ഇന്ത്യൻ നെറ്റ്‌ബോൾ ടീമിൽ നിന്നാണ് പ്രാച്ചിയുടെ കരിയർ യാ ത്ര ആരംഭിച്ചത്. അവിടെ അവർ രാജ്യത്തെ പ്രതിനിധീകരിക്കുകയും കോമൺവെൽത്ത് ഗെയിംസ് പോലുള്ള ഒരു വലിയ വേദിയിൽ തന്‍റെ കഴിവ് പ്രകടിപ്പിക്കുകയും ചെയ്തു. കായികരംഗം അവരെ ജയിക്കാൻ പഠിപ്പിച്ചു. ഒപ്പം, ഓരോ വീഴ്ചയിലും എഴുന്നേറ്റു നിൽക്കാനും പഠിപ്പിച്ചു. സ്പോർട്‌സിനുശേഷം പ്രാച്ചി ടെഹ്ലാൻ ജീവിതത്തിലെ രണ്ടാം അധ്യായം സിനിമയിൽ നിന്നാണ് ആരംഭിച്ചത്. കഴിഞ്ഞ എട്ട് വർഷത്തിനിടെ നിരവധി ഭാഷകളിലെ സിനിമകളിലും ഷോകളിലും അവർ അഭിനയിച്ചിട്ടുണ്ട്. ഒരു നടി എന്ന നിലയിൽ, ചരിത്രപരമായ പശ്ചാത്തലമായാലും ആക്ഷൻ വേഷങ്ങളായാലും ഹൃദയസ്പ‌ർശിയായ കഥകളായാലും എല്ലാ വേഷങ്ങളിലും അവർ തന്‍റെ മികവ് തെളിയിച്ചു. ഇനി അഭിനയത്തിന്‍റെ പുതിയ മാനങ്ങൾ പ്രദർശിപ്പിക്കാൻ കഴിയുന്ന ഹോളിവുഡിലാണ് ലക്ഷ്യം.

എന്നാൽ പ്രാച്ചിയുടെ കഥ അവിടെയും അവസാനിക്കുന്നില്ല. അവർ സാമൂഹിക സംരംഭക കൂടിയാണ്. പ്രാച്ചി ടെഹ്ലാൻ ഫൗണ്ടേഷനിലൂടെ സ്ത്രീ ശാക്തീകരണത്തിനും തെരുവ് വിദ്യാഭ്യാസത്തിനും വേണ്ടി അവർ പ്രവർത്തിക്കുന്നു. യുവാക്കളെ പ്രചോദിപ്പിക്കുന്നതിനായി അവരുടെ ഫൗണ്ടേഷനിൽ കായിക പ്രവർത്തനങ്ങളും ടൂർണമെന്‍റുകളും ഉൾപ്പെടുത്താൻ അവർ ആഗ്രഹിക്കുന്നു. സിനിമയോടുള്ള തന്‍റെ അഭിനിവേശം വർദ്ധിപ്പിക്കുന്നതിനായി "സ്ട്രൈഡ് സ്‌റ്റുഡിയോസ്" എന്ന പേരിൽ സ്വന്തമായി നിർമ്മാണ സ്‌ഥാപനം ആരംഭിച്ചു. ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കാനും പ്രാച്ചിക്ക് സവിശേഷമായ ജീവിതരീതിയുണ്ട്. പുസ്ത‌കങ്ങൾ വായിക്കുന്നതും, പുതിയ സ്‌ഥലങ്ങൾ കാണുന്നതും ഫോട്ടോഗ്രാഫിയും അവർ ആസ്വദി ക്കുന്നു.

