ഈ ആധുനിക കാലത്ത് ഏത് സമയത്തും നാം ഒരു ആപ്പുമായോ അല്ലെങ്കിൽ ഏതെങ്കിലും ഉൽപ്പന്നവുമായോ ഇടപഴകുന്നുണ്ടാകും... എന്നാൽ ഏതെങ്കിലും അവസരത്തിൽ ഇത് ആര് ഡിസൈൻ ചെയ്‌തു എന്ന് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ? അതിന്‍റെ ഡിസൈനറെ കുറിച്ച് ചിന്തിക്കുക പോലും ചെയ്യാതെ ആ മനോഹര സൃഷ്‌ടിയെ മാത്രം നമ്മൾ ശ്രദ്ധിക്കുന്നു.

എന്തായാലും ഇക്കാലത്തെ സാങ്കേതിക വിദ്യകൾ സാധാരണക്കാരന് പോലും അനായാസമായി ഉപയോഗിക്കാവുന്നതാണെന്ന് ഉറപ്പാക്കുന്ന പ്രൊഫഷനലുകൾ ഉണ്ട്...

ഉപയോക്താക്കൾക്കും സാങ്കേതികവിദ്യയ്ക്കുമിടയിലുള്ള തടസ്സങ്ങൾ ഇല്ലാതാക്കാനാണ് യുഎക്‌സ് ഡിസൈനർ ശ്രമിക്കുന്നത്. അപ്പോൾ എന്താണ് UX ഡിസൈൻ? യൂസർ എക്‌സ്‌പീരിയൻസ് (UX) ഡിസൈൻ നമ്മിൽ മിക്കവർക്കും താരതമ്യേന ഒരു പുതിയ മേഖലയാണ്. അല്ലെങ്കിൽ സേവനങ്ങൾ സൃഷ്‌ടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മേഖലയാണിത്.

ഉപയോക്ത‌ാക്കളുടെ ആവശ്യങ്ങൾ പരിഗണിച്ച് ഒരു ഉൽപ്പന്നത്തിന്‍റെ ഉപയോഗക്ഷമത വർദ്ധിപ്പിക്കാനാണ് UX ഡിസൈനർമാർ ലക്ഷ്യമിടുന്നത്. വിവിധ വ്യവസായങ്ങളിലുടനീളമുള്ള ഡിജിറ്റൽ ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും വിജയം രൂപപ്പെടുത്തുന്നതിൽ ഇവർ നിർണായക പങ്ക് വഹിക്കുന്നു. ഇക്കാലത്ത് ഏറ്റവും ജനകീയമായ അത്തരം ഒരു സാങ്കേതിക സൗകര്യം ആണ് അലക്‌സ. ആമസോൺ വികസിപ്പിച്ച ഒരു ഇന്‍റലിജന്‍റ് പേഴ്സണൽ അസിസ്‌റ്റന്‍റ് ആണ് ഇത്. എപ്പോഴും ഒരു വാക്ക് അകലത്തിൽ സഹായഹസ്‌തവുമായി എത്തുന്ന അലക്സ നമ്മുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആണ് ഉണ്ടാക്കിയത്. ഈ മാറ്റത്തിനു നന്ദി പറയേണ്ടത് അലക്സയോട് മാത്രമല്ല. അപർണ ഉണ്ണികൃഷ്ണൻ എന്ന മലയാളി വനിതയോടും കൂടിയാണ്. കാരണം അപർണ നയിക്കുന്ന ഒരു ഗവേഷണ വിഭാഗമാണ് അലക്സ് വികസിപ്പിച്ചെടുത്തത്.

