ചുറ്റുവട്ടത്തുള്ള നിറങ്ങൾക്കും ആകൃതിക്കും അനുസരിച്ച് സ്വയം മാറാൻ കഴിവുള്ള ചില പ്രത്യേക ചെടികളും ജീവജാലങ്ങളും ഉണ്ട്. നോക്കി നിൽക്കേ കൺവെട്ടത്തു നിന്നും സ്വയം അപ്രത്യക്ഷമാകുന്ന ജാലവിദ്യ വശമുള്ളവയാണ് ഇവയിൽ പലതും. തുറസ്സായൊരു പ്രദേശത്ത് നോക്കി നിൽക്കുന്നവരെ ഭ്രമിപ്പിച്ച് സ്വയം മായുക അത്ര എളുപ്പമുള്ള സംഗതിയൊന്നുമല്ലല്ലോ? ചില പ്രത്യേകയിനം ചിത്രശലഭങ്ങൾക്കും മൃഗങ്ങൾക്കും ഇത് സാധ്യമാണത്രേ.

വാനിഷിംഗ് എക്സ്പെർട്ട്സ്

ചുറ്റുപാടുമുള്ള നിറങ്ങൾക്ക് അനുസൃതമായി സ്വയം മാറുന്ന കലയാണ് ക്രിപ്സിസ്‍വ. നിറം മാറാനുള്ള ഈ അത്ഭുത കഴിവ് സസ്യജാലങ്ങളിൽ പ്രധാനമായും രണ്ട് തരത്തിലാണുള്ളത്. കൺസീലിംഗ് കളറേഷൻ അതായത് നിറങ്ങൾക്ക് അനുസരിച്ച് സ്വയം മാറുക. മറ്റൊന്ന് ഡിസർപ്റ്റീവ്, നിറങ്ങളിലേക്ക് സൂക്ഷിച്ചു നോക്കുന്നവരെ കുഴപ്പിക്കുക.

ഈർപ്പമുള്ള സ്ഥലങ്ങളിലും ചതുപ്പിലും ഭക്ഷണം തിരഞ്ഞുനടക്കുന്ന പ്ലോവർ പക്ഷി ഇരയെ ഭ്രമിപ്പിക്കുന്നതിനായി ശരീരത്തിന്‍റെ പിൻഭാഗത്തിനു ചെളിയുടെ നിറം വരുത്തുന്നു. പക്ഷിയേത് ചെളിയേത് എന്ന് വേർതിരിച്ചറിയാനാവാത്ത വിധം നാം കുടുങ്ങിപ്പോകും. അതേസമയം വരണ്ട സ്ഥലങ്ങളിൽ ഭക്ഷണം തിരഞ്ഞു നടക്കുന്ന ഇതേ ഇനത്തിലുള്ള പ്ലോവർ പക്ഷിയുടെ ശരീരം സ്വതവേ ഇളം ബ്രൗൺ നിറത്തോടു കൂടിയതായിരിക്കും.

ഇതുപോലെ കാലാവസ്ഥാമാറ്റങ്ങൾക്ക് അനുസരിച്ച് നിറം മാറ്റുവാൻ കഴിവുള്ള വിരുതന്മാർ പക്ഷികൾക്കിയിലുണ്ട്. ഇളം ബ്രൗൺ നിറത്തിലുള്ള സ്റ്റോട്ട് പക്ഷി മഞ്ഞുകാലത്ത് വെളുപ്പുനിറം സ്വീകരിക്കും. വസന്തകാലത്ത് ആർട്ടിക് പ്രദേശത്ത് കടും നിറത്തിൽ കാണപ്പെടുന്ന കുറുക്കന്മാർ വേനൽക്കാലത്ത് ഇളം ബ്രൗൺ നിറമുള്ളവയായി മാറും. മഞ്ഞിൽ എളുപ്പം തിരിച്ചറിയാനാവാത്ത വിധം വെള്ള നിറം ഇവ മഞ്ഞുകാലത്ത് സ്വീകരിക്കും.

വേനൽക്കാലത്ത് ആർട്ടിക് പ്രദേശത്തുള്ള മുയലുകൾക്ക് പൊതുവേ ബ്രൗൺ നിറമായിരിക്കും. ചുറ്റുവട്ടത്തുള്ള കുറ്റിച്ചെടികൾ ഉണങ്ങിയ പുല്ലുകൾ, കുന്നിൻ ചെരിവ് എന്നിവിടെയെല്ലാം സാമ്യം തോന്നുന്ന ഇളം ബ്രൗൺ നിറമാകും ഇവയ്ക്ക്. മഞ്ഞുകാലത്ത് ഇവ രോമം പൊഴിച്ച് തൂവെള്ള നിറം സ്വീകരിക്കും.

കടും ചുവപ്പ്, മഞ്ഞ, നീല കലർന്ന ഗാർട്ടർ പാമ്പിനെ തിരിച്ചറിയുക ബുദ്ധിമുട്ടുള്ള കാര്യമാണ്. ക്രിപ്റ്റിക്ക് ഇനത്തിൽപ്പെട്ട തവളകളാകട്ടെ തൊട്ടടുത്ത ഇലകളുടെ നിറം സ്വീകരിച്ച് ഒളിക്കുവാൻ കഴിവുള്ളവരാണ്.

ഒളിച്ചുകളിയുടെ കാരണങ്ങൾ

ഉഭയ ജീവികൾക്കും വാനിഷിംഗ് വിദ്യ വശമുണ്ട്. മൃഗങ്ങളിൽ നിന്നും രക്ഷ നേടാനും ഇരയെ വേട്ടയാടാനുമാണ് ഇവ ഈ സൂത്രം പ്രയോഗിക്കുന്നത്. ജലജന്യ ജീവികൾ മുട്ടയിടാനും വെയിൽ കായാനുമാണ് വെള്ളത്തിൽ നിന്നും കരയിലേക്കിറങ്ങി വരുന്നത്. സ്വന്തം സുരക്ഷയെ കരുതിയാണ് കരയുടെ നിറം സ്വീകരിക്കുന്നത്. തിരണ്ടിയും താരമത്സ്യവും അധികസമയവും സമുദ്രത്തോട് ചേർന്നുള്ള കരഭാഗത്ത് വസിക്കുന്നവയാണ്. ഇര തേടുന്നതിനും മുട്ടയിടുന്നതിനമാണ് ഇവ കരഭഗത്ത് എത്തുന്നത്. സുരക്ഷയ്ക്ക് വേണ്ടി കടൽ- കര ഭാഗത്തെ നിറമായിരിക്കും അപ്പോൾ ഇവയുടെ തൊലിക്ക് ഉണ്ടാവുക.

ഡിസർപ്ടീവ് കളറേഷൻ

ചുറ്റുവട്ടത്തുള്ള സാഹചര്യങ്ങൾക്ക് അനുസരിച്ച് നിറവും രൂപവും മാറി ഇരയേയോ ശത്രവിനെയോ തെറ്റിദ്ധരിപ്പിക്കുന്ന കലയാണ് ഡിസർപ്ടീവ് കളറേഷൻ. നിറം മാറുന്നതുപോലെ തന്നെ ശരീരത്തിലെ വരകളും പാടുകളും ഉപയോഗിച്ച് മറ്റുള്ളവരെ കുഴപ്പിക്കുന്ന വിരുതരും മൃഗങ്ങൾക്കിടയിലുണ്ട്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...