ഒരാളോട് ഇഷ്ടം തോന്നുന്നതിന് ഓരോരുത്തർക്കും ഓരോ കാരണങ്ങൾ ഉണ്ടായിരിക്കും. പലപ്പോഴും സ്വഭാവ സവിശേഷതയോ സൗന്ദര്യമോ ഒക്കെയാവാം അവരിലേക്ക് അടുപ്പിക്കുന്നത്. സ്ത്രീകൾക്ക് ചില പുരുഷന്മാരോട് അടുപ്പം തോന്നാൻ ഇടയാക്കുന്ന കെമിസ്ട്രി എന്താണ്? ആ കൗതുകത്തിലേക്ക് മുക്ക് ചോയിച്ച്ചോയിച്ച് പോകാം...

മിൽക്ക് ചോക്കളേറ്റ്

ഇത്തരം പുരുഷന്മാർ പഞ്ചസാര കുഞ്ചന്മാരായിരിക്കും. പെൺ സുഹൃത്തുക്കൾക്കൊപ്പം ചുറ്റിക്കറങ്ങി നടക്കാനായിരിക്കും പഞ്ചസാര പ്രിയർക്ക് താൽപര്യം. പെൺ സുഹൃത്തുക്കൾ മുതിർന്നവരാകുന്നതോടെ പഞ്ചാര കുഞ്ചന്മാരെ വെറുക്കുകയും അവരെ പക്വതയില്ലാത്തവരായി കരുതുകയും ചെയ്യും.

കാൻഡി

ഈ പുരുഷന്മാർ വല്ലപ്പോഴും സ്ത്രീകൾക്ക് ഒരു പാരയാകാറുണ്ട്. കുറച്ചു നാൾ ഇത്തരക്കാർ പിറകെ നടന്ന ശേഷം അവരെ നിർദ്ദയം ഉപേക്ഷിച്ചു കളയും. പിന്നീട് പുതിയ മേച്ചിൽപ്പുറം തേടിയിറങ്ങും.

ഡാർക്ക് ചോക്കളേറ്റ്

വളരെ ബുദ്ധിമാന്മാരാണ് ഈ പുരുഷന്മാർ. അസാമാന്യ വ്യക്‌തിത്വമുള്ളവർ. അതു പോലെ പൗരുഷമേറെയുള്ളവർ. എല്ലാ സ്ത്രീകളും രഹസ്യമായി ഇഷ്‌ടപ്പെടുന്നവയാണ് ഇതെല്ലാം. പക്ഷേ ഇതിലൊരു അപകടമുണ്ട് . ഇത്തരക്കാർ വളരെ ചാതുര്യത്തോടെ സ്ത്രീകളെ കയ്യിലെടുക്കും. പിന്നെ നയത്തിൽ ഉപേക്ഷിക്കുകയും ചെയ്യും.

ജങ്ക് ഫുഡ് (ഫൈവ് സ്റ്റാർ )

പാകതയുള്ള പുരുഷന്മാരാണ് ഇവർ. അതുപോലെ ഉള്ളിന്‍റെ ഉള്ളാലെ ഇവർ കാപട്യം ഉള്ളവരായിരിക്കും. സുഹൃത്തുക്കൾക്ക് മുന്നിൽ ആവശ്യമുള്ള കാര്യങ്ങൾ വ്യക്‌തമായി പറയും. കുറച്ചു കഴിയുന്നതോടെ ഇവർ എല്ലാം വിളിച്ചുപറയുന്നവരാണെന്ന് സ്ത്രീകൾ മനസ്സിലാക്കും.

ജങ്ക് ഫുഡ് 2 (റോഡ്സൈഡ്)

ഇവർ സ്ത്രീകളെ ഇൻസ്‌റ്റന്‍റായി സന്തോഷിപ്പിച്ചുക്കൊണ്ടിരിക്കും. പക്ഷേ കുറച്ചു ദിവസങ്ങൾക്കു ശേഷം തങ്ങളുടെ വൃഥാ പ്രവർത്തികളുടെ ഫലം അവർ തിരിച്ചറിയും.

