ബീ കൂൾ, ബീ അട്രാക്ടീവ്, ചെറുപ്പക്കാരുടെ പോളിസി ഇതാണ്. വേഷത്തിലും നടപ്പിലും എടുപ്പിലുമൊക്കെ മറ്റുള്ളവർ ശ്രദ്ധിക്കണമെന്ന ആഗ്രഹമുള്ളവർ. അങ്ങനെ വേണമെന്നുണ്ടെങ്കിൽ എന്തെല്ലാമാണ് ചെയ്യേണ്ടത്? നല്ല മേക്കപ്പ്, ആകർഷകമായ വേഷം, അട്രാക്ടീവ് ലുക്ക് തുടങ്ങിയ കാര്യങ്ങൾ സ്വന്തമാക്കി ജീവിതത്തെ സ്നേഹിച്ചോളൂ. അമേരിക്കയിൽ നടത്തിയ ഒരു പഠനത്തിൽ കോസ്മെറ്റിക്കുകൾ സ്ത്രീയുടെ ആകർഷണീയത കൂട്ടുമെന്ന് കണ്ടെത്തിയിരുന്നു. അണിഞ്ഞൊരുങ്ങി നടക്കുന്ന സ്ത്രീകളെ പൊതുവേ ആളുകൾ ശ്രദ്ധിക്കുമത്രേ.

ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ മനഃശാസ്ത്ര പ്രൊഫസർ നാൻസിയുടെ നേതൃത്വത്തിൽ നടത്തിയ പഠനമാണ് ഇത് കണ്ടെത്തിയത്. പഠനത്തിൽ 20 മുതൽ 50 വയസ്സ് വരെ പ്രായമുള്ള 25 സ്ത്രീകളെ ഉൾപ്പെടുത്തിയിരുന്നു. ആദ്യം മേക്കപ്പില്ലാതെ അവരുടെയെല്ലാം ഫോട്ടോയെടുത്തു. പിന്നീട് നാച്ചുറൽ, പ്രൊഫഷണൽ, ഗ്ലാമറസ് തുടങ്ങി വ്യത്യസ്ത രീതികളിലായി അവരെ മേക്കപ്പ് ചെയ്തശേഷം ഫോട്ടോയെടുത്തു. ഈ സമയത്ത് സ്ത്രീകളെ കണ്ണാടി നോക്കാൻ അനുവദിച്ചിരുന്നില്ല. പിന്നീട് 149 പേരെ (പുരുഷന്മാർ ഉൾപ്പെടെ) 250 മില്ലിസെക്കൻഡ് സമയം അവരുടെ ഫോട്ടോ കാണിച്ചു. അതിനുശേഷം 117 പേരോട് ആവശ്യമുള്ളത്ര നേരം ഫോട്ടോ കാണാൻ ആവശ്യപ്പെട്ടു.

ഏറ്റവുമൊടുവിലായി അവരുടെയെല്ലാം അഭിപ്രായം ആരാഞ്ഞു. മേക്കപ്പില്ലാത്ത മുഖത്തെ അപേക്ഷിച്ച് കുറച്ചു സമയമോ ദീർഘനേരമോ കണ്ട മേക്കപ്പിട്ട മുഖചിത്രങ്ങൾക്കായിരുന്നു ആത്മവിശ്വാസവും സൗന്ദര്യവുമുണ്ടായിരുന്നതെന്ന് അവർ വിലയിരുത്തി.

