സ്നേഹവും സന്തോഷവും ഐക്യവും നിറഞ്ഞ ദാമ്പത്യ ജീവിതം... ദാമ്പത്യത്തിലേക്ക് കടക്കുന്ന ഏതൊരു പെണ്ണിന്‍റെയും ആണിന്‍റെയും സ്വപ്നവും പ്രതീക്ഷയുമാണ് ഇത്തരത്തിലുള്ള ദാമ്പത്യം. ദാമ്പത്യ ജീവിതം നയിക്കുന്നവരും. ചെറിയ ചില പോസിറ്റീവായ കാര്യങ്ങൾ മാത്രം മതിയാവും അതൊരു ഉറച്ച ബന്ധമാകാൻ. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആഗ്രഹിക്കുന്ന ദമ്പതിമാർ അറിഞ്ഞിരിക്കേണ്ട ചില ചെറിയ വലിയ കാര്യങ്ങൾ...

ആശയവിനിമയം നടത്തുക

ആശയവിനിമയമെന്നത് തന്നെ ഒരു തരത്തിലുള്ള അടുപ്പത്തെയാണ് സൂചിപ്പിക്കുന്നത്. എന്തെങ്കിലും തെറ്റിദ്ധാരണകൾ കടന്നു വരുമ്പോൾ കുറഞ്ഞത് ദിവസത്തിലൊരു തവണയെങ്കിലും തുറന്ന ആശയവിനിമയം നടത്തുന്നത് ബന്ധം കൂടുതൽ ഊഷ്മളമാക്കും. മറ്റൊന്ന്, മനസിലെന്തെങ്കിലും കാര്യമുണ്ടെങ്കിൽ എന്തിനോടെങ്കിലും എതിർപ്പ് ഉണ്ടെങ്കിൽ അത് തുറന്ന് പ്രകടിപ്പിക്കുക. അതിന് പകരമായി പരാതിപ്പെടുന്നതോ പരിഭവം കാട്ടുന്നതോ ഒഴിവാക്കാം. പങ്കാളിയുടെ പോസിറ്റീവായ കാര്യങ്ങളെ അഭിനന്ദിക്കുക. ദൈനംദിന ആക്ടിവിറ്റികളിൽ പങ്കാളിയെ ഒപ്പം ചേർത്തു നിർത്തുന്നത് മികച്ച ആശയവിനിമയം സാധ്യമാക്കും.

ഒരുമിച്ച് സമയം പങ്കുവയ്ക്കാം

തിരക്കുപിടിച്ച ജീവിത സാഹചര്യത്തിൽ ഫ്രീ ടൈം കണ്ടെത്താൻ പ്രയാസമാകാം. എത്ര ബിസി ഷെഡ്യൂളാണെങ്കിൽ കൂടി പങ്കാളിയ്ക്കായി അര മണിക്കൂർ സമയമെങ്കിലും കണ്ടെത്തിയെ പറ്റൂ. ഇത്തരം വേളകൾ ഒരുമിച്ച് ലഞ്ച് കഴിക്കാനോ ഷോപ്പിംഗിനോ വിനിയോഗിക്കാം. ആഴ്ചയൊടുവിൽ സിനിമ കാണാനോ ഡ്രൈവിനോ പോകാം.

പൊതു താൽപര്യങ്ങൾ വളർത്തുക

പങ്കാളിയോട് പൊതുവായ താൽപര്യങ്ങൾ പങ്കുവയ്ക്കുന്നത് ആരോഗ്യകരമായ ബന്ധത്തിന്‍റെ ഒരു ലക്ഷണമാണ്. സന്തുഷ്ടി നിറഞ്ഞ ദമ്പതികൾ എന്ത് ചെയ്യുന്നു എന്നതിനപ്പുറമായി ഏത് കാര്യത്തിലും പരസ്പരം കൂട്ടായിരിക്കാൻ ആഗ്രഹിക്കും. ഉദാ: പാചകം വലിയ വശമില്ലാത്തവരാണെങ്കിൽ ഒരുമിച്ച് പാചകം ചെയ്യാം. അല്ലെങ്കിൽ മനോഹരമായ പൂന്തോട്ടം നിർമ്മിക്കുക.

