക്കും. മൈതാനങ്ങളിലും തുറസ്സായ പ്രദേശങ്ങളിലുമൊന്നും ഇവയെ കാണാമെന്ന് പ്രതീക്ഷിക്കേണ്ട. ഒരു മരത്തിൽ നിന്നും മറ്റൊന്നിലേക്ക് പറക്കുമ്പോഴും മരച്ചില്ലകളിൽ തത്തിക്കളിക്കുമ്പോഴും മാത്രമേ ഇവയെ വ്യക്തമായി കാണാനാകൂ. ഇവ ചിലപ്പോഴൊക്കെ മരത്തിന്‍റെ ഏറ്റവും മുകൾ ചില്ലയിൽ വെയിൽ കായാനിരിക്കാറുണ്ട്. ഇണചേരൽ കാലമായ വസന്താരംഭത്തോടെ ഇവയുടെ പാട്ട് തുടർച്ചയായി കേൾക്കാൻ സാധിക്കും.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...