സ്ട്രെസിൽ നിന്നും മോചനം നേടാനുള്ള നല്ലൊരു ഉപാധിയാണ് മസാജും റിലാക്സേഷനും. ഇക്കാരണത്താലാണ് ഇന്ന് സ്പാ സെന്‍ററുകൾ കൂൺ കണക്കെ പൊട്ടിമുളയ്ക്കുന്നത്. മാത്രമല്ല സ്പാ ടൂറിസവും ശക്തിയാർജ്ജിക്കുന്നു.

പിരിമുറുക്കം, മാനസിക പ്രശ്നങ്ങൾ, ശാരീരിക അസ്വസ്ഥതകൾ, മടുപ്പിക്കുന്ന ദിനചര്യ തുടങ്ങിയവയിൽ നിന്നും മോചനം നേടാനുള്ള ഫലവത്തായ രീതിയാണ് സ്പാ. ശരീരത്തിന് മാത്രമല്ല മനസ്സിനും നൂറു ശതമാനം അശ്വാസം നൽകും. പ്രകൃതിയോട് നാം ഏറെയടുത്ത് നിൽക്കുന്ന തോന്നലും ഉളവാക്കും.

പാശ്ചത്തലത്തിൽ മുഴങഅങികേൾക്കുന്ന മൃദുസംഗീതവും നേരിയ വെളിച്ചവും പൂക്കളുടെ മനം മയക്കുന്ന സുഗന്ധവും മികച്ച അലങ്കാരവും ശാന്തമായ അന്തരീക്ഷവും ഹെർബൽ ഓയിൽ ഉപയോഗിച്ചുള്ള സുഖകരമായ മസാജും എല്ലാം ചേർന്ന് ശരീരത്തിനും മനസ്സിനും മൊത്തത്തിൽ ആശ്വാസം പകരുകയാണ്. അതിന് ശേഷമുള്ള സ്റ്റീം ബാത്തും കൂടിയാകുന്നതോടെ തളർച്ചയും ടെൻഷനുമെല്ലാം പമ്പ കടക്കും.

ബ്യൂട്ടി സലൂണുകൾ സ്പാ സലൂണുകളായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതിനർത്ഥം പണക്കാർക്ക് മാത്രമല്ല സാധാരണക്കാർക്കും ബ്യൂട്ടി സലൂണിൽ പോയി ഒന്ന് മൊത്തത്തിൽ മിനുക്കിയെടുക്കാമെന്നാണ്.

സ്പാ

പണ്ടുകാലത്ത് രാജകൊട്ടാരങ്ങളിലും സമ്പന്ന ഗൃഹങ്ങളിലും ഹെൽത്ത് സ്പാ ഉണ്ടായിരുന്നു. രോഗം വരാതിരിക്കാനാണ് പ്രധാനമായും ചെയ്തിരുന്നതെന്ന് മാത്രം. പച്ചമരുന്നുകൾ, സുഗന്ധപുഷ്പങ്ങൾ, മസാലകൾ എന്നിവയാണ് ഇതിനായി ഉപയോഗിച്ചിരുന്നത്.

സ്പാ എന്ന വാക്ക് ലാറ്റിൻ ഭാഷയിൽ നിന്നും ഉടലെടുത്തതാണ്. വെള്ളത്തിലൂടെ ആശ്വാസം എന്നാണ് അതിനർത്ഥം. ആരോഗ്യമുള്ള ശരീരവും മനസ്സും പ്രദാനം ചെയ്യാനുള്ള ഉപാധിയാണ് ഇന്ന് ലോകമെമ്പാടും ഇത് ഉപയോഗപ്പെടുത്തുന്നത്. മാത്രമല്ല ബിസിനസ് എന്ന രീതിയിലും വൻ വിജയമാണ്യ ആർക്കും സ്പാ ചികിത്സ നടത്താം. പുരുഷന്മാർക്കും സ്ത്രീകൾക്കും കൗമാരക്കാർക്കുമെല്ലാം ഈ രീതി അവലംബിക്കാം.

ചില ആശുപത്രികളിലും ഇപ്പോൾ സ്പായ്ക്കുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പാദങ്ങളുടെ മസാജ്, ചുമലുകളുടെ മസാജ്, ശരീരം മുഴുവനുള്ള മസാജ് എന്നിവയുൾപ്പെടുന്നതാണ് സാധാരണ മസാജ്.

ബ്യൂട്ടി ഫിറ്റ്നസ് സ്പാ മസാജ്

ദൈനംദിന ജീവിതത്തിൽ വിരസതയും തളർച്ചയും അനുഭവിക്കുന്നവർക്ക് ഏതെങ്കിലും ബ്യൂട്ടിപാർലറിൽ പോയി സ്പാ ട്രീറ്റ്മെന്‍റ് എടുക്കാം. ശിരസ്സു മുതൽ പാദം വരെയുള്ള മസാജുകൾ ലഭ്യമാണ്. ചില സ്ഥലങ്ങളിൽ പ്രത്യേകം പാക്കേജുകളും ഉണ്ട്. മാനിക്യൂർ, പെഡിക്യൂർ, സ്കാൽപ് മസാജ്, ഫുട് മസാജ്, അരോമ തെറാപ്പി, ഫേഷ്യൽ,ക്ലൻസിംഗ്, ബോഡി മസാജ്, സ്റ്റീം ബാത്ത് തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടും. ടെൻഷൻ ഇല്ലാതാക്കുന്ന തെറാപ്പികളിലൂടെ ശരീരത്തെ ആയസരഹിതമാക്കി രക്തപ്രവാഹത്തെ വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. എസ്സൻഷ്യൽ, ഹെർബൽ ഓയിലുകൾ ഉപയോഗിച്ചുള്ള മസാജ് പലതരം അസുഖങ്ങൾക്കും വേദനകൾക്കും ആശ്വാസപ്രദമാണ്.

പലതരം സ്പാകൾ

ഹെൽത്തി ലൈഫ്‍സ്റ്റൈൽ, ഫിറ്റ്നസ്, വേദനയിൽ നിന്നുള്ള മുക്തി, തൂക്കം കുറയ്ക്കുക, ഓർഗാനിക് സ്കിൻ കെയർ എന്നിവ ആഗ്രഹിക്കുന്നവർക്ക് സ്പാ പരീക്ഷിച്ചു നോക്കാവുന്നതാണ്.

റിസോർട്ടുകളിലും ഡെസ്റ്റിനേഷൻ സ്പാകളിലും ഹോട്ടലുകളിലും ബ്യൂട്ടി സലൂണുകളിലും എയർപോർട്ടിൽ വരെ സ്പാ ട്രീറ്റ്മെന്‍റിനുള്ള സൗകര്യം ലഭിക്കും. ഇതോടൊപ്പം ഫേസ് ട്രീറ്റ്മെന്‍റ്, ബോഡി ട്രീറ്റ്മെന്‍റ്, നെയിൽ ട്രീറ്റ്മെന്‍റ്, ഹെയർ ട്രീറ്റ്മെന്‍റ് എന്നിവയ്ക്കും പ്രത്യേകം സൗകര്യം ഉണ്ടായിരിക്കും. സ്വന്തം ബജറ്റിനും ആവശ്യത്തിനുമനുസരിച്ച് സ്പാ തെരഞ്ഞെടുക്കാം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...