ഒരേ മേൽക്കുരയ്ക്ക് കീഴിൽ വർഷങ്ങളായി ഒരുമിച്ച് കഴിയുന്ന ഭാര്യാഭർത്താക്കന്മാർ അപരിചിതരാകുന്നത് എപ്പോഴാണ്? എന്താണ് അവരെ രണ്ട് കമ്പാർട്ടുമെന്‍റുകളായി വേർതിരിക്കുന്നത്? അതിനുള്ള ഉത്തരം കണ്ടെത്താൻ ദമ്പതികൾ അത്മപരിശോധന നടത്തേണ്ടതാണ്. പരസ്പരം അംഗീകരിക്കാനാവാതെ വരുമ്പോഴാണ് വിവാഹജീവിതം പൊരുത്തക്കേടിൽ ആവുന്നത്.

സ്നേഹയാത്ര

ജീവിതാന്ത്യം വരെ തുടരേണ്ട സുഖമുള്ള യാത്രയാണ് ദാമ്പത്യം. പരാജിതരെ സംബന്ധിച്ച് അങ്ങനെ ആവണം എന്നില്ല. ഒരുമിച്ച് വർഷങ്ങളായി ഒരു കൂരയ്ക്ക് കീഴിൽ കഴിഞ്ഞിട്ടും വിട്ടുവീഴ്ചകൾ ചെയ്ത് പരാജയം അടഞ്ഞവരാണ് തങ്ങളെന്ന് വിശ്വസിക്കുന്നവരാണ് അവർ.

വിവാഹജീവിതം വിട്ടുവീഴ്ചയായി കാണാതെ ഭാര്യയും ഭർത്താവും ഒരുമിച്ചിരുന്ന് ഇഷ്ടാനിഷ്ടങ്ങൾ ചർച്ച ചെയ്യണം. പരസ്പരം മനസ്സിന്‍റെ വാതിൽ തുറന്നിടാനുള്ള വഴിയാണത്. ആ വഴി സ്നേഹത്തിലേക്ക് ഐക്യത്തിലേക്ക് ഉള്ളതായിരിക്കണം.

അടിച്ചേൽപ്പിക്കരുത് വേണ്ടത് പരസ്പരധാരണ

വ്യത്യസ്ത കുടുംബ പശ്ചാത്തലത്തിൽ നിന്നു വരുന്ന ആണിന്‍റെയും പെണ്ണിന്‍റെയും സ്വഭാവവും സംസ്കാരവും ശീലവും അഭിരുചികളും ഒരുപോലെ ആയിരിക്കണം എന്നില്ല. ഒരേ സ്വഭാവക്കാരാണെങ്കിലും ചിലരുടെ ദാമ്പത്യം തീർത്തും വിരസമായിരിക്കും. കാരണം ഒരാൾ മറ്റേയാളുടെ ഏത് തീരുമാനത്തോടും പൂർണ്ണമായും വിധേയത്വം പുലർത്തും. അതുകൊണ്ട് അത്തരമൊരു ജീവിതത്തിൽ പുതിയതായി ഒന്നും സംഭവിക്കുന്നില്ല. ഇഷ്ടാനിഷ്ടങ്ങൾ തുറന്നു പറയാനുള്ള അധികാരവും അവകാശവും ഇത്തരം പങ്കാളികൾക്ക് ഉണ്ടാവണമെന്നില്ല.

  • വ്യക്തിയുടെ സ്വഭാവത്തിലോ ശീലങ്ങളിലോ പൂർണ്ണമായ പരിവർത്തനങ്ങൾ കൊണ്ടുവരാൻ സാധ്യമല്ല. ഭാര്യയും ഭർത്താവും പരസ്പരം യോജിച്ച് ജീവിക്കുകയാണ് ചെയ്യേണ്ടത്.
  • ഇരുവരുടേയും ഇഷ്ടങ്ങൾ വ്യത്യസ്തം ആണെങ്കിൽ സംഭാഷണം വൈവിധ്യം നിറഞ്ഞതായിരിക്കും. ജീവിതത്തിൽ പുതിയ ആശയങ്ങൾ നിറയും. മാത്രമല്ല, കുട്ടികളുടെ വ്യക്തിത്വത്തിലും അത് പ്രകടമാകും. ബഹുമുഖമായ വികാസങ്ങൾക്കും അത് സഹായിക്കും.
  • പങ്കാളിയെ മറ്റുള്ളവരുമായി താരതമ്യം ചെയ്യാതിരിക്കുക. അവിടെയാണ് വിട്ടുവീഴ്ചയ്ക്ക് ഒരുങ്ങേണ്ടത്. ഇരുവരും അൽപം വിവേകത്തോടെ കാര്യങ്ങളെ സമീപിക്കുകയാണെങ്കിൽ പ്രശ്നങ്ങൾ സമാധാന പൂർണ്ണമായി പരിഹരിക്കാനാവും.
  • ഭാര്യയുടേയും ഭർത്താവിന്‍റെയും ജോലി വ്യത്യസ്തമാണെങ്കിൽ അതിൽ അസ്വസ്ഥപ്പെടേണ്ടതില്ല. ഓഫീസ് വിഷയങ്ങൾ വീട്ടിൽ വന്ന് ചർച്ച ചെയ്യാതിരിക്കുന്നതാണ് നല്ലത്.

