നല്ല പെരുമാറ്റവും സ്നേഹവും പ്രകടിപ്പിക്കുന്നവരെ ആർക്കും ഇഷ്‌ടപ്പെടും. ഇത്തരക്കാർക്ക് തങ്ങളുടെ നിലപാടിലേയ്‌ക്ക് മറ്റുള്ളവരെ കൊണ്ടു വരാനും സാധിക്കും. എന്നാലും ചെറിയ കുറ്റങ്ങളും കുറവുകളും ഇല്ലാത്തവരായി ആരും തന്നെ കാണുകയില്ല. ചെറിയ ചെറിയ കാര്യങ്ങളിൽപ്പോലും വഴക്കുണ്ടാവാറില്ലേ? എന്നാൽ ഒന്നു ശ്രദ്ധിച്ചാൽ ഇത് ഒഴിവാക്കാവുന്നതെയുള്ളൂ.

ഇത് നമ്മുടെ എല്ലാവരുടെയും പ്രശ്നമാണ്. പഠിപ്പുണ്ടായാലും ശരി, ദേഷ്യത്തിന് ഒരു കൺട്രോളും കാണില്ല. അറിഞ്ഞോ അറിയാതെയോ വാക്ക് കൊണ്ട് മുറിവേൽപ്പിച്ചുകളയും. മനസ്സിൽ ഒന്നുമില്ലെങ്കിലും ചിലപ്പോൾ വാക്കുകൾ ക്രൂരമായി പോകും. ഇത്തരം സ്വഭാവം ബന്ധങ്ങളിൽ അസ്വസ്ഥത നിറയ്‌ക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഇങ്ങനെ മുറിപ്പെടുത്തുന്ന വാക്കുകൾ പറഞ്ഞാൽ അത് കൈവിട്ട കല്ലുപോലെയാണ്. തിരിച്ചെടുക്കാൻ കഴിയില്ല.

കല്ല്യാണം കഴിഞ്ഞ് മൂന്ന് മാസംപോലും ആകാത്ത പങ്കാളികൾ വേർപിരിയാൻ തീരുമാനിച്ച ഒരു സംഭവം പറയാം. സൗന്ദര്യ പിണക്കം ശീതയുദ്ധമായത് രണ്ടുപേരും പരസ്‌പരം പ്രയോഗിച്ച വാക്കുകൾ  കാരണമാണ്. വഴക്കിനു ശേഷം ഒരാഴ്ച രണ്ടാളും പരസ്‌പരം സംസാരിക്കുകയോ നോക്കുകയോ ചെയ്‌തില്ല. രക്ഷിതാക്കൾ അറിഞ്ഞ് ഇടപെട്ടപ്പോഴേക്കും ഇരുവരും വേർപിരിയാൻ മനസ്സ് കൊണ്ട് തീരുമാനിച്ചിരുന്നു. വഴക്കടിച്ചപ്പോൾ ഉപയോഗിച്ച വാക്കുകളാണ് മുറിവ് ആഴത്തിലാക്കിയത്. അത് ഉണക്കാൻ അവസാനം ഫാമിലി കൗൺസിലറുടെ സഹായവും തേടേണ്ടി വന്നു.

ദേഷ്യം വരുമ്പോൾ പ്രയോഗിക്കുന്ന വാക്കുകൾ വെറുപ്പുളവാക്കുന്നതായിരിക്കും. അതിനാൽ ദേഷ്യം വരുമ്പോൾ പുറത്തേയ്‌ക്ക് ഇറങ്ങി പോകുന്നതാണ് നല്ലത്.

നോക്കിയും കണ്ടും സംസാരിക്കാം

എടുത്തു ചാടി എന്തെങ്കിലുമൊക്കെ പറയുന്നതാണ് അപകടം. വാക്കുകൾ സൂക്ഷിച്ച് പ്രയോഗിക്കാനുള്ള മനസ്സാന്നിദ്ധ്യം എപ്പോഴും കാത്ത് സൂക്ഷിക്കണം. ഭാര്യഭർത്താക്കന്മാർക്കിടയിൽ ചെറിയ അസ്വാരസ്യങ്ങൾ സ്വഭാവികമാണ്. ബന്ധം സ്നേഹം നിറഞ്ഞതാവണമെങ്കിൽ പങ്കാളികൾക്കിടയിൽ കളി തമാശകൾ വേണം. ഇങ്ങനെയുള്ളവർ തമ്മിൽ വഴക്കിട്ടാലും അത് പരിധിവിടുകയില്ല. മാത്രമല്ല സൗന്ദര്യ പിണക്കം ബന്ധം ദൃഢമാക്കുകയേയുള്ളൂ.

