വിവാഹം ഉറപ്പിച്ചതു മുതൽ കാവേരി വളരെ ആവേശത്തിലായിരുന്നു. ഈ ദിവസത്തിനായി ഒരുപാട് സ്വപ്നങ്ങൾ കണ്ടു. ജീവിതത്തിൽ അവിസ്മരണീയമായ ഒരു ദിവസമായി അത് മാറണമെന്ന് അവൾ ആഗ്രഹിച്ചു.

എല്ലാ സഹോദരങ്ങളിലും ഏറ്റവും ഇളയവളും പ്രിയപ്പെട്ടവളുമാണ് കാവേരി. മാതാപിതാക്കൾ മാത്രമല്ല, കുടുംബത്തിലെ ഓരോ അംഗവും അവളുടെ വിവാഹത്തിൽ വാരിക്കോരി പണം ചെലവഴിക്കാൻ തയ്യാറായി. അതുകൊണ്ട് തന്നെ കാവേരിയുടെ കല്യാണത്തിനുള്ള ഷോപ്പിംഗ് ലിസ്റ്റും വളരെ നീണ്ടു.

കാവേരി തന്‍റെ സുഹൃത്തുക്കളുടെയും മൂത്ത സഹോദരിമാരുടെയും വിവാഹങ്ങളിൽ വാങ്ങിയ ആഡംബര വസ്ത്രങ്ങൾ, ആഭരണങ്ങൾ, മേക്കപ്പ്, അലങ്കാരങ്ങൾ, സംഗീതം എന്നിവ ഒക്കെ ശ്രദ്ധിച്ചിരുന്നു. എന്നാൽ, സ്വന്തം വിവാഹത്തിൽ അവൾ ആഗ്രഹിച്ചത് മികച്ചതും വ്യത്യസ്തമായതും അതുല്യവുമായ ഷോപ്പിംഗ് ആണ്. വിവാഹ ലെഹംഗ മുതൽ മൈലാഞ്ചിയും മേക്കപ്പ് ആർട്ടിസ്റ്റും വരെ നൂറുകണക്കിന് കാര്യങ്ങൾ തീരുമാനിക്കേണ്ടതുണ്ട്, അതിനാൽ സ്വന്തം മാനസികാവസ്ഥയ്ക്കും തിരഞ്ഞെടുപ്പിനും പൊരുത്തപ്പെടുന്ന ഒരാളെ കൂടെ കൂട്ടി ഷോപ്പിംഗ് ചെയ്യാൻ അവൾ ആഗ്രഹിച്ചു.

സാരികൾ, ലെഹംഗകൾ, ചില ഹെവിവർക്ക് സൽവാർ സ്യൂട്ടുകൾ എന്നിവ കൂടാതെ, കാവേരിക്ക് പാശ്ചാത്യ ശൈലിയും ഏറ്റവും പുതിയ ഡിസൈൻ വസ്ത്രങ്ങളും വേണം. എല്ലായിടത്തും ഹെവി സ്യൂട്ടോ സാരിയോ ധരിക്കാൻ കഴിയില്ല.

ഇതോടൊപ്പം ചെരുപ്പുകളും വസ്ത്രങ്ങൾക്ക് ചേരുന്ന ബാഗുകളും വാങ്ങണം. പിന്നെ ഏറ്റവും പുതിയ ഡിസൈൻ അടിവസ്ത്രങ്ങൾ, നൈറ്റികൾ, വളകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവയുടെ ഒരു നീണ്ട നിര തന്നെ ഉണ്ടായിരുന്നു. അമ്മയോ അമ്മായിയോ അല്ല, അവളുടെ പ്രായത്തിലുള്ള ഒരാളുടെ കൂടെയാണ് കാവേരിക്ക് ഇതെല്ലാം വാങ്ങാൻ ആഗ്രഹം.

