ആരും പോകാൻ കൊതിക്കുന്ന ആ മഞ്ഞിന്‍റെ താഴ്വരയിലേക്ക് മക്കളുടെ വിന്‍റർ വെക്കേഷൻ ആസ്വദിക്കാൻ പോയ പ്രവാസി മലയാളി ശിഹാബ് കുമ്പളയും കുടുംബവും അവിസ്മരണീയമായ കാശ്മീരിയാത്രയുടെ അഴക് വർണ്ണിക്കുന്നു...

ഒരുപാട് കാലമായി മനസ്സിൽ കൊണ്ട് നടക്കുന്ന ആഗ്രഹമായിരുന്നു ഒരു പ്രാവശ്യമെങ്കിലും കാശ്മീർ കാണണമെന്നത്. ഇന്ത്യയിലെ സ്വിറ്റ്സർലൻഡ്, ഭൂമിയിലെ മനോഹരമായ അപൂർവ്വ പ്രകൃതി കാഴ്ചകളിൽ ഒന്ന് എന്നിങ്ങനെ പല അപര നാമങ്ങളിൽ കേട്ട് കേൾവി മാത്രമുള്ള ഒരു പ്രദേശം. പക്ഷേ മാധ്യമങ്ങളിൽ നിന്ന് മനസ്സിലാക്കിയത് അശാന്തി നിറഞ്ഞ സുരക്ഷിതമല്ലാത്തൊരിടം. പത്ത് പതിനഞ്ച് വർഷമായി മനസ്സിൽ കൊണ്ട് നടന്ന പ്രകൃതിസൗന്ദര്യത്തിന്‍റെ അവസാന വാക്ക്. ഈ ഇടയ്ക്കാണ് ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ഒരു കാശ്മീർ വാസിയെ കാണാൻ ഇടയായത്. കാശ്മീരിനെകുറിച്ച് ചോദിച്ചപ്പോൾ അയാൾ വാചാലനായി. സുഹൃത്തേ നിങ്ങൾ മനസ്സിലാക്കിയ കാശ്മീർ അല്ല യഥാർത്ഥ കാശ്മീർ. 100 ശതമാനം സുരക്ഷ ഉറപ്പുള്ള പ്രദേശമാണ്. ധൈര്യമായി പൊയ്ക്കോളൂ, കണ്ട് വിലയിരുത്തു, എന്‍റെ വീട്ടിൽ വരൂ... എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ പറഞ്ഞതിന് ശേഷമാണ് ഈ സ്വപ്നഭൂമിയിൽ പോകാൻ ഞാൻ തീരുമാനിച്ചത്.

ഇതിനിടയിൽ സ്ക്കൂൾ വിന്‍റർ വെക്കേഷൻ തുടങ്ങി. കുട്ടികൾക്ക് മഞ്ഞുകാഴ്ചകൾ കാണാൻ വല്ലാത്ത ആഗ്രഹം. ഏതെങ്കിലും യൂറോപ്യൻ നാടുകളിൽ പോകാൻ പറഞ്ഞോണ്ടിരുന്നു. പ്രത്യേകിച്ച് ജോർജിയ, റുമേനിയ എന്നീ നാടുകൾ. പക്ഷേ ഇതിനേക്കാളും മനോഹരമായ സ്ഥലങ്ങൾ സ്വന്തം നാട്ടിൽ ഉണ്ടാകുമ്പോൾ... എന്‍റെ മനസ്സ് മന്ത്രിച്ചു. എന്തുകൊണ്ട് കാശ്മീർ ആയിക്കൂടാ എന്ന്. കുട്ടികളോട് പറഞ്ഞു നമുക്ക് കാശ്മീർ പോകാം. അവിടെ ഇഷ്ടം പോലെ മഞ്ഞുകാഴ്ച കാണാം എന്ന്. അവർ വല്ലാത്ത സന്തോഷത്തിൽ ആയിരുന്നു.

പരിചയമുള്ള ഒരു ട്രാവൽ ആന്‍റ് ടൂറിസം സ്ഥാപനത്തിനോട് കാശ്മീർ പാക്കേജിന്‍റെ കാര്യം ചോദിച്ചു. അവർ കൂടുതൽ ധൈര്യം തന്നു. അങ്ങനെ 16 ഡിസംബർ 2017 ന് ദുബായിൽ നിന്നും സ്വപ്നഭൂമിയിലേക്ക് യാത്ര തിരിച്ചു. ഡൽഹി വഴി ശ്രീനഗർ എയർപോർട്ട്. വിമാനം ഇറങ്ങി എല്ലാവരും. ആകാംക്ഷയോടെ വിമാനത്തിന്‍റെ ജനലിലൂടെ പുറത്തേക്ക് നോക്കിക്കൊണ്ടിരുന്നു. രാവിലെ 8.45 ആണ് സമയം. അപ്പോൾ -3 ഡിഗ്രിയാണ് പുറഞ്ഞെ താപനിലയെന്ന് പൈലറ്റ് പറഞ്ഞു. റൺവേയുടെ അങ്ങിങ്ങ് മഞ്ഞുകട്ടകൾ കാണാമായിരുന്നു.

എയർപോർട്ടിൽ നിന്നും ഞങ്ങളെ കൊണ്ടുപോകാൻ ട്രാവൽ ഏജൻസിയുടെ വണ്ടിയും ഡ്രൈവറും പുറത്തു കാത്തു നിൽക്കുന്നു. എന്‍റെ മൊബൈൽ നോ സർവ്വീസ് എന്ന് കാണിക്കുന്നുണ്ടായിരുന്നു. പിന്നീട് ഡ്രൈവർ പറഞ്ഞാണ് ഞാൻ അറിഞ്ഞത് ജമ്മുകാശ്മീരിൽ പ്രീപെയ്ഡ് സിം ആക്ടീവ് ആവില്ല എന്ന്. എന്തോ പ്രത്യേക നിയമം ആണത്രേ. ലോക്കൽ അല്ലാത്തവരുടെ സിം പോസ്റ്റ് പെയ്ഡ് ആവണമെന്ന്. ആദ്യം ഇത്തിരി പരിഭ്രമിച്ചെങ്കിലും പിന്നീട് അതുമായി പൊരുത്തപ്പെട്ടു. ഡ്രൈവർ ഫുൾ ടൈം കൂടെയുണ്ടല്ലോ.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...