രാത്രി 11 മണി. അടുക്കളയിൽ തിരക്കിട്ട ജോലിയിലായിരുന്നു മായ. അപ്പോഴാണ് പിന്നിലൂടെ വന്ന് വരുൺ കെട്ടിപ്പിടിച്ചത്.

“പെട്ടെന്ന് ജോലി തീർത്തു വാ.... പ്ലീസ്” പ്രണയാർദ്രനായിരുന്നു അയാൾ.

“എന്താ ഈ ചെയ്യുന്നത്? വിടുന്നേ...." അവൾ കുതറി. അയാൾ പിടി മുറുക്കിയതേ ഉള്ളൂ.

“എങ്ങനെ വിടും നിന്നെ ഇപ്പോൾ...” ഒരു കുട്ടിയുടെ ശാഠ്യം അവൾ ആ മുഖത്തു കണ്ടു.

“ഇന്നിതെന്തു പറ്റി? 12 മണിവരെ ഫയലുകൾക്കിടയിൽ മുഖം പൂഴ്ത്തിയിരിക്കുന്ന ആളാണല്ലോ" അവൾ അത്ഭുതം കുറി.

“വേഗം വാ. ഇന്നു വേണം." ചിരിയോടെ പിൻകഴുത്തിൽ ചുംബിച്ചു കൊണ്ടയാൾ പറഞ്ഞു.

മായയ്ക്ക് അയാളെ നന്നായറിയാം, മൂഡ് വരുമ്പോൾ അയാൾ എല്ലായ്പ്പോഴും ഇങ്ങനെയാണ് പെരുമാറുക. അവൾ പെട്ടെന്നു തന്നെ അടുക്കള ജോലികൾ തീർത്ത് ഫ്രഷ് ആയി ബെഡ്‌റൂമിലേക്കു ചെന്നു. അവിടെ വരുൺ അക്ഷമനായി കാത്തിരിക്കുന്നുണ്ടായിരുന്നു.

ആഗ്രഹങ്ങൾ മനസ്സിലാക്കുക

പങ്കാളിയുടെ ആഗ്രഹങ്ങൾ മനസ്സിലാക്കി അതിനനുസരിച്ച് പെരുമാറുക എന്നത് ദാമ്പത്യബന്ധത്തിൽ പ്രധാനമാണ്. അതിനു കഴിയാതെ പോയതാണ് ചിത്രയുടെയും രമേശിന്‍റെയും ദാമ്പത്യം തകരാൻ പ്രധാന കാരണം. തുറന്ന സംസാരം അവർക്കിടയിൽ കുറവായിരുന്നു. തന്‍റെ ആവശ്യങ്ങൾ തുറന്നു പറയാൻ ചിത്ര മടിച്ചു. ഓഫീസിൽ നിന്ന് ക്ഷീണിച്ചു മടങ്ങി വന്ന രമേശിന്‍റെ അടുത്ത് സ്നേഹപ്രകടനങ്ങൾ കാണിക്കാനും മുളിപ്പാട്ടുപാടാനും ഡൈനിംഗ് ടേബിളിലിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ പ്രണയാർദ്രയായി രമേശിനെ നോക്കാനും രാത്രി സുതാര്യമായ നൈറ്റി അണിഞ്ഞ് ബെഡ്റൂമിൽ പ്രത്യക്ഷപ്പെടാനുമൊക്കെയായിരുന്നു ചിത്രയുടെ ശ്രദ്ധ മുഴുവനും. പക്ഷേ മുഴുവൻ സമയവും ജോലി, ഓഫീസ് എന്നൊക്കെ ചിന്തിച്ചു നടക്കുന്ന രമേശിന് ചിത്രയുടെ മൂഡ് മനസ്സിലായില്ല. പതിവുപോലെ, ക്ഷീണിച്ച് അയാൾ ഉറങ്ങിയപ്പോൾ അയാൾക്കു പുറം തിരിഞ്ഞ് നിരാശയായി രാത്രി തള്ളി നീക്കുകയായിരുന്നു ചിത്ര.

ദാമ്പത്യത്തിന്‍റെ കെട്ടുറപ്പ് നിശ്ചയിക്കുന്നത് ആരോഗ്യകരമായ സെക്സാണെങ്കിലും പലരും പങ്കാളിയുടെ വികാരങ്ങളെ തൃപ്ത‌ിപ്പെടുത്താൻ ശ്രമിക്കാറില്ല. 'ഞാനിപ്പോൾ സെക്സ് ആഗ്രഹിക്കുന്നു' എന്ന് ഒരു 'കോഡി'ലൂടെ പോലും രമേശിനെ അറിയിക്കാൻ കഴിയാതെ പോയതാണ് ചിത്രയുടെ പരാജയം.

എന്നാൽ ജോസിന്‍റെയും ആനിയുടെയും കാര്യം ഇതിൽ നിന്നും വ്യത്യസ്തമാണ്. ഓഫീസിൽ നിന്നും വന്നു കയറുന്ന ജോസിന്‍റെ പെരുമാറ്റവും മുഖഭാവങ്ങളും കണ്ടാൽ ആനിയ്ക്കറിയാം അയാൾക്കെന്തു വേണമെന്ന്. “അദ്ദേഹത്തിന്‍റെ മൂഡ് എനിയ്ക്കറിയാൻ കഴിയാറുണ്ട് എപ്പോഴും. എന്‍റെ ആവശ്യങ്ങൾ ഒരിക്കലും എനിയ്ക്ക് പറയേണ്ടി വന്നിട്ടില്ല. ജോസ് എല്ലാം മനസ്സിലാക്കി പെരുമാറാൻ കഴിവുള്ള കുട്ടത്തിലാ ണ്.” സന്തോഷത്തോടെ ആനി പറയുന്നു.

ആനി പറഞ്ഞത് ശരിയെന്ന് ജോസും ശരിവെക്കുന്നു. “ചെറിയ ചെറിയ ഇഷ്ടങ്ങൾ വരെ പരസ്‌പരം സഫലീകരിക്കാൻ ഞങ്ങൾ ശ്രമിക്കാറുണ്ട്. പലപ്പോഴും 'കോഡ്' ഉപയോഗിച്ച് ഞാനെന്‍റെ ആവശ്യങ്ങൾ അവളെ അറിയിക്കും. അവൾക്കതു മനസ്സിലാകുകയും ചെയ്യും. വിവാഹം കഴിഞ്ഞ് 6 വർഷങ്ങൾക്കു ശേഷവും യാതൊരുവിധ തെറ്റിദ്ധാരണകളുമില്ലാതെ ഞങ്ങളുടെ ബന്ധം സുദ്യഢമായിത്തന്നെ തുടരുന്നു." ജോസിന്‍റെ വാക്കുകളിൽ അഭിമാനം മാത്രം..

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...