ഷോപ്പിംഗിനായി കാവേരി ഉണ്ടാക്കിയ ലിസ്റ്റിലെ സാധനങ്ങൾ അനുസരിച്ച്, അവൾ മൂന്ന് വിഭാഗങ്ങളാക്കി. വിവാഹ ലെഹംഗകൾ, വസ്ത്രങ്ങൾ, അടിവസ്ത്രങ്ങൾ, നൈറ്റികൾ, പാദരക്ഷകൾ, ബാഗുകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവ വാങ്ങാൻ അവൾ തന്‍റെ ബാല്യകാല സുഹൃത്തായ രത്നയെ വിളിച്ചു.

സത്യത്തിൽ, കാവേരിക്ക് ഒരു കാര്യത്തിന് പല കടകളും സന്ദർശിക്കുന്ന ശീലമുണ്ട്. രത്‌നയും കാവേരിയും സ്‌കൂൾ കാലഘട്ടത്തിൽ ഇങ്ങനെ ഒരുപാട് കറങ്ങി നടന്നിരുന്നു. ഒരുപാട് വിലപേശാറുണ്ടായിരുന്നു. രണ്ടുപേരും പരസ്പരം ആ കൂട്ട് ഇഷ്ടപ്പെട്ടു. ഇരുവരും തമ്മിൽ നല്ല ട്യൂണിംഗ് ഉണ്ടായിരുന്നു. പകൽ മുഴുവൻ കൈകോർത്ത് എത്ര നടന്നാലും ക്ഷീണത്തിന്‍റെ ലക്ഷണമില്ല. പകൽ മുഴുവൻ തന്നോടൊപ്പം കറങ്ങാൻ കഴിയുന്ന ഒരാളുടെ കൂട്ട് കാവേരിക്ക് ആവശ്യമായിരുന്നു.

വിവാഹത്തിന് ഷോപ്പിംഗ് നടത്തുമ്പോൾ മിക്ക പെൺകുട്ടികളും ചെയ്യുന്ന തെറ്റ് ഹെവി വസ്ത്രങ്ങൾ ഒരുപാടു വാങ്ങും എന്നതാണ്. കാവേരിയുടെ സഹോദരിമാരും ചില സുഹൃത്തുക്കളും അവരുടെ വിവാഹസമയത്ത് ധാരാളം സാരിയും സ്യൂട്ടുകളും വാങ്ങി, പക്ഷേ വിവാഹം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞിട്ടും ആ ഹെവി സ്യൂട്ടുകളും സാരിയും ഒരു പ്രയോജനവുമില്ല.

അവ പിന്നെ ഫാഷനിൽ നിന്ന് പുറത്തുപോയി. അതുകൊണ്ട് അവളുടെ വിവാഹത്തിന്, ധാരാളം അത്തരം വസ്ത്രങ്ങൾ വാങ്ങുന്നതിനുപകരം, കാവേരിക്ക് കുറച്ച് ഹെവി ദുപ്പട്ടകളും വ്യത്യസ്ത പാറ്റേണുകളുടെയും ഡിസൈനുകളുടെയും ഹെവി ബ്ലൗസുകളും വേണമെന്ന് ആഗ്രഹിച്ചു. അത് പിന്നീട് പ്ലെയിൻ സ്യൂട്ടുകളുടെയും സാരിയുടെയും കുടെ അണിയാൻ സാധിക്കും.

വ്യത്യസ്ത ആക്സസറികൾ ഉപയോഗിക്കാം

 

എന്നാൽ കാവേരിയുടെ ഈ കാഴ്ചപ്പാട് തന്‍റെ അമ്മയോ തന്‍റെ പ്രായത്തിലുള്ള മറ്റ് സ്ത്രീകളോ മനസ്സിലാക്കില്ലെന്ന് അവൾ റിയാമായിരുന്നു. ഇതിനായി അവൾ അവളുടെ സുഹൃത്തായ രത്നയെ വിശ്വസിച്ചു.

