ജീവിതത്തിലെ വലിയ സൗഭാഗ്യങ്ങളിലൊന്നാണ് മനസ്സിനിഷ്ടപ്പെട്ട ജോലി. പഠിച്ചു കഴിഞ്ഞാൽ ഏതെങ്കിലുമൊരു ജോലി നേടുക എന്നതിലുപരി ഇഷ്ടപ്പെട്ട തൊഴിൽ കണ്ടെത്തുക, അതിനായി കഠിനമായി ശ്രമിക്കുക എന്ന രീതിയിലേക്ക് മാറിയിരിക്കുന്നു യുവത്വം.

ശബളത്തിന്‍റെ കനത്തിനു പകരം സംതൃപ്തിക്കാണ് അവർ മുൻതൂക്കം നൽകുന്നത്. ഹോട്ടൽ രംഗം, ആരോഗ്യരംഗം, ഇൻഫോടെയിൻമെന്‍റ്, വ്യോമയാനം തുടങ്ങി പല മേഖലകളിൽ പുതിയ തൊഴിൽ സാധ്യതകൾ ഏറിയതും പ്രതീക്ഷയേകുന്നു.

ജോലി ചെയ്യാനുള്ള കഴിവിനൊപ്പം ഉദ്യോഗാർത്ഥിക്ക് മികച്ച ആശയവിനിമയപാടവം (communication skill) പ്രത്യേകിച്ചും ഇംഗ്ലീഷിൽ ഉണ്ടായിരിക്കുക ഏത് തൊഴിൽ മേഖലയിലും ആവശ്യമാണ്. ഭാവി സുന്ദരമാക്കാൻ ഉതകുന്ന ചില തൊഴിൽ മേഖലകൾ പരിചയപ്പെടാം.

റേഡിയോ ജോക്കി

കേരളത്തിൽ എഫ്.എം ചാനലുകൾ പോപ്പുലറായതോടെ ഈ രംഗത്ത് അവസരങ്ങളും ഏറിയിരിക്കുന്നു. പാർട്ട് ടൈമായോ ഫുൾ ടൈമായോ റേഡിയോ ജോക്കിമാരാകാമെന്നത് ഈ രംഗത്തെ കൂടുതൽ ആകർഷകമാക്കുന്നു.

“ഒരു ആർജെയ്ക്ക് ക്രിയേറ്റിവിറ്റി ഉണ്ടായിരിക്കുകയെന്നതാണ് പ്രധാനം. പുതിയ ആശയങ്ങൾ കണ്ടെത്താനും അവ ഭംഗിയായി അവതരിപ്പിക്കാനും കഴിയണം. ആർജെയുടെ ജോലിയെപ്പറ്റി നല്ല ധാരണ ഉണ്ടായിരിക്കണം. അവിചാരിതമായ ഒരു സാഹചര്യത്തെ എങ്ങനെ നേരിടുമെന്ന പരിക്ഷണമാണ് ഇവിടെ നടക്കുക.”

“ഒരു ആർജെയെപ്പോലെ ആർക്കും സംസാരിക്കാൻ കഴിയുമെന്ന് ധരിക്കുന്നത് ശരിയല്ല. ഈ ജോലിക്ക് ധാരാളം കടമ്പകളുണ്ട്. കേൾക്കാൻ ഇമ്പമുള്ള ശബ്ദവും ഭാഷാശൈലിയും കൈമുതലായി വേണം. ആർജെ എന്നു പറഞ്ഞാൽ വെറുതെ ഓരോന്ന് പറഞ്ഞു പോകുന്നയാളല്ല. സിനിമ, സാഹിത്യം, വിലക്കയറ്റം, സ്പോർട്സ് തുടങ്ങി ഏത് വിഷയത്തെക്കുറിച്ചും വിവരവും വിശകലനം ചെയ്യാനുള്ള കഴിവും വേണം. അതുകൊണ്ട് നല്ല ഹോംവർക്ക് ചെയ്യണം. ആളുകളെ ഗൈഡ് ചെയ്യാൻ പറ്റുന്ന മീഡിയവും കൂടിയാണിത്.” പ്രമുഖ എഫ് എം പ്രോഗ്രാം ഹെഡ് പറയുന്നു.

