ചോദ്യം: എനിക്ക് 28 വയസ്സുണ്ട്. എൻജിനീയറാണ്. താരൻ ശല്യമാണ് എന്‍റെ പ്രശ്നം. സാകൽപിൽ പറ്റിപ്പിടിച്ചാണിരിക്കുന്നത്. വല്ലാത്ത ചൊറിച്ചിലും ഉണ്ടാക്കുന്നു. ഞാൻ പല രീതികളും പരീക്ഷിച്ചു നോക്കി എങ്കിലും യാതൊരു കുറവുമുണ്ടായില്ല. മഞ്ഞു കാലത്താണ് താരൻ ശല്യം അധികമാവുന്നത്.

വൃന്ദവാസുദേവ്, തൃശ്ശൂർ

ഉത്തരം: നിങ്ങളുടേത് ഓയിലി ഡാൻഡ്രഫാണെന്നാണ് കത്തിൽ നിന്നും അറിയാൻ കഴിയുന്നത്. ഫംഗൽ ഇൻഫെക്ഷൻ മൂലമാണ് ഇത് പലപ്പോഴും ഉണ്ടാവുന്നത്. ചർമ്മത്തിന് അനുയോജ്യമായ ആന്‍റി ഡാൻഡ്രഫ് ഷാംപൂ ഉപയോഗിക്കുക. സ്കാൽപ് വൃത്തിയായിരിക്കാൻ പരമാവധി ശ്രദ്ധിക്കുക. ഓയിലി സ്കിൻ ഉള്ളവർ ഒന്നിടവിട്ട ദിവസങ്ങളിൽ മുടി ഷാംപൂ ഇട്ട് കഴുകുന്നത് നല്ലതാണ്. ആഴ്ചയിൽ രണ്ടു തവണ ഹെയർ മസ്സാജ് ചെയ്യാം. എന്നിട്ടും താരൻ ശല്യം അകലുന്നില്ലെങ്കിൽ സ്കിൻ സ്പെഷ്യലിസ്റ്റിന്‍റെ ചികിത്സ തേടാം.

ചോദ്യം: ബോഡി പെർഫ്യൂം ഉപയോഗിക്കുമ്പോൾ ശരീരത്തിന്‍റെ ഒരു ഭാഗത്തു നിന്ന് മാത്രമേ സുഗന്ധമുണ്ടാകാൻ എന്താണ് ചെയ്യേണ്ടത്?

പ്രേമ, കൊയിലാണ്ടി

ഉത്തരം: ശരീരം മുഴുവൻ സുഗന്ധമുണ്ടാകുന്നതിന് ഒരെളുപ്പവഴിയുണ്ട്. കൈയിൽ അൽപം ലോഷനെടുക്കുക. അതിൽ അൽപം ഷിമറും പെർഫ്യൂം മിക്സ് ചെയ്യുക. ശരീരത്താകമാനം പുരട്ടുക.

ചോദ്യം: എന്‍റെ ചർമ്മം വളരെ സംവേദനക്ഷമതയേറിയതാണ്. അതുകൊണ്ട് മേക്കപ്പിടാൻ എനിക്ക് പേടിയാണ്. ചർമ്മത്തിലത് അലർജിയുണ്ടാക്കും. മേക്കപ്പൊന്നും ചെയ്യാതെ കണ്ണുകൾക്ക് ആകർഷണീയത പകരാൻ സാധിക്കുമോ?

ലിന്‍റാ, മുവാറ്റുപുഴ

ഉത്തരം: മേക്കപ്പൊന്നും ചെയ്യാതെ കണ്ണുകളെ കൂടുതൽ സുന്ദരമാക്കാനാവും. കൈ വെള്ളയിൽ കുറച്ച് ആൽമണ്ട് ഓയിലും ഒലിവ് ഓയിലും എടുക്കുക. ഇവ രണ്ടും യോജിപ്പിച്ച് കൺപീലികളിൽ പുരട്ടണം. കണ്ണുകൾ കണ്ടാൽ നാച്ചുറൽ ലുക്കുള്ള മസ്കാര പുരട്ടിയതാണെന്നേ തോന്നു. ഇത് സെൻസിറ്റീവ് സ്കിന്നിന് യാതൊരു വിധ പ്രശ്നങ്ങളുമുണ്ടാക്കുകയില്ല.

ചോദ്യം: ഞാനൊരു എൻജിനീയറാണ്. എനിക്ക് മിക്കപ്പോഴും വർക്ക് സൈറ്റുകളിൽ പോകേണ്ടി വരാറുണ്ട്. കാറ്റുംപൊടിയും അമിതമായി ഏൽക്കുന്നതു കൊണ്ടാകാം. എന്‍റെ ചുണ്ടുകൾ പൊട്ടി വെളുത്ത പൊടി പോലെ മൃതചർമ്മങ്ങൾ പ്രത്യക്ഷപ്പെടാറുമുണ്ട്. ചുണ്ടുകൾ ശരിയായി സംരക്ഷിക്കുന്നതിന് ഞാനെന്താണ് ചെയ്യേണ്ടത്?

പ്രിയ കെ.എസ്, പന്തളം

ഉത്തരം: വിണ്ടു കീറുന്നണ്ടെങ്കിൽ ചുണ്ടുകൾക്ക് മോയിസ്ചറൈസർ ആവശ്യമാണെന്ന സൂചനയാണ് നൽകുന്നത്. രാത്രിയിൽ കിടക്കാൻ നേരത്ത് ചുണ്ടുകളിൽ ലിപ് ബാം നിർബന്ധമായും പുരട്ടിയിരിക്കണം.

എസ് പി എഫ് 15 വരെ സൺസ്ക്രീനുള്ള ലിപ് ബാം വേണം പുരട്ടാൻ. മൃദുലമായ ബ്രഷിൽ ക്രീം എടുത്ത് ചുണ്ടുകളിൽ പതിയെ വട്ടത്തിൽ ചലിപ്പിച്ച് പുരട്ടുക. ചുണ്ടുകളിലെ ഡെഡ് സ്കിൻ നീക്കം ചെയ്യാനിത് സഹായിക്കും.

ചോദ്യം: 28 വയസ്സുണ്ട് എനിക്ക്. റെയിൽവേ ഉദ്യോഗസ്ഥയാണ്. മിക്ക ദിവസങ്ങളിലും ചൂട് വെള്ളത്തിലാണ് കുളിക്കാറ്. എനിക്കത് വളരെ ഇഷ്ടവുമാണ്. എന്നാൽ ചൂട് വെള്ളത്തിൽ കുളിച്ച് കഴിയുമ്പോൾ ചർമ്മം വരളുന്നതുപോലെ തോന്നുന്നു. ഇത് മാറാനെന്താണ് ചെയ്യേണ്ടത്?

രഞ്ജിത ഹരിദാസ്, കോഴിക്കോട്

ഉത്തരം: ചൂട് വെള്ളത്തിലുള്ള കുളി ഇടയ്ക്ക് നല്ലതാണ്. രോമ സുഷിരങ്ങൾ തുറക്കാനും അതുവഴി ഓക്സിജൻ ശരീരത്തിനകത്ത് പ്രവേശിക്കാനും അത് സഹായിക്കും. എന്നാൽ ചർമ്മം വരളുന്നത് തടയാനായി നല്ല ഏതെങ്കിലും ബോഡി ലോഷൻ പുരട്ടുന്നത് നല്ലതാണ്. ശരീരത്തിലെ ഈർപ്പം നിലനിർത്താനും വരൾച്ചയകലാനും അത് മികച്ച ഉപാധിയാണ്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...