ലോകത്തെ മുഴുവൻ അപൂർവ്വങ്ങളായ മൃഗങ്ങളെ ചൈന വിഴുങ്ങിക്കളയുമെന്നാണ് തോന്നുന്നത്. ഇന്ത്യയിൽ തന്നെ ധാരാളം ഇനങ്ങളിൽപ്പെട്ട ജീവികളുടെ
എണ്ണം ഇപ്പോൾ തന്നെ കുറവായിരിക്കുകയാണ്. ഞണ്ട്, സ്രാവ്, ചീറ്റപ്പുലി തുടങ്ങി അനേകതരം മൃഗങ്ങളെ നമ്മുടെ അയൽരാജ്യമായ ചൈന നിയമവിരുദ്ധമായി വേട്ടയാടുന്നു. ചൈനയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ കാക്കകൾ ഏറെക്കുറെ നാമാവശേഷമായിരിക്കുന്നു.
ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നു
പാരമ്പര്യ ഔഷധങ്ങളുടെ പേരിൽ നിയമവിരുദ്ധമായി നടക്കുന്ന വൻ വ്യവസായമാണ് ഇതിന് കാരണം. ആയുർവ്വേദം പോലെ ചൈനീസ് പാരമ്പര്യമനുസരിച്ചുള്ള ഔഷധ നിർമ്മാണത്തിനായി മരങ്ങളും വൃക്ഷങ്ങളും മൃഗങ്ങളുടെ ശരീരാവയവങ്ങളും ധാതുക്കളും മറ്റും വൻതോതിൽ ഉപയോഗിക്കപ്പെടുന്നുണ്ട്. ചൈനീസ് പാരമ്പര്യ ചികിത്സയനുസരിച്ച് ശരീരാരോഗ്യം നിലനിർത്താൻ ജീവസുറ്റ ഊർജ്‌ജശേഖരം ആവശ്യമാണത്രേ. ഇക്കാര്യം മൂന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ട നായിസിംഗ് എന്ന പുസ്തകത്തിൽ പ്രത്യേകം പറയുന്നുണ്ട്.
ചൈനീസ് വൈദ്യശാസ്ത്രമനുസരിച്ച് ഏകദേശം 1000 ഇനത്തിൽപ്പെട്ട മരങ്ങളും വൃക്ഷങ്ങളും 36 തരം മൃഗങ്ങളും 100 ലധികം ഇനങ്ങളിൽപ്പെട്ട കീടങ്ങളും പ്രാണികളുമാണ് ഔഷധ നിർമ്മാണത്തിനായി ഉപയോഗിക്കുന്നത്. അവയിലധികവും ഇന്ത്യയിലാണ് കണ്ടുവരുന്നതും.
സമുദ്രത്തിൽ കണ്ടുവരുന്ന കടൽക്കുതിര (സീ ഹോഴ്സ്) യെ വേട്ടയാടുന്നത് നിയമവിരുദ്ധവും കുറ്റകരവുമാണ്. എന്നാൽ ചെന്നൈയിൽ നിന്നും ചൈനയിലേക്ക് പോകുകയായിരുന്ന രക്ഷക്കണക്കിന് കടൽക്കുതിരകൾ നിറച്ച കപ്പലുകളെ ഈയടുത്ത് പിടികൂടുകയുണ്ടായി. ചൈനീസ് തീൻമേശയിൽ പ്രയവിഭവമാകാൻ നമ്മുടെ കാടുകളിലുള്ള കരടികളെ ഏറെക്കുറെ പിടികൂടി കഴിഞ്ഞിരിക്കുകയാണ്. അവശേഷിച്ചവ ഇപ്പോൾ പ്രത്യേക സംരക്ഷണയിലാണ്.