മികച്ച ഭാഷാജ്ഞാനം, ആശയവിനിമയപാടവം എന്നിവ ആവശ്യമാണ്. ശ്രോതാവുമായി ഫ്രണ്ട്‍ലി ടോക്ക് ആണ് നടത്തേണ്ടത്. വോയ്സ് മോഡുലേഷൻ പ്രധാനമാണ്. പരിപാടി നടന്നുകൊണ്ടിരിക്കെ എഡിറ്റിംഗ്, എസ്എംഎസ്, കത്ത്, മെയിൽ പരിശോധിക്കൽ, കോൾ അറ്റൻഡ് ചെയ്യൽ തുടങ്ങി ടെക്നിക്കലായ പല കാര്യങ്ങളും ആർജെ സ്വയം ചെയ്യണം.

അനിമേഷൻ

വിദേശ രാജ്യങ്ങളിൽ ഇതിന് വൻ സാധ്യതയാണ്. ഇന്ത്യയിലും ഈ രംഗത്ത് അവസരങ്ങൾ പ്രചാരത്തിലായി വരുന്നുണ്ട്. “സർഗ്ഗാത്മകമായ കഴിവും ടെക്നിക്കൽ അറിവുകളാണ് അനിമേറ്റർക്ക് ആവശ്യം. മൾട്ടിമീഡിയ ടെക്നോളജി ഉപയോഗപ്പെടുത്തുന്ന സിനിമയും പരസ്യവ്യവസായവും ആണ് മികച്ച തൊഴിൽ സാധ്യതകൾ നൽകുന്നത്.” അനിമേഷൻ ഫാക്കൽറ്റി രഞ്ജിത്ത് പറയുന്നു.

ഗ്രാഫിക് ഡിസൈനിംഗ്, വെബ് ഡിസൈനിംഗ്, ഗെയിം ഡിസൈനിംഗ്, ട്രിപ്ലേ എസ് പി, എഡിറ്റിംഗ്, അനിമേഷൻ തുടങ്ങിയ മേഖലകളിൽ ബിരുദ- ബിരുദാനന്തര കോഴ്സുകൾ പൂർത്തിയാക്കിയവർക്കാണ് മുൻഗണന. ആർക്കിടെക്ചർ, ഫാർമസ്യൂട്ടിക്കൽ, മെഡിസിൻ, എയ്റോസ്പേസ്, അഡ്വർടൈസിംഗ്, സിനിമ വ്യവസായം തുടങ്ങിയ മേഖലകളിൽ അനിമേറ്റർക്ക് അവസരങ്ങൾ ലഭിക്കുന്നു...

വിഷ്വൽ മീഡിയ

സർഗ്ഗാത്മകമായ കഴിവും അർപ്പണ മനോഭാവവുമാണ് ഈ രംഗത്ത് തിളങ്ങാൻ ആവശ്യം. “മീഡിയാ ഇൻഡസ്ട്രിയിലേക്ക് ധാരാളമാളുകൾ വന്നു തുടങ്ങിയിരിക്കുന്നു. മീഡിയയ്ക്ക് കിട്ടുന്ന പബ്ലിസിറ്റിയാണ് കാരണം. എക്സ്പോഷർ കിട്ടുന്നതുകൊണ്ട് പേഴ്സണാലിറ്റി ഡെവലപ്മെന്‍റിന് സഹായിക്കുന്നു. ഇതിന് മാത്രം മുൻഗണന നൽകി വരുന്നവരുമുണ്ട്. കേരളത്തിൽ കൊച്ചി- തിരുവനന്തപുരം നഗരങ്ങൾ മീഡിയ ഹബ്ബായി മാറിക്കഴിഞ്ഞിരിക്കുന്നു. ചെറുപ്പകാലത്ത് അഭിനയം പഠിക്കാനുള്ള അവസരം കിട്ടാത്തവരും ഈ കോഴ്സ് തെരഞ്ഞെടുക്കാറുണ്ട്.” ഒരു പ്രമുഖ മീഡിയ സ്കൂൾ മാനേജർ പറയുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...