അംഗീകരിക്കുക

ധാരണ, പങ്കാളിത്തം, യോജിപ്പ് തുടങ്ങിയ പദങ്ങൾ അർത്ഥപൂർണ്ണമായ ദാമ്പത്യത്തിന്‍റെ അടിത്തറയാണ്. പങ്കാളിയുടെ ദൗർബല്യങ്ങളെയോ ചീത്ത ശീലങ്ങളെയോ കണ്ണുമടച്ച് അംഗീകരിക്കുന്നതും ശരിയല്ല. ജീവിതം സന്തുഷ്ടി നിറഞ്ഞതാക്കാൻ സ്വന്തം ഇഷ്ടങ്ങളും വ്യക്തിത്വവും ബലികഴിക്കുന്നതിന് തുല്യമാണിത്.

ധൂർത്തും അമിത ആർഭാടവും ഇഷ്ടപ്പെടുന്ന ഭാര്യയ്ക്ക് കുടുംബ ജീവിതത്തിലുള്ള പങ്കാളിത്തം എന്തായിരിക്കും? മർക്കടമുഷ്ടിക്കാരനും പെരുമാറാൻ ഒട്ടും അറിയാത്തവനുമായ ഭർത്താവിനെപ്പോലെ തന്നെ ഭാര്യയും പെരുമാറിയാൽ അത് കുട്ടികളുടെ സ്വഭാവത്തെ തന്നെ ബാധിക്കും. ഇത്തരം കാര്യങ്ങൾ ജീവിതത്തെ പരാജയത്തിലേക്ക് നയിക്കാൻ ഇടയാക്കുന്നു.

പരിഹാരങ്ങൾ

  • ദുശ്ശീലമുള്ള വ്യക്തിയാണ് പങ്കാളി എങ്കിൽ നിശ്ശബ്ദം സഹിക്കുന്നതിന് പകരം അതേക്കുറിച്ച് തുറന്ന ആശയവിനിമയം നടത്തുക. ആശയവിനിമയം നിങ്ങളുടെ ഈഗോയെ ഇല്ലാതാക്കും. തുറന്ന ചർച്ച നിങ്ങളുടെ ആത്മാഭിമാനത്തെ ഉണർത്തും.
  • പങ്കാളിയുടെ തെറ്റിനെ ശക്തമായി എതിർക്കുകയും സ്വന്തം നിലപാട് പങ്കാളിയെ സമർത്ഥമായി ധരിപ്പിക്കുകയും ചെയ്യുന്നത് നിങ്ങളുടെ പരിചയസമ്പത്തിനെയാണ് എടുത്തുകാട്ടുക.
  • ഭർത്താവിന്‍റെ ഉയർച്ചയിൽ ഭാര്യ സന്തുഷ്ടയാകുന്നതു പോലെ ഭർത്താവും ഭാര്യയുടെ ഉയർച്ചയിൽ അഭിമാനം കൊള്ളണം. കുടുബബന്ധത്തിന്‍റെ അടയാളമാണത്.

പരസ്പരം മനസ്സിലാക്കുന്നതിന് പകരം ഈഗോ സംരക്ഷിക്കുന്നതിനു വേണ്ടി വാശി പിടിച്ചു നിൽക്കുന്ന ദമ്പതിമാർക്കിടയിൽ അദൃശ്യമായ ഒരകൽച്ച ഉണ്ടാകുമെന്ന് ഓർക്കുക. പരസ്പരാശ്രയത്വം എന്നത് ഇത്തരക്കാർക്ക് ഇടയിൽ ഉണ്ടായിരിക്കണം എന്നില്ല. ഇത്തരം ഒരവസ്ഥ ദാമ്പത്യത്തിൽ ഉണ്ടാകാതെ നോക്കണം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...