അമ്മയായതിനു ശേഷവും സ്വന്തം പ്രൊഫഷനിൽ അതിശയകരമായ തിരിച്ചുവരവ് നടത്തിയ വനിതകൾ നിരവധി ഉണ്ട്. തങ്ങൾ ആരെയുംക്കാൾ പിന്നിലല്ല എന്ന് തെളിയിച്ചവർ.അവർക്ക് ഈ മാതൃദിനത്തിൽ സ്നേഹത്തിന്‍റെ പൂച്ചെണ്ടുകൾ
ഒരു സ്ത്രീയുടെ മുൻഗണന എല്ലായ്പ്പോഴും കുടുംബമാണ്, പ്രത്യേകിച്ചും ഒരു അമ്മയായതിനുശേഷം, അവളുടെ ജീവിതം കുട്ടിയെ ചുറ്റിപ്പറ്റിയാണ്. മകളിൽ നിന്നും ഭാര്യയിൽ നിന്നും ആരംഭിച്ച യാത്ര അമ്മയിൽ അവസാനിക്കുമ്പോൾ സ്വയം തിരിച്ചറിയാനുള്ള ആഗ്രഹം അവൾക്കുണ്ടാകുന്നു. ചിലപ്പോൾ സമൂഹം അതിനെ മുന്നോട്ട് കൊണ്ടുപോകാൻ അനുവദിക്കുന്നില്ല, ചിലർക്ക് അതിനുള്ള ധൈര്യവും ഉണ്ടായെന്നു വരില്ല
സ്വന്തം ഐഡന്‍റിറ്റി
അമ്മയാകുന്നതോടെ കരിയർ അവസാനിച്ചുവെന്ന് അർത്ഥമാക്കുന്നില്ല അമ്മയായതിനുശേഷവും അവൾക്ക് അവളുടെ സൗകര്യത്തിനനുസരിച്ച് പ്രവർത്തിക്കാനും സ്വന്തം വ്യക്തിത്വം ഉണ്ടാക്കാനും കഴിയും. അമ്മയായശേഷം, കരിയറിന് ഒരു പുതിയ മുഖം നൽകുകയും വീടിനെ പരിപാലിക്കുന്നതിനൊപ്പം വ്യത്യസ്തമായ വ്യക്തിത്വം ഉണ്ടാക്കുകയും ചെയ്ത നിരവധി സ്ത്രീകളുണ്ട്.. അവരിൽ ഒരാളാണ് സംരംഭകയും സോഷ്യൽ മീഡിയയില്‍ ആക്ടീവും ആയ ദീക്ഷ മിശ്ര. 2 കൊച്ചുകുട്ടികളുടെ അമ്മയാണ് ദീക്ഷ.
മെലിഞ്ഞു സുന്ദരിയായ ദീക്ഷ മിശ്രയെ കാണുമ്പോൾ 2 കുട്ടികളുടെ അമ്മയാണെന്ന് വിശ്വസിക്കാൻ പ്രയാസമാണ്. മീഡിയ പിആർ പ്രൊഫഷണലായിട്ടാണ് ദീക്ഷ തന്‍റെ കരിയർ ആരംഭിച്ചത്. പ്രമുഖ മാർക്കറ്റിംഗ്, കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ മേധാവിയായി വർഷങ്ങളോളം പ്രവർത്തിച്ചു
ദീക്ഷ മിശ്ര വിവാഹം കഴിഞ്ഞ് ഏകദേശം 3 വർഷം വരെ ജോലി ചെയ്തു. 2 ആൺമക്കളുണ്ടായതിനു ശേഷം, സംരംഭകയായി കരിയറിൽ തിരിച്ചു വന്നു .
"എന്‍റെ ഒരു മകന് 1 വയസ്സും മറ്റൊരാൾക്ക് 3 വയസ്സുമാണ് ദീക്ഷ പറയുന്നു. അത്തരമൊരു സാഹചര്യത്തിൽ, മുഴുവൻ സമയ ജോലി സാധ്യമല്ല എന്നാല്‍ ഫ്രീലാൻസര്‍ എന്ന നിലയിൽ എനിക്ക് പ്രവർത്തിക്കാൻ കഴിയും. ഞാൻ ഈ ഓപ്ഷൻ തിരഞ്ഞെടുത്ത് വീട്ടിൽ നിന്ന് ജോലി ചെയ്യാൻ തുടങ്ങി.
എന്‍റെ പഴയ കോൺടാക്റ്റുകൾ പ്രയോജനപ്പെട്ടു, മുന്നോട്ട് പോകാൻ എനിക്ക് അവസരം ലഭിച്ചു. ഈ രീതിയിൽ ജോലി ചെയ്യുന്നതിൽ വളരെയധികം ഫ്ളക്സ്ബിലിറ്റി ഉണ്ട്. കഴിഞ്ഞ 1 വർഷത്തിൽ ഞാൻ നൂറിലധികം ബ്രാൻഡുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഈ രീതിയിൽ, എന്‍റെ പ്രൊഫഷണൽ ജീവിതവും മാതൃത്വവും വളരെ മനോഹരമായി ആസ്വദിക്കുന്നു
മേരി കോം
ബോക്സിംഗ് ലോകത്തു ജനപ്രിയ നാമമായ മേരി കോം ഇങ്ങനെ കരിയർ കെട്ടിപ്പടുത്ത സ്ത്രീകൾക്ക് ഉദാഹരണമാണ്. 3 കുട്ടികൾക്ക് ജന്മം നൽകിയതിനുശേഷവും ഈ വനിതാ അത്‌ലറ്റ് കിരീടങ്ങൾ ചൂടി. 6 ലോക ചാമ്പ്യൻ കിരീടങ്ങൾ നേടി. ഇന്ത്യയ്ക്കായി വനിതാ ബോക്സിംഗിൽ ഒളിമ്പിക് മെഡൽ നേടുന്ന ആദ്യ ഇന്ത്യനാണ് മേരി കോം. 2003 ൽ മേരികോമിന് അർജ്ജുന അവാർഡ് ലഭിച്ചു. 3 വർഷത്തിന് ശേഷം 2006 ൽ പത്മശ്രീ ലഭിച്ചു. 2009 ൽ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽ രത്‌ന അവാർഡ് ലഭിച്ചു. ഇതിനൊന്നും മാതൃത്വം തടസ്സം ആയില്ല