ചോദ്യം
27 വയസുള്ള വിവാഹിതയാണ്. 6 വയസുള്ള ഒരു മകളുണ്ട്. പ്രസവശേഷം എന്‍റെ മാറിടം വല്ലാതെ ഇടിഞ്ഞ് തൂങ്ങിയിരിക്കുന്നു. അതുപോലെ ആകാരഭംഗിയും നഷ്ടമായിരിക്കുന്നു. അതുകൊണ്ട് കാഴ്ചയിൽ ഒരു ഭംഗിയും തോന്നുന്നില്ല. എന്തെങ്കിലും ഡ്രസ്സ് ഇട്ടാൽ പ്രത്യേകിച്ചും ടൈറ്റ് ഫിറ്റിംഗ് ഡ്രസ്സാണെങ്കിൽ ഒട്ടും യോജിക്കുന്നില്ല. ഞാൻ ഇൻറർനെറ്റിൽ സർച്ച് ചെയ്‌ത് ചില മരുന്നുകൾ വാങ്ങി കഴിച്ചെങ്കിലും യാതൊരു പ്രയോജനവും ചെയ്തില്ല. ഞാൻ കുറച്ച് ദിവസം ഒലീവ് ഓയിൽ പുരട്ടിയെങ്കിലും യാതൊരു പ്രയോജനവുമുണ്ടായില്ല. സ്തനാകൃതി വീണ്ടെടുക്കാൻ എന്താണ് ചെയ്യേണ്ടത്?
ഉത്തരം
നിങ്ങളുടെ ആരോഗ്യം എങ്ങനെയുണ്ടെന്ന കാര്യം തുറന്നെഴുതി കണ്ടില്ല. നിങ്ങൾ ആദ്യം മുതലെ ആരോഗ്യക്കുറവ് ഉള്ളയാളാണെങ്കിൽ അതിനനുസൃതമായിട്ടായിരിക്കും സ്തനങ്ങൾ വലിപ്പം ഉണ്ടാവുക. അഥവാ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലാത്തയാളാണെങ്കിൽ ശരീരഭാരം കുറഞ്ഞിട്ടില്ലെങ്കിൽ പ്രസവത്തിന് മുമ്പോ ശേഷമോ ബ്രാ ധരിക്കുന്നതിൽ യാതൊരു ശ്രദ്ധയും കാണിച്ചിട്ടില്ലെന്നു വേണം കരുതാൻ. ശരിയായ അളവിലുള്ള ബ്രാ ധരിച്ച് കാണില്ല. കാരണം എന്ത് തന്നെയായാലും സ്തനങ്ങളുടെ ആകാരവടിവിനെ ചൊല്ലി വിഷമിക്കാതിരിക്കുക. ശരീരം പുഷ്ടിക്കാൻ സഹായിക്കുന്ന പോഷകാഹാരം കഴിക്കുക. വ്യായാമം ചെയ്യുക. ശരിയായ റിസൽറ്റ് കിട്ടും. അതല്ലാതെ അധികം ഇറുകിയതോ ലൂസായതോ ആയ ഡ്രസ് ധരിക്കരുത്. പുറത്ത് പോകുമ്പോഴോ വിശേഷാവസരങ്ങളിലോ പാഡഡ് ബ്രാ ധരിക്കാം. സ്തനങ്ങൾക്ക് നല്ല ആകാരഭംഗി കിട്ടും. പരസ്യങ്ങളിൽ പറയുന്ന മരുന്നുകൾ വെറും തട്ടിപ്പുകളാണ്. അത്തരം തട്ടിപ്പുകളിൽ ജാഗ്രത പുലർത്തുക. അത്രയും പ്രയാസകരമായി തോന്നുണ്ടെങ്കിൽ കോസ്മെറ്റിക് സർജറി പോലുള്ള സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുക. ആത്മവിശ്വാസത്തോടെ ജീവിതം നയിക്കുക.