പഴകിയ ഭക്ഷണം

ഇത്തരക്കാരിൽ വെറുപ്പുളവാക്കുന്ന ഒരു സ്വഭാവ ഗുണമുണ്ട്. സ്ത്രീകളോടുള്ള ബഹുമാനമില്ലായ്മ അവരെ സ്ത്രീകളിൽ നിന്നും അകറ്റി നിർത്തും. ഒരു പക്ഷേ ഇവർക്കൊപ്പമുള്ള സ്ത്രീകൾ പട്ടിണി കിടന്ന് ചാകും.

പഴകിയ കേക്ക്

ചില സമയത്ത് ഇത്തരം പുരുഷന്മാർ ശ്രദ്ധാ കേന്ദ്രങ്ങളാവുമെങ്കിലും അത് കുറച്ചു കഴിയുന്നതോടെ നഷ്‌ടപ്പെടും. (ഉദാ: കൗമാരത്തിന്‍റെ ഭംഗിയും ആകർഷണീയതയും നഷ്‌ടപ്പെടുന്നു, മദ്യപാനികളാവുന്നു ബ്രഹ്മചാരികളാവുന്നു).

ചായ/ കാപ്പി

പ്രിയക്കാരായ പുരുഷന്മാർ സ്‌ത്രീകളെ പുകഴ്‌ത്തി അവരിലെ എല്ലാ കാര്യങ്ങളെയും പുറത്തു കൊണ്ടു വരും. എന്നാലും ചില മനോഹരമായ ദീർഘകാല പാർശ്വഫലങ്ങൾ ഉണ്ടാകാം.

വോഡ്ക്ക

സ്ത്രീകൾ തങ്ങളെ വളരെ സ്പെഷ്യലായി കാണണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇത്തരം പുരുഷന്മാർ. പക്ഷേ ഇത്തരക്കാർ വേദന നിറഞ്ഞ അനുഭവങ്ങളാകും ഉളവാക്കുക. ഏത് സ്ത്രീകൾക്കു നേരെയും ഇവർ കൈ നീട്ടും. പക്ഷേ ഒന്നുണ്ട് ആർക്കും ഇവർ ഹൃദയം കൈമാറില്ല. ഇത്തരം പുരുഷന്മാരുടെ പാപങ്ങളെക്കുറിച്ച് എല്ലാ സ്ത്രീകളും മനസ്സിലാക്കുമെങ്കിലും ഭൂരിഭാഗം സ്ത്രീകൾക്കും അവരെ വച്ചു പൊറുപ്പിക്കാൻ ആവില്ല.

വിദേശ ഭക്ഷണം

ഇത്തരം പുരുഷന്മാർ തങ്ങളുടെ ഉയർന്ന ബുദ്ധി ശക്‌തി കൊണ്ടാവും സ്ത്രീകളെ ആകർഷിക്കുക. പക്ഷേ ഈ ആകർഷണീയത വളരെ വൈകാതെ നഷ്‌ടപ്പെടും. സ്ത്രീകൾക്ക് വല്ലാത്ത നഷ്‌ടബോധം തോന്നാം.

മിൽക്ക്

ഈ പുരുഷന്മാർക്ക് എല്ലാവിധ നല്ല ഗുണഗണങ്ങളും ഉണ്ടാകും. പക്ഷേ സ്ത്രീകൾ അവരെ ഇഷ്‌ടപ്പെടണമെന്നില്ല. അവർ ഇത്തരക്കാരെ ഏറ്റവും അടുത്ത സുഹൃത്തുക്കളായി കാണാനാണ് ആഗ്രഹിക്കുക. അതായത് ഒരു ബ്രദർലി ടൈപ്പ് പുരുഷന്മാർ.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...