വധു ധരിക്കുന്ന ആഭരണങ്ങളും വരന് നൽകുന്ന ചെയിൻ, മോതിരം തുടങ്ങിയ വസ്തുക്കളും വിവാഹത്തിലെ ഏറ്റവും വിലപിടിപ്പുള്ളവയാണ്. അവ സുഹൃത്തുക്കൾക്കൊപ്പം വാങ്ങേണ്ടതില്ല, കുടുംബാംഗങ്ങൾക്കൊപ്പം മാത്രം വാങ്ങുക. വിവാഹത്തിന് 20 ലക്ഷം രൂപ വിലയുള്ള ആഭരണങ്ങൾ വാങ്ങാനിരുന്നതിനാൽ മാതാപിതാക്കളുടെയും മൂത്ത സഹോദരിയുടെയും കൂടെ പോകുന്നതാണ് ഉചിതമെന്ന് കാവേരി കരുതി. അവൾക്ക് ആഭരണങ്ങളോട് താൽപ്പര്യമുണ്ടായിരുന്നു.

ഇന്ത്യൻ വിവാഹങ്ങളിൽ, വധുവിന്‍റെ കുടുംബം മകൾക്ക് ഏറ്റവും മികച്ച ആഭരണങ്ങൾ വിവാഹത്തിൽ നൽകാൻ പരമാവധി ശ്രമിക്കുന്നു. എന്നാൽ സ്റ്റാറ്റസ് നിലനിർത്താനുള്ള പ്രക്രിയയിൽ അവർ പലപ്പോഴും പ്രായോഗികത മറക്കുന്നു.

മാറ്റമില്ലാത്ത സ്ഥിതി

വിവാഹശേഷം വലിയ ആഭരണങ്ങൾ അണിയാനുള്ള സാധ്യത വളരെ കുറവാണെന്ന് കാവേരിക്ക് അറിയാമായിരുന്നു. ഇത് മനസ്സിൽ വെച്ചുകൊണ്ട്, 4- 5 ലൈറ്റ് സെറ്റുകൾക്കൊപ്പം 1- 2 ഹെവി സെറ്റുകളും അല്ലെങ്കിൽ വ്യത്യസ്ത വസ്‌ത്രങ്ങൾക്കനുസരിച്ച് പല തരത്തിൽ സ്റ്റൈൽ ചെയ്യാൻ കഴിയുന്ന പ്രത്യേക ആഭരണങ്ങളും അവൾ വാങ്ങാൻ ആഗ്രഹിച്ചു. സ്വർണ്ണമോ വജ്രാഭരണങ്ങളോ മാത്രമല്ല, വെള്ളിയും ജങ്ക് ആഭരണങ്ങളും വാങ്ങാൻ അവൾ അമ്മയോട് ആവശ്യപ്പെട്ടു.

ഈ കാര്യം അമ്മയ്ക്ക് അത്ര സ്വീകാര്യം ആയില്ലെങ്കിലും മകളുടെ ആഗ്രഹം കണ്ടപ്പോൾ, അമ്മ ഒരു ലൈറ്റ് സെറ്റ് വാങ്ങാൻ സമ്മതിച്ചു. തന്‍റെ ഇഷ്ടപ്രകാരം ആഭരണങ്ങൾ വാങ്ങിയതിൽ കാവേരിക്കും സന്തോഷമായി.

കട്ടിലുകൾ, മെത്തകൾ, ബെഡ് ഷീറ്റുകൾ, സോഫാ സെറ്റുകൾ, ഡ്രസ്സിംഗ് ടേബിളുകൾ, സ്യൂട്ട്കേസുകൾ, കാവേരിയുടെ സ്വന്തം സാധനങ്ങൾ കൊണ്ടുപോകാനുള്ള ലഗേജ് ബാഗുകൾ തുടങ്ങിയ സാധനങ്ങൾ ആണ് മൂന്നാമത്തെ വിഭാഗം. ഇതുകൂടാതെ വരന്‍റെ വസ്ത്രങ്ങളും വരന്‍റെ വീട്ടുകാർക്ക് നൽകാനുള്ള സമ്മാനങ്ങളും വാങ്ങാനുണ്ടായിരുന്നു.

