നിങ്ങൾ എത്ര പണം നിക്ഷേപിക്കുന്നു എന്ന് ചോദിച്ചാൽ ഒരു പക്ഷേ, അതിന് കൃത്യമായ മറുപടി നൽകാൻ നൂറിൽ 15 പേർക്ക് കഴിഞ്ഞെന്നു വരും. എന്നാൽ ഈ 15 പേരിൽ 10 പേർക്ക് ഏജന്‍റുമാർ, പരസ്യങ്ങൾ, പരിചയക്കാർ, സാമ്പത്തിക വിദഗ്ദ്ധർ എന്നിവർ വഴി പരിചയപ്പെട്ട നിക്ഷേപ പദ്ധതികളെ കുറിച്ച് കൃത്യമായി പറയാൻ കഴിയില്ല എന്നതാണ് വാസ്തവം. ഏത് പോളിസി, അതിന്‍റെ റിട്ടേൺ എപ്പോൾ എങ്ങനെ കിട്ടും, കാലദൈർഘ്യം എത്ര എന്നിങ്ങനെ ഉള്ള കാര്യങ്ങൾ 85 ശതമാനം ഇന്ത്യൻ നിക്ഷേപകർക്കും മനസ്സിലാക്കാൻ കഴിയില്ല എന്നത് പരിതാപകരമാണ്.
വിപണിയിലെ തന്ത്രങ്ങൾ, മതിയായ വിവരങ്ങൾ ലഭിക്കാതിരിക്കുക, നിക്ഷേപ ലക്ഷ്യം ഇവ വ്യക്തമല്ലാതെ ഇരിക്കുന്നതിനാൽ ആളുകൾക്ക് നിക്ഷേപ സംബന്ധമായി പല പ്രശ്നങ്ങൾ ഉടലെടുക്കാം.
അത്തരം 5 പിഴവുകളേത്, അതിൽ നിന്നും മോചനം നേടുന്നത് എങ്ങനെ എന്നീ വക കാര്യങ്ങൾ മനസ്സിലാക്കാം.
നിക്ഷേപ പദ്ധതികളെപ്പറ്റി ശരിയായി മനസ്സിലാക്കാതിരിക്കുക എന്നതാണ് ആദ്യത്തെ പിഴവ്. ഏജന്‍റ് നിക്ഷേപ പദ്ധതികളെപ്പറ്റി സംസാരിക്കുന്നത് കാണുമ്പോൾ ഒരു ഡോക്ടർക്ക് മുന്നിലിരുന്ന് മരുന്നുകളെക്കുറിച്ച് സംസാരിക്കു്നന മെഡിക്കൽ റപ്രസന്‍റേറ്റീവിനെ ആയിരിക്കും ഓർമ വരുക. ഇക്കാര്യത്തിൽ ഒരു വ്യത്യാസം മാത്രമേ കാണൂ. ഡോക്ടറെപ്പോലെ സാങ്കേതികമായ അറിവുകൾ നിക്ഷേപകന് ഉണ്ടാകണം എന്നില്ല.
യഥാർത്ഥത്തിൽ ഏജന്‍റോ ഉപദേശകനോ നിങ്ങളെ നിക്ഷേപം നടത്താൻ പ്രേരിപ്പിക്കുകയല്ല ചെയ്യുന്നത്. നിങ്ങളിൽ താൽപര്യമുണ്ടാക്കുകയാണ്. ഇതവരുടെ പിഴവാണെന്ന് പറയാനാവില്ല. അവർ യഥാർത്ഥത്തിൽ തന്ത്രപരമായി വലവിരിക്കുകയാണ് ചെയ്യുന്നത്. നിക്ഷേപപദ്ധതി മനസ്സിലാക്കുക. അതുകൊണ്ട് ഉണ്ടാകുന് ലാഭത്തേക്കാൾ റിസ്കുകളെ കരുതിയിരിക്കുക.
നിക്ഷേപ ലക്ഷ്യത്തെ മനസ്സിലാക്കുന്നില്ല എന്നതാണ് രണ്ടാമത്തെ പിഴവ്. ഇരട്ടി ലാഭൺ കിട്ടുന്ന സ്ഥലത്ത് പണം നിക്ഷേപിക്കണം എന്നാണ് ഓരോരരുത്തരും ആഗ്രഹിക്കുക. ജീവിതത്തിലെ പ്രാഥമികമായ ആവശ്യങ്ങൾ ഏതെന്ന് മുൻകൂട്ടി മനസ്സിലാക്കാൻ കഴിയാത്തത് യഥാർത്ഥത്തിൽ പരിതാപകരം തന്നെയാണ്.
യഥാർത്ഥ ആവശ്യങ്ങൾ ഏതെന്ന് തിരിച്ചറിയാതിരിക്കുന്നത് പ്രശ്നമാണ്. സ്വന്തം ആവശ്യത്തിന് യോജിച്ച നിക്ഷേപമാണോ അല്ലയോ എന്ന് മനസ്സിലാക്കി ഫണ്ട് റിട്ടേണിൽ ഫോക്കസ് ചെയ്യാം. പല ആവശ്യങ്ങളെ മുൻകൂട്ടി കണ്ട് ശരിയായ നിക്ഷേപം നടത്താം. നിക്ഷേപ ലക്ഷ്യം സ്പഷ്ടമായിരിക്കണം. കാരണം ആവശ്യമുള്ള സമയത്ത് നിക്ഷേപകന് ആ പണം ഉപകരിക്കണം.
പരസ്യങ്ങൾ കണ്ട് ആകൃഷ്ടരായി പണ നിക്ഷേപം നടത്തുക എന്നുള്ളതാണ് മൂന്നാമത്തെ തെറ്റ്. ഏത് നിക്ഷേപ പദ്ധതിയും ഗ്യാരന്‍റിയുള്ള റിട്ടേൺ തരണം എന്നില്ല. നിക്ഷേപ പദ്ധതികളെ കുറിച്ച് ഏജന്‍റുമാരും പരസ്യങ്ങളും ആകർഷകമായ കാര്യങ്ങളാകും നിരത്തുക. യഥാർത്ഥത്തിൽ നിക്ഷേപിക്കുന്ന തുകയ്ക്ക് നിശ്ചിതമായ റിട്ടേൺ ഉണ്ടാകണമെന്നില്ല. പത്തോ ഇരുപതോ വർഷം കഴിഞ്ഞാലും ഏത് സ്കീമിലും ഒരു രൂപയ്ക്ക് ആയിരം രൂപ ലഭിക്കില്ല. അത്യാഗ്രഹം മൂത്ത് നിക്ഷേപം നടത്തരുത്.
ഇൻവെസ്റ്റ്മെന്‍റ് ഫോം ശരിയായ വണ്ണം വായിച്ച് മനസ്സിലാക്കാതെ നിക്ഷേപത്തിന് മുതിരുന്നതാണ് നാലാമത്തെ തെറ്റ്. നിക്ഷേപ സംബന്ധിയായ വിവരങ്ങളടങ്ങിയ ഒരു നിയമാവലിയാണത്. അപേക്ഷാഫോമിൽ ചെറിയ അക്ഷരത്തിൽ എഴുതിയിരിക്കുന്ന നിബന്ധനകളെ ശ്രദ്ധാപൂർവ്വം വായിച്ച് മനസ്സിലാക്കുക. നിബന്ധകളെക്കുറിച്ച് മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിൽ ഇൻവെസ്റ്റ് പ്ലാനറിനോട് കാര്യങ്ങൾ വിശദമായി ചോദിച്ച് മനസ്സിലാക്കുക.