എന്തു കൊണ്ടാണ് വഴക്കുണ്ടാവുന്നതെന്ന് ആലോചിക്കാറുണ്ടോ? അതിന്‍റെ കാരണം പരിശോധിക്കാൻ തയ്യാറാവണം. ചിലപ്പോൾ എന്തിനാണ് തങ്ങൾ വഴക്കടിച്ചതെന്ന്പോലും ദമ്പതികൾക്ക് മനസ്സിലാക്കാൻ പറ്റുകയില്ല. ഒന്നും രണ്ടും പറഞ്ഞ് തുടങ്ങി വെറുതെ കത്തി കയറിയതാവും. ഇങ്ങനെ ഓർക്കാപ്പുറത്ത് എന്തെങ്കിലും പറഞ്ഞുപോയാൽ ബന്ധം ഉലയാനുള്ള വഴി മരുന്നാവും. അതു നിയന്ത്രിച്ചേ മതിയാവൂ. മിണ്ടാതിരിക്കുന്നതാണ് ദാമ്പത്യത്തിനു നല്ലത് എന്ന് തമാശ പറയാറുണ്ടല്ലോ. അതിൽ കുറച്ച് പതിരില്ലാതില്ല. കാരണം ശരീരത്തിനേൽക്കുന്ന മുറിവുകളേക്കാൾ വേദന മനസ്സിനേൽപ്പിക്കുന്ന മുറിവുകൾക്കാണ്. ബന്ധങ്ങളിൽ നീരസം ഉണ്ടാവാൻ ഇടയാക്കരുത്. അതിനായി ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ചില കാര്യങ്ങളിൽ നിന്ന് മാറി നിൽക്കുകയോ കണ്ണടക്കുകയോ ചെയ്യേണ്ടതായി വരാം. അത്തരം കാര്യങ്ങൾ അറിയാം.

എന്‍റെ ബോയ്ഫ്രണ്ട് എന്‍റെ ഗേൾഫ്രണ്ട്

പഴയ കാര്യങ്ങൾ ചർച്ച ചെയ്യുന്നത് അത്ര നല്ലതല്ല. വീഴുപ്പലക്കൽ പോലെയാവുമത്. നിങ്ങൾ ഭർത്താവിന്‍റെ ഹൃദയത്തിൽ കഴിയുന്നവളാവും അല്ലെങ്കിൽ ഭർത്താവ് നിങ്ങളുടെ ഹൃദയത്തിലുണ്ടാവും ഈ സ്ഥിതിയ്‌ക്ക് ഭാര്യയുടെ മുൻ കാമുകനെപ്പറ്റി ഭർത്താവും, ഭർത്താവിന്‍റെ മുൻ കാമുകിയെപ്പറ്റി ഭാര്യയും സംസാരിച്ച് വഴക്കടിക്കുന്നതിൽ അർത്ഥമില്ല. അകൽച്ച വർദ്ധിപ്പിക്കാനേ ഇത്തരം കലഹം ഇടയാക്കുകയുള്ളൂ. ഭർത്താവിനെ മുൻ കാമുകനുമായി താരതമ്യം ചെയ്യുന്നത് ദാമ്പത്യ ബന്ധത്തിൽ വിശ്വസിക്കുന്നവർ ഒരിക്കലും ചെയ്യരുത്. അതുപോലെ ഭാര്യയെ മുൻകാമുകിയുമായി താരതമ്യം ചെയ്യുന്നതും ദാമ്പത്യബന്ധത്തിൽ ഉലച്ചിൽ ഉണ്ടാക്കും. അതിനാൽ ദമ്പതികൾ പൂർവ്വകാല ജീവിതം വിവാഹ ശേഷം ചികയാതിരിക്കുന്നതാണ് അഭികാമ്യം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...