എല്ലാ ഓഗസ്റ്റിലും, കോട്ടയത്തെ മലരിക്കലിലെ നെൽപ്പാടങ്ങളിൽ ആമ്പൽ എന്ന പിങ്ക് വാട്ടർ ലില്ലി പരവതാനി പുതപ്പിക്കും... അതിശയകരമായ സൗന്ദര്യം നിറച്ച് കണ്ണെത്താ ദൂരത്തോളം പിങ്ക് പെയിന്‍റ് അടിച്ച പോലെ ആമ്പൽ പൂക്കൾ... തെളിഞ്ഞ നീലാകാശത്തിനും സമൃദ്ധമായ പച്ചപ്പിനും ഇടയിലായി ഈ വാട്ടർ ലില്ലികളുടെ അതി മനോഹരമായ കാഴ്ച മലരിക്കൽ എന്ന ഗ്രാമത്തിനു സ്വന്തം..

ഏതാനും വർഷങ്ങൾക്ക് മുൻപ് മലരിക്കൽ ഗ്രാമം പുറംലോകം അറിയാത്ത ഒരു ഉൾനാടൻ ഗ്രാമം ആയിരുന്നു. കനത്ത മൺസൂൺ മഴയിൽ കർഷകർ തങ്ങളുടെ കൃഷിയിടങ്ങൾ വെള്ളം കയറി കിടക്കുന്നത് നോക്കിനിൽക്കും. കോട്ടയത്ത് മീനച്ചിലാർ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ഒറ്റപ്പെട്ട ഗ്രാമത്തിലേക്ക് 2017 വരെ ബോട്ടിൽ മാത്രമേ എത്തിച്ചേരാനാകുമായിരുന്നുളൂ. പ്രധാന കരയുമായി ബന്ധിപ്പിക്കുന്നതിന് 2017 ൽ പാലം എത്തിയതോടെ ഗ്രാമത്തിന്‍റെ തലവര മാറി.

എന്തായാലും 2019-ൽ മലരിക്കൽ ഗ്രാമവാസികളുടെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ച അത്ഭുതകരമായ ഒരു മാറ്റം സംഭവിച്ചു. തദ്ദേശവാസികൾക്ക് വർഷം തോറും അവിടെ ആമ്പൽപ്പൂക്കൾ പൂക്കുന്നത് പരിചിതമായ ഒരു സംഭവമായിരുന്നു. പാലം കടന്നെത്തിയ ഏതോ സന്ദർശകർ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഗ്രാമത്തിന്‍റെ മാസ്മരിക ചിത്രങ്ങളും വീഡിയോകളും പങ്കിടാൻ തുടങ്ങിയപ്പോൾ ആ വർഷം മലരിക്കൽ ലോകശ്രദ്ധ പിടിച്ചുപറ്റി.

നാടൻ ഇനമായ ഈ ആമ്പൽ, ഒരു കള പോലെ നെൽകൃഷി കൃഷി ചെയ്ത വയലുകളിൽ മാത്രം പൂക്കുന്നു. ഓഗസ്റ്റ് അവസാനം മുതൽ സെപ്തംബർ വരെ ആണ് ആ സമയം. അപ്പോൾ അതിലോലമായ ആമ്പൽ പൂക്കൾ കുലകളായി പ്രത്യക്ഷപ്പെടാൻ തുടങ്ങും, വയലുകളെ പിങ്ക്, വെള്ള നിറത്തിലുള്ള ഷേഡുകൾ കൊണ്ട് മൂടുന്നു. നെല്ല് വിളവെടുക്കുമ്പോൾ, പാടത്ത് നേരത്തെ നിക്ഷേപിച്ച ആമ്പലിന്‍റെ വിത്തുകൾ വളരുകയും രണ്ടോ മൂന്നോ മാസത്തിനുള്ളിൽ അവയുടെ ജീവിതചക്രം പൂർത്തിയാക്കുകയും ചെയ്യുന്നത് കൊണ്ടാണിത്.

സോഷ്യൽ മീഡിയ കൊടുത്ത ഹൈപ്പ് കൊണ്ട് ഇന്ന് മലരിക്കൽ ഒരു വിനോദസഞ്ചാര കേന്ദ്രമായി മാറിയിരിക്കുന്നു. പിങ്ക് ആമ്പൽ കൊണ്ട് അലങ്കരിച്ച 650 ഏക്കർ നെൽവയലുകൾ സീസണൽ വിസ്മയമായി മാറിയിരിക്കുന്നു. ഒരു കാലത്ത് കൃഷിക്കായി വൃത്തിയാക്കിയിരുന്ന പ്രദേശം ഇന്ന് ബോട്ട് സവാരി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇവിടെ പൂക്കൾ വിൽക്കുകയും ചെയ്യുന്നു. വിനോദസഞ്ചാരികൾക്ക് ഫോട്ടോഷൂട്ടുകൾ നടത്താം. ഇതൊക്കെ ഇപ്പോൾ ഇവിടത്തെ ഗ്രാമീണരുടെ വരുമാന സ്രോതസ്സാണ്.

മലരിക്കലിനടുത്തുള്ള അമ്പക്കുഴിയിലെ പ്രാദേശിക ഹോട്ടൽ ഉടമ അഖിൽ കൃഷ്ണ ടൂറിസത്തിന്‍റെ സ്കോപ്പ് വളരെ വർദ്ധിച്ചതായി പറയുന്നു. സീസണിൽ പ്രതിദിനം ശരാശരി 100നു മുകളിൽ വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം പറയുന്നു. "സോഷ്യൽ മീഡിയ വഴിയുള്ള ഫോട്ടോകൾ ഗ്രാമത്തിന് വലിയ ശ്രദ്ധ നൽകി. പലരും ഈ വരുമാനം കൊണ്ട് ജീവിതം മെച്ചപ്പെടുത്തി. ഇത് എന്നെപ്പോലുള്ള ചെറുകിട ബിസിനസ്സുകളെ പിന്തുണച്ചു," അദ്ദേഹം അഭിപ്രായപ്പെടുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...