അപർണ ഉണ്ണികൃഷ്ണൻ UX ഡിസൈൻ ആൻഡ് സ്ട്രാറ്റജി മേഖലയിൽ അഭിമാനാർഹമായ നേട്ടം കൊയ്‌ത മലയാളി വനിത ആണ്. ആമസോണിന്‍റെ ഡിവൈസ് ഡിസൈൻ ആൻഡ് സർവീസസ് ഓർഗനൈസേഷനിലെ ഫയർ ടാബ്‌ലെറ്റ്‌സ് യുഎക്സ് ഡിസൈനിന്‍റെ ലീഡറായി അപർണ പ്രവർത്തിക്കുന്നു. ഡിസൈൻ സ്ട്രാറ്റജിയിലും റിസേർച്ചിലും ബിരുദാനന്തര ബിരുദവും പ്രൊഡക്‌ട് യൂഎക്‌സ് ഡിസൈനിൽ ബിരുദവും നേടിയ അപർണ സാങ്കേതികവിദ്യ രംഗത്തെ ഉപകരണങ്ങൾ യൂസർ എക്‌സ്‌പീരിയൻസ് അനുസരിച്ച് രൂപപ്പെടുത്തുന്നതിൽ പ്രവർത്തിക്കുന്നു. തൃശ്ശൂർ എന്ന ചെറിയ നഗരത്തിൽ നിന്ന് ആരംഭിച്ച അപർണയുടെ യാത്ര സിലിക്കൺ വാലിയിലേക്കുള്ള വലിയ സ്വപ്നങ്ങളിലേക്കായിരുന്നു.

ഡിസൈൻ മേഖല തെരഞ്ഞെടുത്തത്

ചെറുപ്പം മുതലേ, കലാപരമായി എന്തെങ്കിലും ഒക്കെ ചെയ്യാൻ എനിക്ക് വലിയ ഇഷ്‌ടം ആയിരുന്നു. പെയിന്‍റിംഗ്, ഫ്ളവർ അറേഞ്ച്‌മെന്‍റ് എല്ലാം ഏറെ ഇഷ്ടമായിരുന്നു. എന്‍റെ മുന്നിൽ കാണുന്ന ഏതൊരു മെറ്റീരിയലും മനോഹരമായ ഒന്നാക്കി മാറ്റുന്നതിൽ ഞാൻ സന്തോഷം കണ്ടെത്തി. ഭാഗ്യത്തിന് വിദ്യാഭ്യാസത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രചോദനം നൽകുന്ന ഹരിശ്രീ സ്‌കൂളിലാണ് പഠിച്ചത്. ഒരു കുട്ടിയിലെ ഗുണങ്ങൾ തിരിച്ചറിയാൻ സഹായിച്ച സ്‌കൂളിനോടും പ്രിൻസിപ്പൽ നളിനി ചന്ദ്രനോടും ഞാൻ വളരെ കടപ്പെട്ടിരിക്കുന്നു.

സ്‌കൂളിൽ ഡ്രോയിംഗ്, പെയിന്‍റിംഗ്, പൂക്കളമിടൽ, വെജിറ്റബിൾ കാർവിംഗ്, നൃത്തം, കവിതാ രചന, കവിത പാരായണ മത്സരം തുടങ്ങി എല്ലാറ്റിലും പങ്കെടുക്കുമായിരുന്നു. ഈ മത്സരങ്ങളിൽ വിജയിച്ചപ്പോൾ എനിക്ക് ആത്മവിശ്വാസമായി... എന്‍റെ അമ്മയും അതിൽ വലിയ പങ്ക് വഹിച്ചു. അമ്മയുടെ ഡിസൈനിംഗ് സെൻസ് ആണ് അക്കാലത്ത് എന്നെ ഏറെ സഹായിച്ചത്. ഞാൻ സ്‌കൂൾ മുതൽ സംസ്ഥാനതലത്തിലും ദേശീയതലത്തിലും മത്സരങ്ങളിൽ പങ്കെടുക്കാൻ തുടങ്ങി. ഈ മത്സരങ്ങളിൽ പങ്കെടുക്കുമ്പോൾ എനിക്ക് മറ്റുള്ളവരെ കൂടുതൽ നിരീക്ഷിക്കാനും എന്‍റെ ചുറ്റുമുള്ള മറ്റ് കുട്ടികൾ അവരുടെ കഴിവ് എങ്ങനെ പ്രകടിപ്പിച്ചുവെന്ന് മനസ്സിലാക്കാനും അവസരം ലഭിച്ചു. കൂടാതെ വായനയിലൂടെ ഞാൻ കണ്ട ലോകവും എനിക്ക് എപ്പോഴും പുതിയ കാഴ്‌ചപ്പാടുകൾ നൽകി.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...