സിംഹങ്ങളും അപകടഭീഷണിയിൽ
കഴിഞ്ഞ 100 വർഷമായി ഇന്ത്യൻ സിംഹങ്ങളുടെ എണ്ണം ഒരു ലക്ഷത്തിൽ നിന്നും കുറഞ്ഞ് 1000 എണ്ണം എന്ന നിലയിലെത്തിയിരിക്കുകയാണ്. ഇതിൽ ഏകദേശം അറുപതിനായിരം സിംഹങ്ങളെ കൊന്നൊടുക്കി കഴിഞ്ഞിരിക്കുന്നു. സിംഹങ്ങളുടേയും പുലികളുടേയും തുകൽ തിബറ്റിൽ പരസ്യമായാണ് വിൽക്കുന്നത്. യഥാർത്ഥത്തിൽ ഏതുതരം ദിവ്യ ഔഷധത്തിനു വേണ്ടിയാണ് നമ്മുടെ പ്രിയപ്പെട്ട സിംഹങ്ങൾ കൊന്നൊടുക്കപ്പെടുന്നത്?
ചൈനീസ് വൈദ്യശാസ്ത്രമനുസരിച്ച് സിംഹത്തിന്‍റെ എല്ലുകൾ പ്ലാസ്റ്റർ രൂപത്തിൽ ഉപയോഗിക്കപ്പെടുന്നുണ്ട് അതായത് സന്ധികൾക്കുണ്ടാവുന്ന പ്രശ്നങ്ങൾക്ക് ഫലവത്തായ ചികിത്സയാണത്രേ ഇത്. അപസ്മാര രോഗികൾ ഇതിന്‍റെ കണ്ണുകൾ തിന്നാറണ്ട്. പല്ലുവേദന ശമിക്കുന്നതിന് വേണ്ടി ഇതിന്‍റെ മീശ ഉപയോഗിക്കാറുണ്ട്. പൗരുഷം വർദ്ധിപ്പിക്കാനായി സിംഹത്തിന്‍റെ രഹസ്യാവയവങ്ങൾ കഴിക്കുന്ന പതിവും അവിടെയുണ്ട്. ലോകത്തിലെ ഭൂരിഭാഗം സിംഹങ്ങളേയും ചൈനക്കാർ ഇല്ലാതാക്കി കഴിഞ്ഞിരിക്കുന്നു. ഇതിൽ സൈബീരിയ, സുമാത്ര എന്നിവിടങ്ങളിലെ സിംഹങ്ങളും ഉൾപ്പെടുന്നു. ഇപ്പോൾ ചൈനക്കാർ പുതിയൊരു രീതിയും തുടങ്ങിയിരിക്കുന്നു.
ഇത്തരം ആവശ്യങ്ങൾക്കായി പ്രത്യുൽപാദനം നടത്തി സിംഹങ്ങളെ വളർത്തിക്കൊണ്ടുവരുന്നതാണ് പുതിയ രീതി. ചൈനീസ് ഫാംഹൗസുകളിൽ ഏകദേശം 5,000 സിംഹങ്ങളേയാണ് അവർ ഇപ്രകാരം വളർത്തിക്കൊണ്ടുവരികയും കൊല്ലുകയും ചെയ്യുന്നത്.
ഇനി മുതൽ ഫാംഹൗസിൽ വളർത്തുന്ന സിംഹങ്ങളുടെ അവയവങ്ങൾ മാത്രമേ ഉപയോഗിക്കൂ എന്ന് ചൈനീസ് അധികാരികൾ 2007 ൽ സ്പഷ്ടമാക്കിയിരുന്നു. യഥാർത്ഥത്തിൽ ഇതൊരു പുതിയ തന്ത്രം മാത്രമായിരുന്നു. ലോകത്തെവിടെയെങ്കിലുമുള്ള സിംഹങ്ങളെ പരസ്യമായി വേട്ടയാടിക്കൊണ്ടുവന്ന് ഫാംഹൗസിലെ സിംഹമാണെന്ന് വരുത്തിത്തീർക്കുകയായിരുന്നു അവർ. ചൈനീസ് മൃഗശാലകളിലുള്ള സിംഹങ്ങളെയാകട്ടെ മരണം വരെ പട്ടിണിക്കിടും. മൃഗശാലയിൽ സിംഹങ്ങളുടെ പ്രദർശനത്തിൽ നിന്നും കിട്ടുന്ന വരുമാനത്തിന്‍റെ എത്രയോ മടങ്ങാണ് അവയുടെ അവയവങ്ങള്‍ വിൽക്കുക വഴി ലഭിക്കുന്നത്.