എന്‍റെ ബോയ്ഫ്രണ്ട് എന്നിൽ നിന്ന് ഒന്നും മറച്ചുവെക്കുന്നില്ല. എല്ലാം പങ്കിടുന്നു എന്ന് നിങ്ങൾ പറഞ്ഞാലും സംഗതി അങ്ങനെയല്ല. കാമുകന്‍റെ ഹൃദയത്തിൽ സൂക്ഷിക്കുന്ന ചില കാര്യങ്ങളുണ്ട്. പക്ഷേ അത് അയാൾ നേരിട്ട് പറയാൻ ആഗ്രഹിക്കുന്നില്ല.
- ഫീലിംഗ് ടുഗതർ
ആൺകുട്ടികൾ എല്ലാവരെയും ശ്രദ്ധിക്കും. പുറത്ത് കാണുന്നവരുമായും തന്‍റെ ഗേൾഫ്രണ്ട് താരതമ്യം ചെയ്യുന്നു. അത്തരമൊരു സാഹചര്യത്തിൽ, ബോയ്ഫ്രണ്ടിനൊപ്പം പുറത്ത് പോകുമ്പോൾ, ഏറ്റവും നന്നായി അണിഞ്ഞൊരുങ്ങാൻ ശ്രമിക്കുക. അയാൾ അത് ആഗ്രഹിക്കുന്നു. അതേ സമയം ഗേൾഫ്രണ്ട് വളരെ ഫാഷനബിൾ ആയി പുറത്തിറങ്ങാൻ ശ്രമിക്കുന്നു. മിക്ക കാമുകൻമാരും ലളിതമായ വസ്ത്രധാരണവും സിംപിൾ ഫാഷനും ഇഷ്ടപ്പെടുന്നു. ഇങ്ങനെ ചെയ്താൽ ഒരുമിച്ച് നടക്കുമ്പോൾ ആ ഇഷ്ടം പരസ്പരം അനുഭവിക്കാൻ കഴിയും. തിളക്കമുള്ളതോ ഹെവി ഡിസൈൻ വസ്ത്രങ്ങളും പരമാവധി ഒഴിവാക്കാം. നിങ്ങളുടെ സന്തോഷവും വസ്ത്രധാരണത്തിന് ചെലവഴിക്കുന്ന സമയവും കണക്കിലെടുത്ത് അവൻ ഒന്നും പറയുന്നില്ല എന്ന് മാത്രം. എന്നാൽ ലളിതവും ശാന്തവുമായ വസ്ത്ര ധാരണത്തിൽ നിങ്ങൾ കൂടുതൽ സുന്ദരിയായി ബോയ്ഫ്രണ്ടിന് തോന്നും.
- ബന്ധം ആഴത്തിൽ ഉള്ളതല്ല എങ്കിൽ
ബന്ധത്തിലേക്ക് വന്നതിന് ശേഷം ഈ ബന്ധം തങ്ങളുടെ പാർട്ണർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് ആൺകുട്ടികൾ പെണകുട്ടികളുടെ സംഭാഷണങ്ങളിൽ നിന്നും മനസ്സിലാക്കുന്നു. അറ്റാച്ച്ഡ് അല്ല എന്ന് തോന്നിയാൽ അവൻ പലപ്പോഴും ഈ ബന്ധം പരിശോധിക്കാൻ ശ്രമിക്കുന്നു പക്ഷേ, അതിനെക്കുറിച്ച് സംസാരിക്കാൻ മാത്രം മുതുരുന്നില്ല. വൈകാരികമായി അവൻ സ്വയം ശ്വാസം മുട്ടികൊണ്ടേയിരിക്കുന്നു. ഇത് പരിശോധിക്കാൻ അയാൾ പലപ്പോഴും ശാരീരിക ബന്ധത്തിന്‍റെയോ ചുംബനത്തിന്‍റെയോ സഹായം സ്വീകരിക്കുന്നു. നിങ്ങൾ എന്താണ് സംസാരിക്കുന്നത് എന്നറിയാനാണ് ഈ നീക്കം.
