സാധാരണ ഗതിയിൽ ആറ് മാസം പ്രായമുള്ളപ്പോൾ കുഞ്ഞുങ്ങളിൽ പാൽപ്പല്ല് മുളയ്ക്കാൻ തുടങ്ങും. എന്നാൽ ചില കുഞ്ഞുങ്ങളിൽ ഒരു വയസ്സിനു ശേഷമോ പാൽപ്പല്ല് വരികയുള്ളൂ. രണ്ടേകാൽ വയസ്സാകുമ്പോഴേക്കും അണപ്പല്ലൊഴിച്ച് ബാക്കിയെല്ലാ പല്ലും വന്നു കഴിഞ്ഞിരിക്കും.

കുഞ്ഞ് ജനിക്കുന്ന സമയത്ത് തന്നെ താടി എല്ലിനുള്ളിൽ പാൽപ്പല്ലുകൾ രൂപപ്പെടും. മോണയ്ക്ക് ഉള്ളിൽ ഇവ വളരുന്ന അവസരത്തിൽ കുഞ്ഞിന് അസ്വസ്ഥതകൾ ഉണ്ടാകാം. വായിൽ ഉമിനീര് അധികമാവുക, കിട്ടുന്നതെന്തും കടിക്കുക, ദേഷ്യം വരിക എന്നിങ്ങനെ അസ്വസ്ഥതകൾ പ്രകടിപ്പിക്കും. ചില കുഞ്ഞുങ്ങൾ വാശി കാണിക്കുകയോ കരയുകയോ ചെയ്യാം.

ഈ അവസരത്തിൽ വൃത്തിയുള്ള വിരലുകൾ കൊണ്ട് കുഞ്ഞിന്‍റെ മോണ മൃദുവായി തിരുമ്മി കൊടുക്കുകയോ, ഐസ്ക്യൂബ് കൊണ്ട് കുഞ്ഞിന്‍റെ മോണയിൽ മൃദുവായി ഉരസുകയോ, കടിക്കാനുള്ള ടീത്തർ കൊടുക്കുകയോ ചെയ്യാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • തണുത്ത കാലാവസ്‌ഥ പാൽപ്പല്ലു മുളയ്ക്കുന്ന വേളയിൽ കുഞ്ഞിനെ അസ്വസ്ഥമാക്കും. വേദനയും അനുഭവപ്പെടും.
  • എല്ലാ പല്ലും വന്നതിനു ശേഷം റസ്ക്, കാരറ്റ് തുടങ്ങിയവ കഴിക്കാൻ നൽകാം. പച്ചക്കറികൾ കടിക്കാൻ കൊടുക്കുന്നതു മോണകളുടെ ആരോഗ്യത്തിന് നല്ലതാണ്. മാത്രമല്ല, പല്ലുകൾ വൃത്തിയാവുകയും ചെയ്യും.
  • പാൽപ്പല്ലുകളുടെ സംരക്ഷണത്തിലും പ്രത്യേകം ശ്രദ്ധ നൽകണം.
  • കുഞ്ഞുനാളിലേ ബ്രഷ് ചെയ്യണമെന്ന ശീലം കുഞ്ഞിൽ വളർത്തിയെടുക്കണം. ഇതിനായി റൗണ്ട് ഷേയ്പിലുള്ള സോഫ്റ്റ് ബ്രഷ് കുഞ്ഞിന് നൽകാം. കളിപ്പാട്ടം പോലെ തോന്നിക്കുന്ന വർണ്ണാഭമായ ബ്രഷ് തെരഞ്ഞെടുക്കാം. പല്ലു തേക്കൽ രസകരമായ കളിയായി തന്നെ കുട്ടിക്ക് തോന്നട്ടെ. ഇങ്ങനെയായാൽ കുഞ്ഞ് സ്വയം പല്ലു തേയ്ക്കാൻ താല്പര്യം കാണിക്കും.
  • കേക്ക്, ചോക്ക്ളേറ്റ്, ബിസ്ക്കറ്റ്, മധുരപലഹാരങ്ങൾ എന്നിവ കുട്ടികൾക്ക് കഴിയുന്നതും കൊടുക്കാതിരിക്കുക. ഇതെല്ലാം കഴിക്കുന്നത് പല്ല് പെട്ടെന്ന് കേടാവാൻ ഇടയാക്കും. കാത്സ്യവും വിറ്റാമിൻ ഡിയും ധാരാളം അടങ്ങിയ ഭക്ഷണം കുഞ്ഞിന് നൽകുക. ഇതു പല്ലുകളുടെ വളർച്ചയ്ക്ക് ആവശ്യമാണ്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...