ചോദ്യം
19 വയസുള്ള പെൺകുട്ടിയാണ്. രാത്രിയിൽ അശ്ലീല വീഡിയോ കാണുന്നത് ശീലമായിരിക്കുകയാണ്. എന്നും രാത്രി മൊബൈലിൽ ഞാൻ ഇത്തരം മൂവിസ് കാണാറുണ്ട്. അതോർത്ത് കുറ്റബോധവും തോന്നാറുണ്ട്. ഈ ശീലത്തിൽ നിന്നും മോചനം നേടാൻ എന്താണ് ചെയ്യേണ്ടത്?
ഉത്തരം
ഈ പ്രായത്തിൽ ഇത്തരം സിനിമകൾ കാണുന്നത് സ്വാഭാവികമാണ്. പക്ഷേ അതൊരു ശീലമായി മാറുന്നത് അപകടകരമാണ്. ജീവിതത്തിൽ നമ്മൾ ചെയ്യേണ്ട പല കാര്യങ്ങളിൽ നിന്നും (ഉദാ: പഠനം മുതലായവ) നമ്മുടെ ശ്രദ്ധയെ അത് പിന്തിരിപ്പിക്കും. ജീവിതത്തിൽ നിന്നും നല്ലൊരു സമയം പാഴായി പോകും. അതുകൊണ്ട് വലിയ മെച്ചമൊന്നും ഉണ്ടാകില്ല. പകരം നല്ല സാഹിത്യങ്ങൾ, പത്രങ്ങൾ വായിക്കുക. അത് നിങ്ങളുടെ അറിവിന്‍റെ ആഴം കൂട്ടുന്നതിനൊപ്പം വ്യക്‌തിത്വ വികാസത്തിനും സഹായിക്കും. ഒപ്പം നമ്മൾ നല്ല കാര്യങ്ങൾ ചെയ്യുന്നുവെന്ന തോന്നൽ ആത്മവിശ്വാസവും കൂട്ടും. രാത്രി കിടക്കാൻ നേരത്ത് നല്ല സാഹിത്യ കൃതികൾ വായിക്കുക. വായന നല്ലൊരു മരുന്നാണ്. അതും നല്ല പുസ്തകം തെരെഞ്ഞെടുക്കുക.അതൊരു ശീലമാക്കുക. പതിവായി വ്യായാമം ചെയ്യുക. ഹോബികൾ കണ്ടെത്തുക. ജീവിതത്തിൽ കുറച്ചു കൂടി തിരക്ക് ഉണ്ടാക്കുക.