സുന്ദര സുരഭിലമായ ദാമ്പത്യത്തിൽ കോമ്പറ്റീഷനോ? കേൾക്കുമ്പോൾ വിചിത്രമായി തോന്നാം, എങ്കിലും ദമ്പതികൾക്കായുള്ള ത്രില്ലിംഗായ ചില ഗെയിം പരമ്പരകൾ ആണിവ. ദാമ്പത്യജീവിതത്തെ കൂടുചൽ രസകരവും ഊർജ്ജസ്വലവും ആക്കുന്ന ഈ ഗെയിമുകൾ പങ്കാളികൾക്കിടയിലെ അടുപ്പവും സ്നേഹവും വിശ്വാസവും വർദ്ധിപ്പിക്കും. ഈ ലവ് ഗെയിം കളിച്ച് പങ്കാളിയെ സ്നേഹപൂർവ്വം പരാജയപ്പെടുത്തൂ. തിരിച്ചും പരാജയങ്ങൾ ഏറ്റുവാങ്ങി കൂടെക്കൂടേ ചിരിക്കൂ. പക്ഷേ ഒരു നിബന്ധനയുണ്ട്. മത്സരത്തിൽ പരാജയപ്പെട്ടതിന്‍റെ മനോവിഷമത്തിൽ പങ്കാളിയുമായി അടിച്ച് പിരിയരുതേ...
ക്രിയേറ്റിവിറ്റി മൂഡ് സൃഷ്ടിക്കും
സ്കൂളിലോ കോളേജിലോ പഠിക്കുമ്പോൾ ഈ ഗെയിം കളിച്ചിട്ടുണ്ടാകും. പറഞ്ഞു വരുന്നത് എല്ലാവർക്കും പരിചയമുള്ള ഒരു കളിയെപ്പറ്റിയാണ്. അന്താക്ഷരി. പാട്ടുവെച്ചുള്ള ഒരു കളിയാണെങ്കിലും ഇവിടെ അത് നഗരങ്ങളുടെ പേരുവെച്ചുള്ള കളിയാണ്. ഒരാൾ നഗരത്തിന്‍റെ പേര് പറയുമ്പോൾ മറ്റേയാൾ ഏറ്റവും അവസാന അക്ഷരത്തിൽ തുടങ്ങുന്ന മറ്റൊരു നഗരത്തിന്‍റെ പേര് പറയണം. വേണമെങ്കിൽ ഇഷ്ടമനുസരിച്ച് ഈ ഗെയിം സ്വന്തം നിലയിൽ കളിക്കാം. കളിക്ക് ഒരു നിശ്ചിത സമയം ഉണ്ടായിരിക്കണം. പേര് കണ്ടുപിടിച്ച് പറയാൻ കഴിയാതെ വരുന്നവർ പങ്കാളിക്ക് ഓരോ ചുംബനം നൽകണം. എന്താ കളി ഇഷ്ടപ്പെട്ടില്ലേ. ഇനി സ്നേഹിക്കാൻ തുടങ്ങിക്കോളൂ.
ഡാൻസ് ഡാൻസ് ലവ്
ഇതൊരു ഡാൻസിംഗ് ഗെയിം ആണ്. ഡാൻസറിയില്ലെങ്കിൽ പേടിക്കേണ്ട. കളി തടസ്സപ്പെടുകയില്ല. ഡാൻസ് അറിഞ്ഞാലും ഇല്ലെങ്കിലും ഇത് സെക്സ് അപ്പീലിംഗ് ഗെയിമാണെന്ന് ഓർക്കുക.
നല്ലൊരു പാട്ടോ ട്യൂണോ സെലക്ട് ചെയ്ത് അറിയുന്നപോലെ ഡാൻസ് ചെയ്യുക. ഏറ്റവും കൂടുതൽ നേരം ഡാൻസ് ചെയ്യുന്ന പങ്കാളിയാകും വിജയി. വിജയിക്കുന്നയാളെ പാർട്ണർ സിനിമ കാണിക്കുകയോ ഹോട്ടലിൽ ഡിന്നർ ബുക്ക് ചെയ്യുകയോ ആവാം. പക്ഷേ, നിബന്ധനയുണ്ട്. സിനിമയാണ് സമ്മാനമെങ്കിൽ റൊമാന്‍റിക് സിനിമ തന്നെ തെരഞ്ഞെടുക്കണം. സിനിമ വീട്ടിലിരുന്നും കാണാം. ഈ കളിയിൽ ആരും തോൽക്കില്ല എന്നൊരു പ്രത്യേകത കൂടിയുണ്ട്, കാരണം വിജയിയോടൊപ്പം ചെലവഴിക്കാൻ കുറച്ച് നല്ല സമയമല്ലേ ലഭിക്കുന്നത്.
ലാസ്റ്റ് വിന്നിംഗ് ഷോട്ട്
ഇതൊരു ബോളിംഗ് ഗെയിമാണ്. ഈ കളിക്ക് ബെഡ്റൂമോ ലോബിയോ ഉപയോഗിക്കാം. ഈ കളിയുടെ നിയമം അൽപം വിചിത്രമാണ് കേട്ടോ. പരസ്പരം ബോൾ എറിയുന്നതാണ് കളി. എതിരാളി ബോൾ ക്യാച് ചെയ്യണം. ഏറ്റവും കൂടുതൽ ക്യാചെടുത്തയാളാകും കളിയിലെ വിജയി. ഈ വിജയിക്ക് സമ്മാനം നൽകണം.
സമ്മാനവും അൽപം വിചിത്രമാണ്. തോൽക്കുന്നയാൾ വിജയിച്ചയാൾക്ക് ഏറ്റവും ഇഷ്ടപ്പെടുന്ന വിഭവം തയ്യാറാക്കി കൊടുക്കണം. പരാജയപ്പെട്ടയാൾ പാചകമൊന്നും അറിയാത്തയാളാണെങ്കിൽ വിഷമിക്കേണ്ട, വിജയിച്ചയാൾ കുറച്ച് വിട്ടുവീഴ്ച ചെയ്താൽ മതി. അടുക്കളയിൽ കയറി അൽപമൊന്ന് സഹായിക്കാം.
ഒളിച്ചേ... കണ്ടേ..
ടേൺ ബൈ ടേണായി കണ്ടുപിടിക്കുകയെന്നതാണ് ഈ ഗെയിമിന്‍റെ റൂൾ. ഒരു നിശ്ചിത സമയത്തിനുള്ളിൽ ഈ ഗെയിം കളിക്കണം. നിങ്ങളുടെ പാർട്ണർ സമയപരിധിക്കുള്ളിൽ കണ്ടുപിടിച്ചാൽ ആ വ്യക്തി കളിയിൽ ജയിക്കും.
ഒരു നിമിഷം
ഇതൊരു മെമ്മറി ഗെയിം ആണ്. ഇതിലെന്തും വിഷയമാകാം. മെമ്മറി ഗെയിം എന്നുവച്ചാൽ പങ്കാളികൾ അവരുടെ ഭൂതകാല ഓർമ്മകളെക്കുറിച്ച് പരസ്പരം പങ്കുവെയ്ക്കുന്നതാണ്.