കൗമാരപ്രായത്തിൽ, പ്രേമമോ മറ്റൊരാളോടുള്ള ആകർഷണമോ തോന്നുന്നത് വളരെ സ്വാഭാവികമായ കാര്യമാണ്. ഈ പ്രായത്തിലെ ഇത്തരം കൂതൂഹലങ്ങളിൽ നിന്ന് രക്ഷപ്പെട്ട ഒരു വ്യക്തിയും ഇല്ല. കുട്ടികളുടെ ഈ പ്രായത്തിലെ കുഞ്ഞു പ്രണയങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഇപ്പോഴും പല മാതാപിതാക്കൾക്കും അറിയില്ല. ഏത് പ്രായത്തിലും ആർക്കും പ്രണയം സംഭവിക്കുമെന്ന് പറയപ്പെടുന്നു.
ഹൃദയം ഉണ്ടെങ്കിൽ പ്രണയം സംഭവിക്കും...
മൃഗങ്ങൾ പോലും സ്നേഹത്തെ തിരിച്ചറിയുന്നു. പ്രണയം എന്ന വികാരം, 60 വയസ്സുള്ള ഒരു ഹൃദയത്തെ കൗമാരക്കാരെ പോലെ മിടിക്കാൻ പ്രേരിപ്പിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ, കൗമാരത്തിന്‍റെ ആദ്യപടിയിലേക്ക് ചുവടുവെക്കുന്ന 13-15 വയസ്സുള്ള ഒരു കുട്ടിയിൽ ഇതേ പ്രണയം സംഭവിച്ചാൽ നിങ്ങൾ എന്ത് പറയും? കുട്ടിയുടെ വീട്ടിൽ കൊടുങ്കാറ്റ് വന്ന പ്രതീതി ആണ് പിന്നെ. അരുതാത്തത് സംഭവിച്ചതായി മാതാപിതാക്കൾ ചിന്തിക്കുന്നു, വീട്ടിൽ ആർക്കും അവരുടെ പ്രണയം അംഗീകരിക്കാൻ കഴിയുകയില്ല.
ടീനേജ് ലവ് വിജയിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? സ്കൂൾ ദിവസങ്ങളിൽ, ഈ സ്നേഹം പുസ്തകങ്ങളുടെ പേജുകളിൽ ഒതുങ്ങുന്നു. പക്വതയുള്ള പ്രണയത്തിലോ ബന്ധത്തിലോ ഉണ്ടാകുന്ന വിവാദങ്ങൾ പരിഹരിക്കാൻ ദമ്പതികൾ ശ്രമിക്കുന്നു, പക്ഷേ കൗമാരത്തിൽ ഇതുപോലൊന്ന് സംഭവിക്കുകയാണെങ്കിൽ, പരസ്പരം പിരിയാനുള്ള വഴികൾ തേടാൻ തുടങ്ങുന്നു.
തുടക്കത്തിൽ കൗമാര പ്രണയം അതിന്‍റെ ഉച്ചസ്ഥായിയിലാണെന്നത് ശരിയാണ്. സമൂഹത്തിന്‍റെ നിയന്ത്രണങ്ങളെക്കുറിച്ചുള്ള ഭയം ഇല്ലെങ്കിലും നിയന്ത്രണം അതിജീവിച്ച ആരും ഇല്ല. ഓരോ വ്യക്തിക്കും അവരുടെ സ്കൂൾ സമയത്ത് ഒരു ക്രഷ് ഉണ്ടായിരിക്കും. തങ്ങളുടെ ക്രഷ് പ്രണയമാക്കി മാറ്റാൻ ധൈര്യമുള്ളവർ കുറവാണ്.
കൗമാര പ്രണയം ഒരു സാധാരണവും സ്വാഭാവികവുമായ പ്രക്രിയയാണ്. ഹോർമോൺ മാറ്റങ്ങൾ കാരണം, ശാരീരികവും മാനസികവുമായ മാറ്റങ്ങൾ കുട്ടികളിൽ സംഭവിക്കുന്നു. ഒപ്പം ലൈംഗികതയ്ക്കുള്ള ആഗ്രഹം വർദ്ധിക്കുന്നത് സ്വാഭാവികമാണ്. സെക്സ് ആകർഷണമാണ് പ്രധാനമായും ഉണ്ടാകുന്നത്, ഈ ആകർഷണം ആർക്കും ആരുമായും ഉണ്ടാകാം..
2002 ൽ ഒരു സിനിമ ഇറങ്ങിയിരുന്നു.- 'എ സ്മാൾ ലവ് സ്റ്റോറി '
ഇതിൽ, ഈ വിഷയം സൂക്ഷ്മമായി കാണിക്കുന്നുണ്ട്.. 15 വയസുള്ള ഒരു ആൺകുട്ടി തന്‍റെ വീടിന്‍റെ മുന്നിലുള്ള മറ്റൊരു ഫ്ലാറ്റിൽ താമസിക്കുന്ന ഒരു മുതിർന്ന സ്ത്രീയെ സ്ഥിരമായി എല്ലാ രാത്രിയിലും ബൈനോകുലർ ഉപയോഗിച്ച് കാണുകയും അവരുടെ എല്ലാ ചലനങ്ങളും നിരീക്ഷിക്കുകയും ചെയ്യുന്നു. ആ സ്ത്രീയുടെ കാമുകൻ അവളുടെ വീട്ടിലേക്ക് വരുന്നു, ആ കാമുകനും ആ സ്ത്രീയും സെക്സിൽ ഏർപെടുന്നു, അത് കണ്ട് ആ പതിനഞ്ചുകാരൻ ദേഷ്യപ്പെടുന്നു, ഒടുവിൽ അവൻ ആ സ്ത്രീയോട് തന്‍റെ പ്രണയം തുറന്നു പറയാൻ ധൈര്യപ്പെടുന്നു.
താൻ അവനു യോജിച്ച പെൺകുട്ടിയല്ലെന്ന് ആൺകുട്ടിയെ ബോധ്യപ്പെടുത്താൻ ആ സ്ത്രീ ശ്രമിക്കുന്നു. പക്ഷേ, അവൻ അതൊന്നും പ്രശ്‌നമില്ലെന്ന് പറയുന്നു, കാരണം അവൻ അവളെ സ്നേഹിക്കുന്നു. തുടർന്ന് ഇത് എതിർലിംഗത്തിലുള്ളവരുടെ ഒരു ആകർഷണം മാത്രമാണെന്ന് സ്ത്രീ അവനെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നു.