പരസ്പരം ലാളിക്കുക

ദാമ്പത്യ ജീവിതത്തിന്‍റെ അടിത്തറ സെക്സ് മാത്രമല്ല. മറ്റ് പല ഘടകങ്ങളും അതിന് ശക്തി പകരുന്നുണ്ട്. പരസ്പരമുള്ള സ്പർശനങ്ങളും തലോടലുകളും ലാളനകളും ഇരുവരിലും പോസിറ്റീവായ ഫലങ്ങൾ ഉണ്ടാക്കും. പങ്കാളിയുടെ ശരീരഗന്ധം വരെ ദാമ്പത്യ ബന്ധത്തിൽ പോസിറ്റീവായ ഫലമുളവാക്കുമെന്ന് പഠനങ്ങൾ പറയുന്നുണ്ട്.

ഞാൻ നിന്നെ സ്നേഹിക്കുന്നു

ഈ വാക്ക് ചിലപ്പോൾ ബാലിശമായി തോന്നാമെങ്കിലും ഇതിന് സവിശേഷമായ മാജിക്കൽ പവറുണ്ട്. ജോലിയ്ക്ക് പോകും മുമ്പെ ഇങ്ങനെ ദിവസവും രണ്ട് തവണ പറയുന്നത് ആ ബന്ധത്തെ ആഴമുള്ളതാകും. നിങ്ങൾ പരസ്പരം എത്രമാത്രം സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്യുന്നുവെന്നതിനുള്ള അടയാളമാണിത്. ഇത്തരത്തിലുള്ള സ്നേഹ നിർഭരമായ വാക്കുകൾക്ക് അപാരമായ ശക്തിയുണ്ട്.

ഞങ്ങളുടെ പ്രിയപ്പെട്ട സമയം

ജോലി സ്‌ഥലങ്ങളിൽ ദിവസത്തിന്‍റെ ഭൂരിഭാഗം സമയവും ചെലവഴിക്കുന്നവരാണ് മിക്കവരും. വളരെ ചുരുക്കം സമയം മാത്രമായിരിക്കും അതായത് ഭക്ഷണം കഴിക്കാനും ഉറങ്ങാനും മാത്രമായിരിക്കും ദമ്പതികൾ ഒരുമിച്ചുണ്ടാവുക. അതുകൊണ്ട് ഒഴിച്ചു വയ്ക്കുന്ന ഇത്തരം ഒഴിവ് വേളകളിൽ ഫോൺ, ലാപ്ടോപ്പ് മറ്റ് സോഷ്യലൈസിംഗുകൾ എന്നിവയ്ക്ക് പൂർണ്ണമായ അവധി നൽകി തങ്ങളുടേത് മാത്രമായ ക്വാളിറ്റി ടൈമായി ചെലവഴിക്കാം.

ഭാവി തീരുമാനിക്കാം ഒരുമിച്ച്

മികച്ച ഭാവി പ്ലാൻ ചെയ്യുന്നതിലുമുണ്ട് ചില ചിട്ടവട്ടങ്ങൾ. തീരുമാനങ്ങൾ എടുക്കാൻ വീട്ടിലെ സ്വസ്ഥമായ ഒരിടം ഇരിക്കാനായി തെരഞ്ഞെടുക്കാം. കയ്യിൽ നോട്ട്പാഡ്, കലണ്ടർ എന്നിവ കരുതാം. ഭാവിയെക്കുറിച്ച് പോസിറ്റീവായ ചർച്ചകൾ നടത്തി, ശക്തമായ തീരുമാനങ്ങൾ കൈകൊള്ളാം. തീരുമാനങ്ങൾ, ലക്ഷ്യങ്ങൾ എത്ര ചെറുതോ വലുതോ ആയ്ക്കൊള്ളട്ടെ എല്ലാറ്റിനും വ്യക്‌തമായ പ്ലാനിംഗ് നടത്തുന്നത് ഇരുവരുടെയും മാനസിക പൊരുത്തത്തിന് അടിത്തറ പാകും. രണ്ടുപേരും ഒരു ടീമായി പ്രവർത്തിച്ചാൽ ജീവിതത്തെ സംബന്ധിച്ച് ഏതൊരു സ്വപ്നവും യാഥാർത്ഥ്യമാക്കാം. ബോണ്ടിംഗ് ശക്തമാക്കാൻ പ്ലാനിംഗ് സഹായിക്കും.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...