ലളിതമായ ഏതാനും ചോദ്യങ്ങൾ.. ഈ ചോദ്യങ്ങൾക്ക് നിങ്ങൾ എന്ത് ഉത്തരമാണ് മനസ്സിൽ കണ്ടത്? താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങളും അവയ്ക്ക് (A) (B) എന്നീ കോളങ്ങളിൽ കൊടുത്തിട്ടുള്ള ഉത്തരങ്ങളും വായിച്ചു നോക്കി, നിങ്ങൾക്ക് യോജിക്കുന്നത് സത്യസന്ധമായി രേഖപ്പെടുത്തി നോക്കൂ... ജീവിതത്തിൽ എത്രമാത്രം സന്തോഷവാൻ/ വതി ആണെന്ന് ആത്മപരിശോധന നടത്താൻ ഈ ശ്രമം നിങ്ങളെ സഹായിക്കും.

ചോദ്യം: നിങ്ങൾ ഉണരുമ്പോൾ ആദ്യം മനസ്സിലേക്ക് വരുന്ന കാര്യം

  1. ഇന്നും ജോലിക്ക് പോകണമല്ലോ എന്ന നിരാശ
  2. ഇന്നത്തെ ദിവസം എങ്ങനെയാകും എന്ന തോന്നൽ

ചോദ്യം: സൂപ്പർ മാർക്കറ്റിൽ ചെല്ലുമ്പോൾ ക്യാഷർ നിങ്ങളോട് പുഞ്ചിരിയോടെ ഹലോ പറയുന്നു. നിങ്ങൾ അപ്പോൾ...

  1. ശ്രദ്ധിക്കാതെ കടന്നു പോകും
  2. ക്യാഷർക്ക് നേരെ പുഞ്ചിരിക്കും. ഹായ് പറയും.

ചോദ്യം: എന്തെങ്കിലും മോശം കാര്യം ജീവിതത്തിൽ സംഭവിക്കുമ്പോൾ ഇങ്ങനെ ചിന്തിക്കും

  1. ദൈവമേ എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു? എന്ന് വിഷമിക്കും.
  2. എങ്ങനെ ഈ അവസ്ഥ തരണം ചെയ്യും എന്ന് ആലോചിക്കും.

ചോദ്യം: ഒരു ദിവസത്തിൽ നിങ്ങൾ എപ്പോഴൊക്കെ ചിരിക്കാറുണ്ട് എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ?

  1. കാര്യമായിട്ടില്ല. മറ്റുള്ളവർ പറയുന്ന തമാശകളിലെ ഹാസ്യം കണ്ടെത്താൻ ശ്രമിക്കാറില്ല.
  2. ഉവ്വ്. തമാശ പറയാനും കേൾക്കാനും ഇഷ്ടമാണ്.

ചോദ്യം: നിങ്ങളുടെ സുഹൃത്ത് ഒരു സഹായം ആവശ്യപ്പെടുന്നു. അപ്പോൾ നിങ്ങളുടെ മനസ്സിലേക്ക് ആദ്യം വരുന്നത്...

  1. അവൻ/ അവൾ ഒരു സഹായവും തനിക്കക് ചെയ്തിട്ടില്ല. പിന്നെ ഞാൻ എന്തിന് സഹായിക്കണം.
  2. സന്തോഷത്തോടെ സഹായിക്കാമെന്ന് പറയും. സൗഹൃദം എന്നാൽ ഇതൊക്കെ അല്ലേ എന്ന് ചിന്തിക്കും.

ചോദ്യം: കുടുബത്തിൽ/ പങ്കാളിയോട് വഴക്ക് ഉണ്ടാക്കുന്ന ശീലം ഉണ്ടോ

  1. മിക്കപ്പോഴും
  2. വല്ലപ്പോഴും

ചോദ്യം: വരാനിരിക്കുന്ന അഞ്ച് വർഷത്തിൽ ജീവിതത്തിൽ എന്തൊക്കെ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു?

  1. ഇപ്പോഴത്തെ ജീവിതരീതി തുടർന്നാൽ ഭാവി ശോഭനമാകില്ല.
  2. നല്ല ഒരു ഭാവി സ്വപ്നം കാണുന്നു. അഞ്ച് വർഷത്തിനകെ ലക്ഷ്യത്തിൽ എത്തിച്ചേരാൻ വേണ്ടത് ചെയ്യും.

ചോദ്യം: അർദ്ധരാത്രിയിൽ സുഹൃത്ത് ഒരു റോഡ് ട്രിപ്പിന് ക്ഷണിക്കുന്നു. നിങ്ങൾ അത് നിരസിക്കും. കാരണം?

  1. നേരത്തെ ചില കാര്യങ്ങൾ ഏറ്റിരുന്നു.
  2. വേണ്ടത്ര തയ്യാറെടുപ്പുകൾ നടത്താൻ സമയം ലഭിക്കുന്നില്ല.

ചോദ്യം: കൈവശം ധാരാളം പണം ഉണ്ട്. നിങ്ങൾ അതുകൊണ്ട്...

  1. മൂന്നാറി. ഒരു സമ്മർ ഹൗസ് വാങ്ങും.
  2. വീടിനും സ്വയവും ഇൻഷുറൻസ് എടുക്കും.

ചോദ്യം: ശുഭ ചിന്ത, അശുഭ ചിന്ത ഇതിൽ ഏതാണ് നിങ്ങളെ നയിക്കുന്നത്?

  1. അശുഭ ചിന്തകൾ, ജീവിതത്തെ സംശയത്തോടെ കാണുന്നു.
  2. ശുഭ ചിന്ത, ജീവിതത്തെ സ്നേഹത്തോടെയും വിവേകത്തോടെയും നോക്കി കാണുന്നു.

B ഉത്തരം ഏഴോ അതിൽ അധികമോ കുറിച്ചിട്ടുണ്ട് എങ്കിൽ നിങ്ങൾ ജീവിതത്തിൽ യഥാർത്ഥത്തി. സന്തോഷവാനാണ്. ഒരു പ്രതിസന്ധികൾക്കും നിങ്ങളുടെ പോസിറ്റീവായ ജീവിത വീക്ഷണങ്ങളെ തറ പറ്റിക്കാൻ കഴിയില്ല. ഇനി 5 ൽ താഴെയാണ് B ഉത്തരങ്ങൾ എങ്കിൽ നിങ്ങൾക്ക് ജീവിതത്തെ വേണ്ടത്ര പ്രസന്നതയോടെ അഭിമുഖീകരിക്കാൻ കഴിയുന്നില്ല എന്നാണ് അർത്ഥം. അതുകൊണ്ട് കുറുച്ച് കൂടി കരുതൽ ആവശ്യമായി വരും. A  ആണ് നിങ്ങളുടെ ഉത്തരം എങ്കിൽ ജീവിതത്തെ പോസിറ്റീവായി കാണേണ്ടത് അത്യാവശ്യമാണ്. ജീവിതത്തിലെ ചിന്താഗതികൾക്ക് മാറ്റം വരുത്താൻ സമയമായി എന്നാണർത്ഥം. സന്തോഷകരമായ ജീവിതത്തിനായി ചിലപ്പോൾ കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടതും ആവശ്യമാണ്. ഒരു നല്ല നാളേക്കായി ഇപ്പോൾ മുതൽ പരിശ്രമിക്കാൻ തുടങ്ങാം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...