ഇവയെല്ലാം വാങ്ങാൻ തന്‍റെ രണ്ട് ജ്യേഷ്ഠന്മാരോടൊപ്പം പോകുന്നത് ശരിയാണെന്ന് അവൾക്ക് തോന്നി. ഈ സാധനങ്ങളുടെ കടകളെക്കുറിച്ചും വിലയെക്കുറിച്ചും അവർക്ക് അറിയാമായിരുന്നു.

ഒരു ഉത്സവം പോലെ

ആൺകുട്ടികളെ അപേക്ഷിച്ച് പെൺകുട്ടികളുടെ വിവാഹ ഷോപ്പിംഗ് വളരെ തിരക്കേറിയതും സമ്മർദ്ദം നിറഞ്ഞതുമായ ജോലിയാണ്. വളരെ ആലോചിച്ച് കൃത്യമായ പ്ലാനിംഗോടെയാണ് വിവാഹ ഷോപ്പിംഗ് നടത്തിയതെങ്കിൽ പണം നഷ്ടമാകില്ല അല്ലാത്തപക്ഷം വിവാഹം കഴിഞ്ഞ് 2 ആഴ്‌ച കഴിഞ്ഞാൽ വാങ്ങിയ സാധനങ്ങൾ ഉപയോഗശൂന്യമായി തോന്നും. പണമെല്ലാം വെറുതെ പോയതായി തോന്നുന്നു. അതുകൊണ്ടാണ് കല്യാണം കഴിഞ്ഞാലും ഉപയോഗിക്കാവുന്ന സാധനങ്ങൾ എന്ന് മനസ്സിൽ വെച്ചുകൊണ്ട് ഷോപ്പിംഗ് നടത്തേണ്ടത്.

വിവാഹശേഷം, ജോലിക്കാരായ പെൺകുട്ടികൾ എപ്പോഴും ഒരു ക്രിസ്മസ് ട്രീ പോലെ കാണാൻ ആഗ്രഹിക്കുന്നില്ല, പ്രത്യേകിച്ച് ഓഫീസിൽ. ഭാരമേറിയ ആഭരണങ്ങളും ഭാരിച്ച സാരിയും ധരിക്കുന്നത് കുറച്ച് ദിവസങ്ങൾ മാത്രമാണ്. വിലകൂടിയ ഈ വസ്‌തുക്കൾ പിന്നീട് അലമാരയിൽ എന്നെന്നേക്കുമായി പൂട്ടിയിരിക്കും.

ഹെവി വർക്ക്‌ വസ്‌ത്രങ്ങളും തിളങ്ങുന്ന ആഭരണങ്ങളുമില്ലാതെ പോലും പുതുതായി വിവാഹിതരായ ലുക്ക് ലഭിക്കത്തക്ക വിധം വിവാഹ ഷോപ്പിംഗ് നടത്താൻ ഇന്ന് പെൺകുട്ടികൾ ഇഷ്ടപ്പെടുന്നു. എന്നാൽ വീട്ടിലെ മുതിർന്നവർക്ക് ഇക്കാര്യങ്ങൾ മനസിലാകാത്തതിനാൽ ആവശ്യങ്ങളും ഇഷ്ടങ്ങളും നന്നായി മനസ്സിലാക്കുന്ന നിങ്ങളുമായി നല്ല ട്യൂണിംഗ് ഉള്ള ആളുമായി വിവാഹ ഷോപ്പിംഗ് നടത്തുക. ആ വ്യക്തി നിങ്ങളുടെ സുഹൃത്തോ സഹോദരിയോ ആകാം.

और कहानियां पढ़ने के लिए क्लिक करें...