1894 -ലാണ് ഗോധുവും ലാൽജിയും ചേർന്ന് ലാൽജിഗോധു ആൻഡ് കമ്പനി സ്‌ഥാപിക്കുന്നത്. തലമുറകളെയും പൈതൃകത്തെയും സമന്വയിപ്പിച്ചു കൊണ്ടുള്ള മനോഹരമായ ഒരു യാത്രയായിരുന്നു പിന്നീട് അങ്ങോട്ട്. മറ്റുള്ളവരിൽ നിന്നും തികച്ചും വ്യത്യസ‌മായിരുന്നു അവരുടെ ലക്ഷ്യം. ആ ലക്ഷ്യം കായത്തിന്‍റെ ഒരു "കട്ടയിൽ" നിന്നാണ് തുടങ്ങിയത്. മുംബൈയിൽ നിന്ന് ആരംഭിച്ച് ആറ് തലമുറകൾ കടന്ന ഈ ബിസിനസ്സിന്‍റെ പ്രശസ്ത‌ി ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും പരന്നു.

ഇന്ന് എല്ലാ വീടിന്‍റെയും അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിരിക്കുന്നു ലാൽജി ഗോധൂ കായം. ഇതിന്‍റെ രുചി സ്‌പർശമില്ലാത്ത ഒരു വിഭവവും ഇല്ലെന്നു തന്നെ പറയാം. ലോകമെമ്പാടും കായപ്പെരുമ എത്തിക്കുകയെന്നുള്ളത് ഈ വ്യവസായകുടുംബത്തിന് എളുപ്പമായിരുന്നോ? അതും അത്യാധുനിക യന്ത്രങ്ങളോ സാങ്കേതിക വിദ്യയോ ഇല്ലാതിരുന്നപ്പോൾ കൈ കൊണ്ടു കുഴച്ചു രുചിസമ്പന്നവും സുഗന്ധപൂരിതവുമാക്കിയാണ് ഓരോ ഉൽപന്നവും അക്കാലത്ത് വിപണിയിൽ എത്തിച്ചിരുന്നത്. ഈ കുടുംബ ബിസിനസ്സിന്‍റെ പാരമ്പര്യം ഇപ്പോൾ വിജയകരമായി മുന്നോട്ടു നയിക്കുന്ന അമ്മ ഹീന മെർച്ചന്‍റും മകൾ റിധി മെർച്ചന്‍റും തങ്ങളുടെ ജൈത്രയാത്രയെക്കുറിച്ച് സംസാരിക്കുന്നു.

ചോ: ലാൽജി കായം ബിസിനസ്സിന്‍റെ തുടക്കം എങ്ങനെ ആയിരുന്നു?

ഉ: ആറ് തലമുറകളായി പ്രവർത്തിച്ചു വരുന്ന ബിസിനസ്സാണിത്. തുടക്കം വളരെ രസകരമായിരുന്നു. ലാൽജി ഗോധുവാണ് കമ്പനി സ്‌ഥാപിച്ചത്. അദ്ദേഹത്തിന്‍റെ ആശയമാണ് ഈ കമ്പനിയ്ക്ക് അടിത്തറയായത്. ഒരു ദിവസം മുംബൈയിലെ മസ്‌ജിദ് ബന്ദറിലേക്കുള്ള യാത്രാമധ്യേ അദ്ദേഹം പലതരം സാധനങ്ങൾ വിൽക്കുന്ന ഒരു പഠാനെ കണ്ടുമുട്ടി. അയാളിൽ നിന്നും അദ്ദേഹം കുറച്ചു കായം വാങ്ങി കൊണ്ടു വന്നു. അതെന്താണ് എങ്ങനെയാണ് അത് ഉപയോഗിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ചു ചിന്തിക്കാൻ തുടങ്ങി. അദ്ദേഹം ആ കായം സംസ്കരിച്ച് കട്ട രൂപത്തിലാക്കി കൊട്ടയിൽ കൊണ്ടു നടന്നുവിൽക്കാൻ തുടങ്ങി. അങ്ങനെയാണ് കായത്തിന്‍റെ യാത്ര ആരംഭിക്കുന്നത്. ക്രമേണ അത് ദക്ഷിണേന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചു. ദക്ഷിണേന്ത്യക്കാർ വർഷങ്ങളായി വിഭവങ്ങളിൽ കായം ചേർക്കുന്നതായിരുന്നു അതിനു കാരണം. കായം കൂടുതൽ പ്രചാരത്തിലായതോടെ ഫാക്ടറിയും ആരംഭിച്ചു. അടിസ്ഥാനപരമായി ഗോധു ആണ് കായം കണ്ടെത്തിയത്. ലാൽജി വന്നതിനുശേഷം "ലാൽജി ഗോധ്ര ആൻഡ് കമ്പനി" എന്ന പേര് നൽകുകയായിരുന്നു. അതിനു ശേഷം ഖിംജി മെർച്ചന്‍റ്, അജിത് മെർച്ചന്‍റ്, വിമൽ മെർച്ചന്‍റ്, ഹീന, മകൾ റിധി എന്നിവരായി ചുമതലക്കാർ. തമിഴ്‌നാട്ടിലെ കുംഭകോണത്തുള്ള ഒരു ചെറിയ ഫാക്‌ടറിയിൽ നിന്ന് തുടങ്ങിയ ബിസിനസ്സ് ഇന്നിപ്പോൾ ഇവിടെ എത്തി നിൽക്കുന്നു.

ചോ: ഇപ്പോൾ ഇത് ലക്ഷക്കണക്കിന് ആളുകളുടെ അടുക്കളയുടെ ഭാഗമായിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട രസകരമായ കാര്യങ്ങൾ പറയാമോ?

ഉ: ലോകമെമ്പാടുമുള്ള ധാരാളം ആളുകൾ കായം കഴിക്കുന്നുണ്ടെന്ന കാര്യം എന്നെ അത്ഭുതപ്പെടുത്തുകയാണ്. മോര്, ചട്‌ണി, മരുന്ന് എന്നിങ്ങനെയുള്ള രീതികളിൽ ഇത് ഉപയോഗിക്കുന്നു. ഗ്യാസ് സംബന്ധമായ പ്രശ്നത്തിന് കുഞ്ഞുങ്ങൾക്ക് വരെ ഇത് നൽകുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...