വർദ്ധിക്കുന്ന ആത്മവിശ്വാസം

മറ്റുള്ളവരെ സ്വാധീനിക്കാൻ മാത്രമല്ല, സ്വയം നല്ലൊരു ഫീലും ആത്മവിശ്വാസവും ഉണ്ടാക്കാൻ മേക്കപ്പ് ആവശ്യം തന്നെ. നല്ല വസ്ത്രം ധരിച്ച് അണിഞ്ഞൊരുങ്ങി വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മറ്റുള്ളവർ നിങ്ങളെ മനസുകൊണ്ടെങ്കിലും അഭിനന്ദിക്കും. ആളുകൾ പ്രശംസാനിർഭരമായ മിഴികളോടെ വീക്ഷിക്കും. അങ്ങനെയാണെങ്കിൽ ഒന്നുറപ്പിക്കാം. നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിച്ചിരിക്കുന്നു. അപ്പോൾ സ്വയം പ്രാധാന്യം തോന്നും. ഒപ്പം സ്വയം പ്രൂവ് ചെയ്യാൻ പരിശ്രമിക്കും. ഇത്തരമൊരും പോസിറ്റീവായ മാറ്റം ഉള്ളിലുണ്ടാകുന്നതോടെ വ്യക്തിത്വം കൂടുതൽ തിളക്കമാർജ്ജിക്കുമല്ലോ.

ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ ഇത് സംബന്ധിച്ച് 52,00 പേരെ രസകരമായൊരു പഠനത്തിന് വിധേയമാക്കി. പഠനത്തിൽ ആകർഷകരായ ആളുകൾ കൂടുതൽ ബുദ്ധിമാന്മാരായിരിക്കുമെന്ന് തെളിഞ്ഞിരിന്നു.

അവരുടെ ആത്മവിശ്വാസവും ഇരട്ടിയായിരിക്കുമത്രേ. അവർ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൊയ്യും. കുട്ടിക്കാലത്ത് വലിയ സൗന്ദര്യമില്ലാതിരുന്നവർ മുതിർന്നപ്പോൾ ഫാഷനബിൾ ലുക്കും സ്റ്റൈലും കൈവരിച്ചതോടെ കൂടുതൽ ആത്മവിശ്വാസമുള്ളവരായി മാറിയിരുന്നുവത്രേ. അത്തരം ചില ഉദാഹരണങ്ങളും നമുക്ക് മുന്നിലുണ്ട്.

ലണ്ടനിലെ ഒരു വർക്കിംഗ് ക്ലാസ് കുടുംബത്തിലായിരുന്നു 1990 കാലഘട്ടത്തിലെ സൂപ്പർമോഡൽ നവോമി കാംബെലിന്‍റെ ജനനം. 1998ൽ ഫ്രഞ്ച് വോഗിന്‍റെ കവർ ചിത്രത്തിൽ വന്ന ആദ്യ കറുത്തവർഗ്ഗക്കാരിയായിരുന്നു അവർ. അചഞ്ചലമായ ആത്മവിസ്വാസവും ഫാഷൻ സെനസുമാണ് അവരെ ജയത്തിന്‍റെ വഴിയിലേക്ക് നയിച്ചത്. ആത്മവിശ്വാസത്തിന്‍റെ ബലത്തിലാണ് അവർ ഫാഷൻ ഇൻഡസ്ട്രിയിൽ നിലനിന്നിരുന്ന വർണ്ണവിവേചനത്തിനെതിരെ ശക്തമായി ശബ്ദമുയർത്തിയത്.

ബോളിവുഡ് സുന്ദരി ബിപാഷ ബസുവിനുമുണ്ട് ഒരുകഥ. ഇരു നിറവും നല്ല ആരോഗ്യവുമുള്ള ശരീരമുള്ളതിനാൽ ബിപാഷക്ക് സ്കൂളിൽ ചില ഓമനപ്പേരുകളുണ്ടായിരുന്നത്രേ. ടോംബോയ്, ലേഡിഡോൺ എന്നിങ്ങനെ. എന്നാലിപ്പോഴത്തെ കഥയോ, ബോളിവുഡിലെ ഹോട്ട് താരം. പ്രസന്നമായ മുഖവും തിളക്കമാർന്ന കണ്ണുകളും ആത്മവിശ്വാസവും സ്റ്റൈലൻ വേഷവിതാനവും ഫാഷനുമൊക്കെ നീണ്ടുമെലിഞ്ഞ ഈ ഇരു നിറക്കാരിയെ വ്യതസ്തയാക്കുന്നു. മികച്ച രീതിയിൽ സ്വയം പ്രസന്‍റ് ചെയ്യാൻ കഴിഞ്ഞു എന്നതാണ് അവരുടെ വിജയരഹസ്യം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...