മുൻപൊക്കെ കുട്ടികളുടെ നിർബന്ധപ്രകാരം മാതാപിതാക്കൾ ഒരു നിശ്ചിത സമയത്തേക്ക് കുട്ടികൾക്ക് മൊബൈൽ ഫോൺ നൽകാറുണ്ടായിരുന്നു, എന്നാൽ ഇപ്പോൾ കുട്ടികൾക്ക് പഠനത്തിനായി മിക്ക സമയത്തും മൊബൈൽ നൽകേണ്ട അവസ്ഥ ആണല്ലോ.

അമിതമായ മൊബൈൽ ഫോൺ ഉപയോഗം കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കുമെന്ന വലിയ ആശങ്ക കൊറോണയ്ക്ക് മുൻപ് രക്ഷിതാക്കൾക്ക് ഉണ്ടായിരുന്നു. എന്നാൽ കൊറോണയുടെ വരവോടെ കാര്യങ്ങൾ എല്ലാം മാറിമറിഞ്ഞു. പ്രൈമറി മുതൽ കോളേജ് വരെയുള്ള എല്ലാ ക്ലാസുകളും ഓൺലൈനിലാണ് പഠനം നടക്കുന്നത്. ഇതോടെ, ഓരോ കുട്ടിക്കും മൊബൈൽ ലഭ്യത കൂടുതൽ എളുപ്പമാവുകയും ചെയ്തു.

മൊബൈലിലും ലാപ്ടോപ്പിലും പഠിക്കുന്നത് കുട്ടികളുടെ ആരോഗ്യത്തിൽ ധാരാളം പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നു. ഇന്നത്തെ പരിതസ്ഥിതിയിൽ കുട്ടികളെ മൊബൈലിൽ നിന്ന് അകറ്റി നിർത്താൻ കഴിയില്ല, എന്നാൽ ചെറിയ പരിശ്രമത്തിലൂടെ, ഫോൺ ഉപയോഗത്തിന് സമയപരിധി വെയ്ക്കാം. ഇത് അവരുടെ ശാരീരികവും മാനസികവുമായ വികാസത്തിന് വളരെ ആവശ്യമാണ്. കുട്ടികളുടെ മൊബൈൽ ഉപയോഗം പരിമിതപ്പെടുത്താൻ കഴിയുന്ന 6 ടിപ്പുകൾ ഇതാ.

  1. കുട്ടികൾക്ക് മാതൃകയാവുക

മിക്കപ്പോഴും മാതാപിതാക്കൾ തന്നെ മൊബൈൽ സമയപരിധി ഇല്ലാതെ ഉപയോഗിക്കാറുണ്ട്. അനുകരിക്കാനുള്ള പ്രവണത കുട്ടികളിൽ കൂടുതലാണ്, മാതാപിതാക്കൾ ചെയ്യുന്നത് എല്ലാം കുട്ടികൾ ശ്രദ്ധിക്കുകയും അവർ അത് അനുകരിക്കാൻ ശ്രമിക്കുകയും ചെയ്യും.

  1. ധാരാളം സമയം നൽകുക

ഈ സമയത്ത് കുട്ടികളുടെ ഔട്ട് ഡോർ പ്രവർത്തനങ്ങൾ പൂർണ്ണമായും നിലച്ചിരിക്കുന്നതിനാൽ, മാതാപിതാക്കൾ അവർക്ക് ധാരാളം സമയം നൽകണം കൂടാതെ പലതരം ഇൻഡോർ ഗെയിമുകൾ അവർക്കൊപ്പം കളിക്കുക. കൂടുതൽ സംസാരിക്കുക, ഇത് നിങ്ങളും കുട്ടിയും തമ്മിലുള്ള വൈകാരിക ബന്ധത്തെ ശക്തിപ്പെടുത്തും. വീട്ടിലെ ജോലി അല്ലെങ്കിൽ ഓഫീസ് ജോലി കഴിഞ്ഞ് മൊബൈൽ, ടിവി എന്നിവ കാണുന്നതിന് പകരം കുട്ടിക്ക് സമയം നൽകുക.

  1. വായനാശീലം വികസിപ്പിക്കുക

മുതിർന്നവർ സ്വയം മാസികകളും വിവിധ പുസ്തകങ്ങളും വായിക്കുക, ഇത് വീട്ടിൽ ഒരു പഠന അന്തരീക്ഷം സൃഷ്ടിക്കും. മാസികകളും പുസ്തകങ്ങളും ഓൺലൈൻ ആയി ഓർഡർ ചെയ്തു വീട്ടിൽ വരുത്താൻ കഴിയും. ചോക്ലേറ്റ്, പിസ്സ, ബർഗർ എന്നിവയുടെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ മാസികകളുടെ വില വളരെ കുറവാണ്, പക്ഷേ പലരും മാസികകൾ വാങ്ങി കുട്ടികൾക്ക് നൽകുന്നില്ല, കുട്ടികളുടെ മാനസിക വികാസത്തിനായി പുസ്തകങ്ങൾ വായിക്കേണ്ടത് ആവശ്യമാണ്. ഗൃഹപാഠം, പ്രോജക്ടുകൾ, അസൈൻമെന്‍റുകൾ, ട്യൂഷൻ എന്നിവ കാരണം മുൻപ് കുട്ടികൾക്ക് ഒട്ടും സമയമില്ലായിരുന്നു എന്നാൽ ഇപ്പോൾ കുട്ടികൾ എപ്പോഴും വീട്ടിലായതിനാൽ അവർക്ക് മാസികകളേക്കാൾ മികച്ച ഒരു കൂട്ടുകാരൻ ഉണ്ടാകില്ല.

  1. സൗഹൃദപരമായ പെരുമാറ്റം

നിങ്ങളുടെ സമയത്തെക്കുറിച്ച് സംസാരിക്കുന്നതിനുപകരം, കുട്ടികളോട് സൗഹൃദപരമായ പെരുമാറ്റം ഉണ്ടാക്കണം, അതുവഴി കുട്ടിയുടെ മനസ്സിൽ ഉണ്ടാകുന്ന നല്ലതും ചീത്തയുമായ എല്ലാ ജിജ്ഞാസകളും നിങ്ങളുമായി പങ്കിടാൻ അവർ തയ്യാറാകും. കുട്ടികൾക്ക് ഇക്കാലത്തു അധിക സ്നേഹം ആവശ്യമാണ്, അവർക്ക് അത് മൊബൈൽ വഴിയല്ല നേരിട്ട് ലഭിക്കണം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...