ചോദ്യം

എന്‍റെ 10 വയസ്സുള്ള മകന് ഒരു ദുശ്ശീലമുണ്ട്. സ്കൂളിൽ നിന്നും മടങ്ങി എത്തിയാൽ ഉടനെതന്നെ അവൻ വീഡിയോ ഗെയിം കളിക്കാൻ തുടങ്ങും. മിക്ക ഗെയിമുകളും അക്രമ സ്വഭാവമുള്ളവയാണ്യ ചിലത് യുദ്ധങ്ങളും മറ്റ് ചിലത് ഫൈറ്റർ ജെറ്റ് വിമാനം തലങ്ങും വിലങ്ങും ബോംബ് ഇടുന്നതും ഒക്കെയാണ്. അക്രമാസക്തമായ ഇത്തരം ഗെയിമുകൾ അവന്‍റെ ബുദ്ധി വികാസത്തേയും മാനസിക നിലയേയും ദോഷകരമായി ബാധിക്കുമോ എന്നാണ് എന്‍റെ പേടി. പക്ഷേ, ഇതൊന്നും കുഴപ്പമില്ല എന്നാണ് എന്‍റെ ഭർത്താവ് പറയുന്നത്. ഇത് ശരിയാണോ?

ഉത്തരം

പ്ലേ സ്റ്റേഷൻ, മൊബൈൽ, ലാപ്ടോപ്, ടാബ്ലെറ്റ്, വീഡിയോ ഗെയിമുകൾ, മറ്റ് ഇലക്ട്രോണിക് കളിക്കോപ്പുകൾ തുടങ്ങിയവ നമ്മുടെ ബുദ്ധി വികാസത്തേയും വളർച്ചയേയും എങ്ങനെ ബാധിക്കുന്നു എന്നതിനെപറ്റി ഇന്ന് ലോകം മുഴുവനും ഗവേഷണങ്ങൾ നടക്കുന്നുണ്ട്. മാത്രമല്ല. സാമൂഹിക രംഗത്തും ഇതൊരു ചൂടൻ ചർച്ച വിഷയമാകാറുണ്ട്. അക്രമാസക്തമായ വീഡിയോ ഗെയിമുകൾ കുട്ടികളിലും മുതിർന്നവരിലും ഉണ്ടാക്കുന്ന ദുഷ്പ്രവണതയെക്കുറിച്ച് അമേരിക്കയിലെ സുപ്രീം കോടതിയിൽ ചൂടുപിടിച്ച ചർച്ചകൾ വരെ നടക്കുകയുണ്ടായി. ഇത്തരം ഗെയിമുകൾ നിരോധിക്കണമെന്ന് സാമൂഹിക ശാസ്ത്രജ്ഞരും ഡോക്ടർമാരും രാഷ്ട്രീയക്കാരും ശക്തമായി വാദിക്കുന്നുണ്ട്. ഇക്കാര്യത്തിൽ സമൂഹം ഒറ്റക്കെട്ടാണ്.

അക്രമ വാസനയുള്ള വീഡിയോ ഗെയിമുകൾ മനുഷ്യ മസ്തിഷ്കത്തെ ദോഷകരമായി ബാധിക്കുന്നുണ്ട് എന്നാണ് അമേരിക്കയിൽ നടത്തിയ ഒരു പഠനം ചൂണ്ടിക്കാട്ടുന്നത്.