- ശാരീരിക ബന്ധങ്ങൾ
ബന്ധത്തിൽ സെക്‌സിന് വലിയ പ്രാധാന്യം നൽകുന്നില്ലെന്ന് കാമുകൻ പറഞ്ഞാലും ആൺകുട്ടികൾ അങ്ങനെയല്ല. തന്‍റെ കാമുകിയുമായി അയാൾ ലൈംഗികതയെക്കുറിച്ച് ചിന്തിക്കുന്നു. എല്ലാ ദിവസവും ലൈംഗിക ബന്ധത്തിൽ ഏർപ്പെടേണ്ട ആവശ്യമില്ല എങ്കിൽ പോലും അങ്ങനെ ചെയ്യാൻ അയാൾ ആഗ്രഹിക്കും. ഈ കാര്യങ്ങൾ നിങ്ങൾക്കും ശ്രദ്ധിക്കാം. ഒരു പുതിയ ബന്ധത്തിൽ അവൻ ഒന്നും പറയില്ല പക്ഷേ, ബന്ധം ശക്തമായി വരുമ്പോൾ അല്ലെങ്കിൽ വീട്ടിൽ തനിച്ചായിരിക്കുമ്പോൾ അക്കാര്യം നിങ്ങളോട് പറയും. ഇവയിൽ നിന്നെല്ലാം അയാൾ എന്താണ് ആഗ്രഹിക്കുന്നതെന്ന് നിങ്ങൾക്ക് ഒരു ധാരണ ലഭിക്കും.
- സുഹൃത്തുക്കളുമൊത്തുള്ള രാത്രി
രാത്രി സുഹൃത്തുക്കളോട് ഒപ്പമുള്ള യാത്രകൾ കാര്യമാക്കാത്ത ഒരു കാമുകി വേണമെന്നാണ് ആൺകുട്ടികൾ എപ്പോഴും ആഗ്രഹിക്കുന്നത്. ആൺകുട്ടികളുടെ ഇത്തരം രീതിയിൽ മിക്ക പെൺകുട്ടികളും പ്രകോപിതരാണ്. അത്തരമൊരു സാഹചര്യത്തിൽ ആൺകുട്ടികൾക്ക് അവർക്കൊപ്പം ഉള്ള രാത്രി യാത്രയെക്കുറിച്ച് കാമുകിമാരോട് സംസാരിക്കാൻ ഭയമാണ്. ഇതിനെക്കുറിച്ച് പരിശോധിക്കാൻ അവൻ പലപ്പോഴും തന്‍റെ സുഹൃത്തിന്‍റെ രാത്രിയിലെ കഥകൾ കാമുകിമാരോട് വിവരിക്കുന്നു.
- അല്പം ഡിസ്റ്റൻസ്
ബന്ധത്തിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ പെൺകുട്ടിക്ക് തന്‍റെ കാമുകന്‍റെ മേൽ അവകാശം ലഭിച്ചുവെന്ന് തോന്നുകയും ചെറുതും വലുതുമായ എല്ലാ കാര്യങ്ങളിലും അവനെ ഉൾപ്പെടുത്താൻ തുടങ്ങുകയും ചെയ്യുന്നു. തിരിച്ചും അങ്ങനെ തന്നെ.എന്നാൽ സൗഹൃദത്തിനും പ്രണയത്തിനും ഇടയിൽ കുറച്ച് അകലം പാലിക്കാൻ ആൺകുട്ടികൾ ആഗ്രഹിക്കുന്നു. തന്‍റെ എല്ലാ ജോലികളിലും കാമുകിമാർ ഇടപെടാതിരിക്കാനാണ് അവന്‍റെ ശ്രമം. അത്തരമൊരു സാഹചര്യത്തിൽ പെൺകുട്ടി അടുത്തേക്ക് വരാൻ തുടങ്ങുമ്പോൾ അവർ അതിനെക്കുറിച്ച് സംസാരിക്കുന്നതിൽ നിന്ന് ഒഴിഞ്ഞു മാറാനും ശ്രമിക്കുന്നു.