സ്ത്രീകൾ ഒരു കാര്യത്തിലും പുരുഷന്മാരേക്കാൾ ഒട്ടും പിറകിലല്ല. പല രംഗത്തും അവർ പുരുഷന്മാരേക്കാൾ മുന്നിലാണു താനും. വരുമാനമുണ്ടാക്കുന്നതിന്‍റെ കാര്യമായാലും കുടുംബം കെട്ടിപ്പടുക്കുന്ന കാര്യത്തിലായാലും പെണ്ണുങ്ങൾ തന്നെയാണ് ഫസ്റ്റ്! ഈ പോസിറ്റീവ് കാര്യങ്ങൾ ഒക്കെയുണ്ടെങ്കിലും ചില കുസൃതികളും കുന്നായ്മകളും ഇല്ലാതില്ലാതില്ല. അവ ഏതൊക്കെയാണെന്ന് നമുക്കൊന്ന് പരിശോധിക്കാം...
മുന്നിൽ നിന്ന് ചിരിച്ച് പിന്നിൽ നിന്ന് കുത്തുക
നിങ്ങളുടെ ഭാര്യ അവരുടെ സ്നേഹിതയോട് പരദൂഷണം പറയുന്നത് നിങ്ങൾ കേട്ടിരിക്കുമല്ലോ. “എടി ആ സുനന്ദയുണ്ടല്ലോ അവളുടെ വിചാരം അവളെപ്പോലെ സുന്ദരമായി സാരിയുടുക്കുന്നവർ വേറെയില്ല എന്നാണ്” പക്ഷേ സുനന്ദയെ നേരിൽ കണ്ടാലോ... ഭാര്യ പറയുന്നത് എന്താണെന്ന് കേൾക്കണ്ടേ...“ ഹോ സുനന്ദ നീ ഈ സാരിയിൽ എത്ര മനോഹരിയായിരിക്കുന്നു. നീയൊരു ബ്യൂട്ടി ക്യൂൻ ആണ്. നിന്‍റെ സാരിയുടെ കളക്ഷൻ അപാരം തന്നെ. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എനിക്ക് നിന്‍റെ ഡ്രസ്സിംഗ് സെൻസ് വലിയ ഇഷ്ടമാണ് കെട്ടോ.”
ഭാര്യ... നിനക്ക് ഒരാളെ അഭിനന്ദിക്കണമെന്നുണ്ടെങ്കിൽ പിന്നെ അവരെ പറ്റി ദുഷിപ്പ് പറയുന്നത് എന്തിനാണ്. വെളുക്കെ ചിരിച്ച് അകമേ കുത്തുന്ന ഈ ഏർപ്പാട് ഒട്ടും നല്ലതല്ല ഒന്നു നന്നായി കൂടെടോ?
ഉപദേശം തേടുമെങ്കിലും ഇഷ്‌ടമുള്ളത് ചെയ്യും
“അമ്മേ... ഞാൻ യോഗാ ക്ലാസിന് എവിടെയാണ് ചേരേണ്ടത്. വീടിന്‍റെ അടുത്തുള്ള സെന്‍ററിൽ പോണോ അതോ ആശ്രമത്തിനടുത്തെ ക്ലാസിലോ?” ഭർത്താവും അമ്മായിയമ്മയും പറഞ്ഞത് കേട്ടിരിക്കുമെങ്കിലും അവസാനം ഇവരൊന്നും പറയുന്നിടത്താവില്ല യോഗാ ക്ലാസ്സിനു ചേരുക. ഇതേ ചോദ്യം 2-3 കൂട്ടുകാരികളോടും ചോദിച്ചിട്ടുണ്ടാവും. അവസാനം തന്നിഷ്ടം ചെയ്യും. ഇങ്ങനെ ചെയ്യാനാണെങ്കിൽ എന്തിനാണ് ഭാര്യേ നീ എല്ലാവരോടും അഭിപ്രായം ചോദിക്കുന്നത്.
വാരിവലിച്ചു കഴിക്കും അമിതവണ്ണം പിടിപെടും
“മതി... മതി... എനിക്കധികം വിളമ്പല്ലേ” ഇങ്ങനെ പറയുമെങ്കിലും നിർബന്ധിച്ചാൽ “എങ്കിൽ കുറച്ചു കൂടി ഇട്ടോളൂ” എന്ന് പറയും. എന്നിട്ട് അധികം കഴിച്ചാൽ വണ്ണം വയ്ക്കും എന്ന് സങ്കടം പറയുകയും ചെയ്യും. ഡയറ്റിനെപ്പറ്റിയൊക്കെ വലിയ വാചകമടിയാവും. പക്ഷേ ഇഷ്‌ടമുള്ളത് മുന്നിൽ കിട്ടിയാൽ എല്ലാം മറന്ന് കഴിച്ചു തീർക്കും. ജങ്ക് ഫുഡായാലും വീട്ടിലുണ്ടാക്കുന്ന ഭക്ഷണമായാലും യാതൊരു കൺട്രോളും ഇല്ലാതെ അകത്താക്കും. അല്ല ശരിക്കും ഭക്ഷണപ്രിയയാണെങ്കിൽ പിന്നെ ഡയറ്റിനെപ്പറ്റിയും അമിതവണ്ണത്തെപ്പറ്റിയും വേവലാതിപ്പെടുന്നതെന്തിനാ പാർട്ണർ!
5 മിനിറ്റെന്നു പറഞ്ഞ് അരമണിക്കൂർ
“ഞാനിതാ 5 മിനിറ്റിനുള്ളിൽ റെഡിയായി വരാം.” “ഇതാ വന്നൂ...” നമ്മൾ വിചാരിക്കും ഉടനെ മേക്കപ്പിട്ട് വരുമെന്ന്. കണ്ണാടി കണ്ടാൽ പിന്നെ അരമണിക്കൂർ കഴിഞ്ഞ് നോക്കിയാൽ മതി ഭായ്. അതു സഹിക്കാം എന്നാൽ ആരെങ്കിലും നിങ്ങളെ കാണാൻ നല്ല ഭംഗിയുണ്ടല്ലോ ഈ വേഷത്തിൽ എന്നെങ്ങാനും പറഞ്ഞു പോയാൽ പിന്നെ വരുന്ന മറുപടിയാണ് അസഹനീയം” അയ്യോ... എനിക്ക് ഒരുങ്ങാൻ തീരെ സമയം കിട്ടിയില്ല. അല്ലെങ്കിൽ കുറേക്കൂടി നന്നായി ഒരുങ്ങാമായിരുന്നു.”
പങ്കാളിയെ മാറ്റും പക്ഷേ മാറ്റം അംഗീകരിക്കില്ല.