അതിനാൽ ഇത്തരം ഗെയിമുകൾ കളിക്കുന്നതിൽ വിലക്കേർപ്പെടുത്തുക. ഇത് സമയം കൊല്ലിയാണെന്ന് മാത്രമല്ല കുട്ടിയുടെ ശാരീരികവും മാനസികവും ബൗദ്ധികവുമായ വളർച്ചയെ ദോഷകരമായി ബാധിക്കാം. പഠനം, മറ്റ് കളികൾ, ഉത്തരവാദിത്തങ്ങൾ എന്നിവയിൽ നിന്നും കുട്ടി അകന്ന് പോകാം. എപ്പോഴും ഗെയിമിനെക്കുറിച്ചും അതിലെ വീരസാഹസിക നായകന്മാരെക്കുറിച്ചും ഒക്കെയാവും ഇവർ ഓർക്കുകയും സംസാരിക്കുകയും ചെയ്യുക. കഴിവതും കുട്ടിയെ മറ്റ് പ്രവൃത്തികളിൽ ഏർപ്പെടാന പ്രേരിപ്പിക്കുക. വായന, ചിത്രരചന, സ്പോർട്സ്, സംഗീതം തുടങ്ങിയ ഏതെങ്കിലും ഒന്നിൽ താൽപര്യം കുട്ടിക്ക് ഉണ്ടെങ്കിൽ അത് പരിശീലിക്കുന്നതിന് കുട്ടിയെ നയിക്കാം.

ഏറെ നേരം ഇത്തരം വീഡിയോ ഗെയിമുകൾ കളിക്കുന്ന കുട്ടികളിൽ അമിതവണ്ണവും ഡയബറ്റീസും ഉണ്ടാകാനുള്ള സാധ്യതയുമേറെയാണ്.

ചോദ്യം

44 വയസ്സുള്ള അധ്യാപികയാണ് ഞാൻ. സീനിയർ സെക്കൻഡറി തലത്തിലാണ് പഠിപ്പിക്കുന്നത്. കഴിഞ്ഞ കുറേ നാളുകളായി ഞാനൊരു പ്രശ്നത്തെ നേരിടുകയാണ്. കുട്ടികളെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നതിന് ഇടയിൽ എന്‍റെ ശബ്ദം അടഞ്ഞു പോകുന്നു. ശബ്ദം അടയുന്നതിന് ചൂടുവെള്ളം കുടിക്കുന്നത് നല്ലതാണെന്ന് ഒരു കൂട്ടുകാരി പറഞ്ഞത് അനുസരിച്ച് ഞാൻ ഇടയ്ക്കിടെ ചൂടുവെള്ളം കുടിക്കാറുണ്ട്. എന്നിട്ടും എനിക്ക് യാതൊരു ആശ്വാസവും കിട്ടുന്നില്ല. ഈ പ്രശ്നത്തിന് മറ്റുവല്ല പരിഹാര മാർഗ്ഗവുമുണ്ടോ?

ഉത്തരം

നമ്മൾ സ്വന്തം ശബ്ദനാളത്തിന്‍റെ പ്രവർത്തനത്തിൽ കാര്യമമായ ശ്രദ്ധ നൽകാറുണ്ട്. ഊതുന്ന യന്ത്രം കണക്കെയാണ് ഇത് പ്രവർത്തിക്കുക. ശരിയായ ശബ്ദ പ്രവാഹത്തിന് സംസാരിക്കും മുമ്പ് ശ്വാസകോശങ്ങളിൽ വേണ്ട അളവിൽ വായു നിറഞ്ഞിരിക്കണം.

ആദ്യം മുതലേ ഇക്കാര്യത്തിൽ വേണ്ടത്ര ജാഗ്രത പുലർത്തുകയാണെങ്കിൽ ഈ അവസ്ഥ താനെ മാറിക്കോളും. അതിനുള്ള ചെറിയൊരു വ്യായാമം പരിശീലിക്കുക. ദിവസവും ദീർഘമായി ശ്വസിക്കുക. സ്വാസം ഉള്ളിലേക്ക് എടുത്ത് തടഞ്ഞുവയ്ക്കാൻ ശ്രമിക്കുക. അതിനുശേഷം സംസാരിച്ചു തുടങ്ങാം. ഈ പരിശീലനം ശീലിക്കുക വഴി ജീവിതകാലം മുഴുവനും പ്രയോജനപ്പെടും.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...