കല്യാണം! ഈ വാക്കു കേൾക്കുമ്പോൾ നിങ്ങൾക്ക് ആണും പെണ്ണും തമ്മിലുള്ള, വർണാഭമായ, നാലാളെ വിളിച്ചുകൂട്ടിയുള്ള, ഒരു മത പുരോഹിതന്‍റെ കാർമികത്വത്തിൽ നടക്കുന്ന ചടങ്ങാണ് ഓർമ്മ വന്നതെങ്കിൽ നിങ്ങൾ ഒന്നുകിൽ ഒരു പാട്രിയാർക്കാണ്, അല്ലെങ്കിൽ പാട്രിയാർക്കിയൽ കണ്ടിഷൻ ചെയ്‌തെടുക്കപ്പെട്ട ഒരു ഇര! കല്യാണത്തെക്കുറിച്ചു ഗൃഹശോഭ ഒരു പ്രത്യേക പതിപ്പ് ഇറക്കുമ്പോൾ കല്യാണേതര ജീവിതങ്ങളെക്കുറിച്ചും ഭിന്ന ലൈംഗീകതയെ കുറിച്ചും കൂടി സംസാരിക്കേണ്ടതുണ്ട്; ഒപ്പം ഒരു ആരോഗ്യമുള്ള സമൂഹത്തിനായി അവയെയും കൂടി ഉൾക്കൊള്ളേണ്ടതിനെ കുറിച്ചും ചിന്തേറുകളുമായി ആനന്ദ് കൃഷ്ണമൂർത്തി എഴുതുന്ന പംക്തി തുടരുന്നു...

രണ്ടു കൊല്ലം മുൻപാണ്. ഒരു ദിവസം ക്ലാസ്സിൽ കേറി ചെന്നപ്പോൾ (ക്ലാസുകൾ ലെക്ചർ എന്നതിനേക്കാൾ ചർച്ചകൾക്കുള്ള വേദിയാകാൻ പരിശ്രമിക്കാറുള്ളതുകൊണ്ടാവണം) ഒരു കുട്ടികുറുമ്പൻ എണീറ്റ് നിന്ന് ചോദിച്ചു: "സർ ഈ ആർട്ടിക്കിൾ 377, 497 എന്നിവയെകുറിച്ചു എന്താണഭിപ്രായം?" ചരിത്രപ്രധാനമായ കോടതി വിധി വന്ന പശ്ചാത്തലത്തിലായിരുന്നു കുസൃതി ഒളിപ്പിച്ച ആ ചോദ്യം. (ആർട്ടിക്കിൾ 377: സ്വവർഗ രതി നിയമവിരുദ്ധമല്ല എന്ന് തിരുത്തിയ വിധി; 497 അഡൽറ്ററി (adultery) നിയമവിരുദ്ധമല്ല എന്ന വിധി പ്രസ്താവം.) ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയുടെ ചോദ്യമാണ് എന്നത് കൊണ്ട് തന്നെ ഒന്ന് മയപ്പെടുത്തിയ ഉത്തരം കൊടത്തു: "ഇവയ്ക്കാധാരമായ സാംഗത്യങ്ങൾ മുൻപ് നടക്കാത്തതോ ഇനി നടക്കില്ലാത്തതോ അല്ല. ഈ വിധിക്ക് മുൻപും ഭിന്ന ലൈംഗീക താല്പര്യമുള്ളവർ ഉണ്ടായിരുന്നു, ഇനിയും ഉണ്ടാവും. ഈ വിധി വന്നത് കൊണ്ട് മാത്രം നാളെ രാവിലെ മുതൽ ജാരൻ ചെന്ന് "നിങ്ങളുടെ ഭാര്യയും ഞാനുമായി ബന്ധത്തിലാണ്" എന്ന് പ്രഖ്യാപിക്കില്ല. സമൂഹം സ്വവർഗ ലൈംഗീകതയോടോ അവിഹിത ബന്ധങ്ങളോടോ ഉള്ള സമീപനം ഒരു കോടതി വിധി കൊണ്ട് ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോളേക്കും മാറ്റാനും പോണില്ല. ആ കോടതി വിധി കൊണ്ട് ആകെ ഉള്ള ആശ്വാസം എന്നത് അത്തരക്കാർക്ക് നിയമ ദുരിതങ്ങളിൽ നിന്നും മോചനവും ആശ്വാസവും കിട്ടി എന്നത് മാത്രമാണ്! Marital- rape ഇന്നും ലീഗൽ ആയ നാടാണ് നമ്മുടേത് എന്നത് മറക്കരുത്!"

ഇരട്ടത്താപ്പിന്‍റെ സമൂഹപാഠങ്ങൾ!

സമൂഹം പ്രവർത്തിക്കുന്ന വഴികൾ അതീവ വിചിത്രമാണ്, പ്രത്യേകിച്ച് ലൈംഗീക സ്വാതന്ത്ര്യത്തിന്‍റെ കാര്യത്തിൽ. നമുക്ക് ഒരു എളിയ ഉദാഹരണം നോക്കാം: രാജു എന്ന ഒരു കൗമാരക്കാരനുണ്ട് എന്ന് വെക്കുക. നാളെ അവനു പരീക്ഷയായതിനാൽ അവനെ വീട്ടിൽ തനിച്ചാക്കി അവന്‍റെ വീട്ടുക്കാർ എവിടെയെങ്കിലും അത്യാവശ്യമായി യാത്ര പോകുന്നു എന്ന് വെക്കുക (കഥയിൽ ചോദ്യമില്ല). കമ്പൈൻ സ്റ്റഡിക്കായി രാജുവിന്‍റെ സഹപാഠിയായ രാധ അവന്‍റെ വീട്ടിൽ വരുന്നു എന്ന് വെക്കുക. അവൾ വീട്ടിൽ കയറി ആ വാതിൽ അടയുന്ന നിമിഷം മുതൽ അയല്പക്കത്തു സദാചാരത്തിന്‍റെ കടുകുകൾ പൊട്ടി തുടങ്ങും. ഏറെ നേരമായിട്ടും വാതിൽ തുറക്കാഞ്ഞാൽ ചിലപ്പോൾ നാട്ടുകാർ ആ സദാചാര ബോധം അടക്കാൻ വയ്യാതെ വാതിലിൽ മുട്ടി പോലീസ് ചമയാനും മടിക്കില്ല. (രാജുവും രാധയും സത്യമായിട്ടും ആ അടഞ്ഞ വാതിലിനുള്ളിൽ അടുത്ത ദിവസത്തെ പരീക്ഷയ്ക്ക് പഠിക്കുക തന്നെ ആയിരുന്നിരിക്കാം, ഇല്ലേ?)

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...