കായിക പ്രതിഭയിൽ നിന്ന് നടിയിലേക്ക്

ഈ കഥ 2016 മുതലുള്ളതാണ്. ആക്‌സഞ്ചറിൽ കൺസൾട്ടന്‍റായി ജോലി ചെയ്തിരുന്ന സമയത്ത് സ്പോർട്സ് മേഖലയിൽ നിന്ന് സ്വകാര്യ ലോകത്തേക്കുള്ള അവളുടെ യാത്ര ആരംഭിച്ചിരുന്നു. ഒരു ദിവസം തന്‍റെ ഫേസ്ബുക്ക് ഫാൻ പേജിൽ ഒരു സന്ദേശം ലഭിച്ചു.

“ദിയാ ഔർ ബാത്തി ഹം" എന്ന സിരീയലിലെ ആർബി രതി എന്ന കഥാപാത്രത്തിനായി സമീപിക്കുക എന്നതായിരുന്നു സന്ദേശം. ആ ഷോയിൽ ഒരു ചെറിയ വേഷം അവർക്ക് വാഗ്ദാനം ചെയ്യപ്പെട്ടു. ക്യാമറയ്ക്ക് മുന്നിൽ എത്തുമെന്ന് പ്രാച്ചി ഒരിക്കലും കരുതിയിരുന്നില്ല. പക്ഷേ തിരക്കഥ വായിച്ചതിനുശേഷം ഈ വേഷം തന്‍റെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന ഒരു പുതിയ വ്യക്തിത്വം പുറത്തു കൊണ്ടുവരുമെന്ന് അവർക്ക് തോന്നി.

പിന്നീട് ആക്സഞ്ചറിലെ ജോലി ഉപേക്ഷിച്ച് തന്‍റെ സ്വപ്‌നങ്ങളെ പിന്തുടരാൻ പ്രാച്ചി തീരുമാനിച്ചു. അങ്ങനെ സിനിമ കരിയറിന് തുടക്കമിട്ടു. കളിസ്‌ഥലത്ത് നിന്ന് വെള്ളിത്തിരയിലേക്കുള്ള ഈ യാത്ര അപ്രതീക്ഷിതവും ആവേശകരവുമായിരുന്നു.

അങ്ങനെ സ്‌റ്റാർ പ്ലസിലെ രണ്ട് പ്രധാന ഷോകളിലെ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചുകൊണ്ടാണ് പ്രാച്ചി അഭിനയ ജീവിതം ആരംഭിച്ചത്. ആദ്യത്തേത് "ദിയാ ഔർ ബത്തി ഹം" രണ്ടാമത്തേത് "ഇക്യാവൻ" ആയിരുന്നു. അതിൽ അവർ സുശീല പരേഖ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.

പിന്നീട് അവർ പഞ്ചാബി സിനിമയിലേക്ക് കടന്നു. "ബൈലാരസ്", “അർജൻ" എന്നീ രണ്ട് ചിത്രങ്ങൾ ചെയ്തു. തുടർന്ന് മലയാളത്തിൽ മാമാങ്കം എന്ന ചിത്രത്തിൽ അവർ മമ്മൂട്ടിയ്ക്കൊപ്പം പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെട്ടു. ഈ ചിത്രം അവരുടെ കരിയറിലെ നാഴികക്കല്ലായി മാറിയെന്നു മാത്രമല്ല മറിച്ച് ദക്ഷിണേന്ത്യൻ സിനിമയോടുള്ള ഒരു പ്രത്യേക ഇഷ്ടം ഉടലെടുത്തു. പിന്നീട് സുരേഷ് ഗോപിക്കൊപ്പം ഒരു മലയാളം സിനിമയിൽ അഭിനയിച്ചു. ഈ ചിത്രം ഉടൻ റിലീസ് ചെയ്യാനിരിക്കുകയാണ്. പ്രശസ്‌ത നടി രാകുൽ പ്രീത് സിങ്ങിന്‍റെ സഹോദരൻ അമൻ പ്രീത് അഭിനയിച്ച തെലുങ്ക് ചിത്രത്തിലും പ്രാച്ചി വേഷമിട്ടിട്ടുണ്ട്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...