കണ്ണട ധരിച്ചാൽ സൗന്ദര്യം കൂടുമോ കുറയുമോ? അത് ഓരോരുത്തരുടെയും മുഖത്തിന്‍റെ ആകൃതിയ്ക്കനുസരിച്ചായിരിക്കും. പക്ഷേ കണ്ണട ഉപയോഗിക്കുമ്പോൾ അതൊരു സ്റ്റൈൽ സ്റ്റേറ്റ്മെന്‍റാകണം എന്ന് ഒരു കടുത്ത നിബന്ധന സ്വയമങ്ങ് ഏറ്റുനോക്കൂ. സൗന്ദര്യം കൂടിയില്ലെങ്കിലും നിങ്ങളുടെ ലുക്ക് മാറും പേഴ്സണാലിറ്റിയും. കാഴ്ചവൈകല്യം കൊണ്ടാണ് കണ്ണട വയ്ക്കുന്നതെങ്കിൽപോലും അത് സ്വന്തം ലൈഫ്സ്റ്റൈൽ സ്റ്റേറ്റ്മെന്‍റാക്കുക. മുഖത്തിനി ചേരുന്ന കണ്ണട തെരഞ്ഞെടുക്കുക. അതാണ് ഏറ്റവും പ്രധാനം.

അതിനായി ഒരു ഒപ്റ്റീഷനെ സമീപിക്കുമ്പോൾ കണ്ണട ധരിച്ചാൽ താൻ സിനിമാതാരത്തെപോലെയാകും എന്ന അമിതമായ ആത്മവിശ്വസമൊന്നും വേണ്ട. ഒരു വ്യക്തിയുടെ സൗന്ദര്യം വർദ്ധിപ്പിക്കാൻ കണ്ണടയ്ക്ക് കഴിയില്ല. പക്ഷേ, ടോട്ടൽ ലുക്ക് മാറ്റാൻ പറ്റും. മുഖത്ത് ചില്ലറ വൈകല്യങ്ങളുണ്ടെങ്കിൽ അത് മറയ്ക്കാനും പറ്റും.

ട്രെൻഡി സ്റ്റൈലുകളിലുള്ള കണ്ണടകൾ കിട്ടുന്ന നല്ല ഒപ്റ്റിക്കൽ ഷോപ്പ് തന്നെ ആദ്യം തെരഞ്ഞെടുക്കുക. കണ്ണട വാങ്ങുംമുമ്പ് നിറം, ആകൃതി, സ്റ്റൈൽ ഇത് മൂന്നും തീർച്ചയായും കണക്കിലെടുക്കണം. മുഖാകൃതിക്കും ശരീരത്തിന്‍റെ നിറത്തിനും യോജിച്ചതാണോ ഈ മൂന്ന് കാര്യങ്ങളും എന്നാണ് ശ്രദ്ധിക്കേണ്ടത്.

ഫ്രെയിം

നിങ്ങളുടെ മുഖം ഉരുണ്ട ആകൃതിയാണെങ്കിൽ റൗണ്ട് ഫ്രെയിം വേണ്ടേവേണ്ട. ഉരുണ്ട പന്തുപോലുള്ള മുഖം വീണ്ടും ഉരുണ്ടുപോകും. റൗണ്ട് ഫെയിസിന്‍റെ ആകർഷകത്വം എടുത്തുകാട്ടാൻ പറ്റുന്ന മറ്റ് ആകൃതിയിലുള്ള ഫ്രെയിം കണ്ടുപിടിക്കുക. റെക്ടാങ്കുലർ ഫ്രെയിമുകൾ പൊതുവേ ഏത് മുഖത്തിനും ഇണങ്ങും. റൗണ്ട് ഫ്രെയിമുകൾ നീണ്ട മുഖക്കാർക്ക് യോജിക്കും.

നിറം

അത് ശരിക്കും വ്യക്തിപരമാണ്. ഏതു നിറക്കാർക്കും ഇണങ്ങുന്ന ഇളം നിറമാണ് പൊതുവേ സ്വീകാര്യം. പക്ഷേ, ഒരാൾ കൂട്ടത്തിൽ വ്യത്യസ്തയായി കാണപ്പെടാന ആഗ്രഹിക്കുന്നുവെങ്കിൽ ചില പരീക്ഷണങ്ങളാകാം. ഹേയ്, നോക്ക് ഞാൻ കണ്ണട വച്ചിട്ടുണ്ട് എന്ന് വിളിച്ചറിയിക്കുന്ന ചില നിറങ്ങൾ ഉപയോഗിക്കാം. മിക്ക സ്കിൻ ടോണിനും ഗോൾഡ്, ബ്രൗൺ നിറങ്ങൾ യോജിക്കും. സ്കിൻ ടോണിന് ചോരുമെങ്കിൽ കടും നിറങ്ങളായ ചുവപ്പും പച്ചയും നീലയും ഉപയോഗിക്കാം.

ഫാഷൻ സ്റ്റേറ്റ്മെന്‍റായി കണ്ണടയേയും ഇഷ്ടപ്പെടാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു ചോയിസാണ്.

കണ്ണടയുടെ കാര്യം വരുമ്പോൾ ബ്ലാക്ക് മിക്കവരും തെരഞ്ഞെടുക്കുനന്ന നിറമാണ്. പ്രൊഫഷണൽ ലുക്ക് ലഭിക്കാന കറുപ്പ് നിറം കൊള്ളാം. ഗ്രേ സിൽവർ നിറം സംസ്കാരവും പാണ്ഡിത്യവും ഹൈലൈറ്റ് ചെയ്യും. ഇനി നിഷ്കളങ്കത്വവും സ്ത്രൈണതയും ഹെലൈറ്റ് ചെയ്യണോ പിങ്കും പർപ്പിളും ഉപയോഗിക്കാം.

വൈറ്റ് വിശ്വാസിയുടെ നിറമാണ്. സെക്സി ലുക്കിനിം അത് ഇണങ്ങും. ബ്ലൂ, ഗ്രീൻ ഇവ നിങ്ങൾ സരള ഹൃദയരാണെന്ന സന്ദേശം നൽകും. ചുവപ്പ് നിറം ബോൾഡ് ആന്‍റ് സെക്സി ലുക്ക് നൽകും. ഇനി നിങ്ങൾ തീരിമാനിക്കൂ. ആളുകൾ നിങ്ങളെ എങ്ങനെ കാണണമെന്ന്.

മെറ്റീരിയൽ

ഫ്രെയിം വാങ്ങുമ്പോൾ അതിന്‍റെ മെറ്റീരിയലും നോക്കിയെടുക്കുക. മെറ്റലിന്‍റെയോ വയറിന്‍റെയോ ഫ്രെയിമുകൾ സുതാര്യമായി തോന്നും. പ്ലാസ്റ്റിക് ഫ്രെയിമുകൾ അൽപം കട്ടിയുള്ളതും മുഖത്ത് എടുത്തു കാട്ടുന്നതുമായിരിക്കും. പക്ഷേ, പ്ലാസ്റ്റിക് ഫ്രെയിമുകൾക്ക് മറ്റൊരു ഗുണമുണ്ട്. അവ ഏതും നിറത്തിലും ലഭ്യമാണ്. റിം ഇല്ലാത്ത ഫ്രെയിമുകളും ഉണ്ട്. ഇത് ഒരു ഇൻവിസിബിൾ ലുക്ക് നൽകും.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...