ജൂൺ എന്ന് കേൾക്കുമ്പോൾ മനസ്സിലേക്ക് ഓടിയെത്തുന്നത് മഴക്കാലവും സ്ക്കൂൾ തുറക്കലും പരിസ്ഥിതി ദിനവും ഒക്കെ ആണ്. കഴിഞ്ഞ വർഷം ജൂൺ ലക്കത്തിൽ പരിസ്ഥിതിയെക്കുറിച്ചു എഴുതിയിരുന്നല്ലോ. അതിന്‍റെ പ്രാധാന്യം ഒരിക്കലും കുറയുന്നില്ല എന്ന് മാത്രമല്ല മിക്ക പ്രശ്നങ്ങളും വർഷങ്ങൾ ചെല്ലുംതോറും രൂക്ഷമായി വരികയാണ്. എന്നിരിക്കലും ഇപ്രാവശ്യം ഞാൻ എഴുതാൻ ആഗ്രഹിക്കുന്നത് ഇതിനിടയിൽ നമ്മളാരും അത്ര ശ്രദ്ധ കൊടുക്കാത്ത ജൂണിലെ വേറെ മൂന്ന് ദിവസങ്ങളെക്കുറിച്ചാണ്. ജൂൺ 4, 12, 20 ഏറെക്കുറെ സമാന ഇടവേളകളിൽ കുറിക്കുന്ന ഈ ദിവസങ്ങൾ അടയാളപ്പെടുത്തുന്നത് ശിശു ക്ഷേമ- സംരക്ഷണ- അഭയാർത്ഥി സംരക്ഷണ ദിവസങ്ങളെയാണ്.

ഐലാൻ കുർദി മുതൽ മലാല വരെ

ഞാൻ ഇത് എഴുതിക്കൊണ്ടിരിക്കുമ്പോൾ കോവിഡിനും ചുഴലിക്കാറ്റിനും പുറമെ വാർത്തകളിലെ പ്രധാന തലക്കെട്ട് ഇസ്രായേൽ- പലസ്തീൻ റോക്കറ്റ് ആക്രമണങ്ങളാണ്. അതിന്‍റെ രാഷ്ട്രീയത്തിലേക്കും ന്യായത്തിലേക്കും കടക്കുന്നില്ല. പക്ഷെ അതിലേക്ക് അകാരണമായി വലിച്ചിഴയ്ക്കപ്പെടുന്നതും ഹോമിക്കപ്പെടുന്നതും കുഞ്ഞു കുരുന്നുകളാണ്. പുസ്തകമേന്തേണ്ട പ്രായത്തിൽ തോക്കിനിരയാവുന്നവർ. 1982 ഓഗസ്റ്റ് 19 ന് ഇത്തരത്തിൽ ഉള്ള ഒരു ഇസ്രായേൽ- പലസ്തീൻ സംഘർഷത്തെക്കുറിച്ചുള്ള ചർച്ചയ്ക്കൊടുവിൽ എല്ലാ വർഷവും ജൂൺ 4 ന് അക്രമത്തിന് ഇരകളാവുന്ന നിഷ്കളങ്കരായ കുട്ടികളുടെ അന്താരാഷ്ട്ര ദിനമായ് ആചരിക്കാൻ യുഎൻ തീരുമാനിക്കുന്നത്.

യുദ്ധം, കൊലപാതകം, ലൈംഗിക അതിക്രമം, തട്ടിക്കൊണ്ടു പോകൽ, സ്ക്കൂളുകൾക്കും ആശുപത്രികൾക്കും നേരെയുള്ള ആക്രമണം, മാനുഷിക പരിഗണന നിഷേധിക്കൽ എന്നിങ്ങനെ ആറ് ലംഘനങ്ങൾക്ക് സായുധ സംഘട്ടനം പൊട്ടിപ്പുറപ്പെടുന്ന സാഹചര്യങ്ങളിൽ കുട്ടികൾ ഇരയാവുന്നു എന്നാണ് കണ്ടെത്തൽ. സംഘർഷ സാഹചര്യങ്ങളിൽ കുട്ടികളുടെ സംരക്ഷണം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളിൽ ഇത് ഒരു സുപ്രധാന നാഴികക്കല്ലായിരുന്നു. സംഘർഷവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളിൽ കുട്ടികൾ നേരിടുന്ന അപകട സാധ്യതകളും ലംഘനങ്ങളും പരിഹരിക്കുന്നതിന് അന്താ രാഷ്ട്ര സമൂഹം സമർപ്പിത ശ്രദ്ധ, അഭിഭാഷണം, ഏകോപിത പരിശ്രമം എന്നിവ കൈക്കൊള്ളേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് അംഗ രാജ്യങ്ങളെ ഇത് ഓർമിപ്പിച്ചു.

ഇതുകൊണ്ട് എല്ലാം മാറി എന്നൊന്നുമല്ല. ഐലാൻ കുർദി മുതൽ പലസ്തീനിലെ കുരുന്നുകൾ വരെ ഇന്നും നഗ്നമായ മനുഷ്യാവകാശ ലംഘനങ്ങളുടെ ഇരകളാണ്. മലാലയെ പോലുള്ള ഇതിനെ അതിജീവിച്ചു വിജയഗാഥ രചിച്ചവരും വിരളമെങ്കിലും ഉണ്ട്. മലാലയുടെ നോബൽ സ്വീകരിച്ചു കൊണ്ടുള്ള പ്രസംഗമൊക്കെ നിങ്ങൾ കേട്ടു കാണും. എങ്കിൽ ഒരു പുതുമയ്ക്ക് സിയാവുദ്ദീൻ യൂസഫ്സായി: എന്‍റെ മകൾ മലാല എന്ന റ്റെഡ് ടോക്ക് കേട്ട് നോക്കൂ. ഒരു മകളെക്കുറിച്ച് അവൾ നേരിട്ട പ്രശ്നങ്ങളെക്കുറിച്ച്, അതിനെ അതിജീവിച്ചു അവൾ കീഴടക്കിയ ഉയരങ്ങളെക്കുറിച്ചു ഒരു അച്‌ഛൻ വാചാലനാവുന്നത് കാണാം.

അവർ അറിവിന്‍റെ വിഹായസ്സിലേക്ക് പറക്കട്ടെ

കൃത്യം പത്തു വർഷങ്ങൾക്ക് മുമ്പാണ് രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയായിരിക്കെ എനിക്ക് മിറർ എന്ന ഹ്രസ്വ ചിത്രത്തിനു മികച്ച നവാഗത സംവിധായകനുള്ള അവാർഡ് ലഭിച്ചത്. ബാലവേലയെക്കുറിച്ചും സൗജന്യ വിദ്യാഭ്യാസ നിയമത്തിന്‍റെ ലംഘനങ്ങളെക്കുറിച്ചുമായിരുന്നു 5 മിനിറ്റ് ദൈർഘ്യമുള്ള ആ പടം. പത്തു വർഷങ്ങൾക്കിപ്പുറവും ബാലവേല ഒരു യാഥാർത്ഥ്യമായി തുടരുന്നു. ഇന്നും ലോകമെമ്പാടുമുള്ള കുട്ടികളിൽ പത്തിലൊരാൾ ബാലവേലയിലാണ്. ഇതിനകം, 152 ദശലക്ഷം കുട്ടികൾ ബാലവേലയിലുണ്ടെന്ന് കണക്കാക്കപ്പെടുന്നു. അതിൽ 72 ദശലക്ഷം അപകടകരമായ ജോലികളാണ്. കോവിഡ് പശ്ചാത്തലത്തിൽ ഇത് കൂടുതൽ രൂക്ഷമാണെന്നാണ് യുഎൻ വിലയിരുത്തൽ. യുഎൻ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ലക്ഷ്യം 2025 ഓടെ ബാലവേലയെ അതിന്‍റെ എല്ലാ രൂപത്തിലും അവസാനിപ്പിക്കണമെന്ന് വിഭാവനം ചെയ്യുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...