നമ്മുടെ അനുദിന ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങൾ, ജീവിത സാഹചര്യങ്ങൾ മൂലമുണ്ടാകുന്ന സമ്മർദ്ദങ്ങൾ ഉദാഹരണത്തിന്, വളരെ ഉച്ചത്തിലുള്ള ശബ്ദം, വൈദ്യുതി, വെള്ളം എന്നിവയുടെ ലഭ്യതക്കുറവ്, ജോലിയിലെ സമ്മർദ്ദങ്ങൾ, ജോലി സ്ഥലത്തേക്ക് പോകാനും തിരികെ വരാനുമുള്ള ബുദ്ധിമുട്ടുകൾ, നമ്മളിൽ ചില മാനസിക ശാരീരിക വെല്ലുവിളികൾ ഉണ്ടാക്കുന്നു.

എങ്ങനെ ഇത്തരം വെല്ലുവിളികളെ അതിജീവിക്കാം എന്ന് നമുക്കൊന്ന് നോക്കാം, പ്രത്യേകിച്ച് മാനസിക സമ്മർദ്ദങ്ങളെ. പ്രായോഗിക കഴിവുകൾ വളർത്തുക എന്നതൊരു മാർഗ്ഗമാണ്. എന്താണ് പ്രായോഗിക കഴിവുകൾ? സമയം ഉചിതമായ് ഉപയോഗിക്കുക, യുക്തി സഹജമായ് ചിന്തിക്കുക, ബന്ധങ്ങൾ ഊഷ്മളമാക്കുക, സ്വന്തം ആവശ്യങ്ങൾക്കായ് അൽപം സമയം മാറ്റിവയ്ക്കുക എന്നിവയൊക്കെയാണ്.

ബന്ധങ്ങൾ പുതുക്കാനും നിലനിർത്താനും ധാരാളം പണവും സമയവും നഷ്ടപ്പെടുത്തുന്നതും ഉചിതമായ കാര്യമല്ല. എത്ര വ്യക്തി ബന്ധങ്ങൾ ഉണ്ടെന്നല്ല, ഉള്ള ബന്ധങ്ങൾ എത്രത്തോളം ഊഷ്മളമാണെന്നുള്ളതാണ് കാര്യം. സമ്മർദ്ദം അനുഭവിക്കുന്നവർ പലപ്പോഴും വളരെയധികം സമയം ജോലിയിലോ വീട്ടുകാര്യങ്ങളിലോ മുഴുകുന്നവരാകാം. ഇങ്ങനെ ഉള്ളവർ സ്വന്തം ആരോഗ്യ സംരക്ഷണത്തിനും മാനസീകോല്ലാസത്തിനും സമയം കണ്ടെത്തണം.

ഉത്തരവാദിത്തങ്ങൾ മുഴുവൻ ചെയ്‌തു തീർത്തിട്ടെ വിശ്രമിക്കൂ എന്നും എല്ലാം പിന്നിടു ചെയ്യാം എന്നുള്ളതുമായ മനോഭാവങ്ങൾ സമ്മർദ്ദം വർദ്ധിപ്പിക്കും.

നല്ല ഭക്ഷണം, വ്യായാമം, നല്ല ചിന്തകൾ, നല്ല മനോഭാവം, ചുറ്റുമുള്ളവരുടെ പിന്തുണ എന്നിവയെല്ലാം സമ്മർദ്ദത്തെ അതീജീവിക്കാനുള്ള മാർഗ്ഗങ്ങളാണ്.

ഇതിനു പുറമെ ധ്യാനം, യോഗ, ബ്രീതിംഗ് എക്സർസൈസുകൾ എന്നിവ മനസ്സിനെ ശാന്തമാക്കാൻ സഹായിക്കുന്നു. മനസ്സ് ശാന്തമാകുന്നതിനൊടൊപ്പം നെഗറ്റീവ് ചിന്തകൾ കുറയ്ക്കാനും പോസിറ്റീവ് ചിന്തകൾ ഉണർത്താനും ശ്രമിക്കണം. ഇങ്ങനെ പോസിറ്റീവ് ചിന്തകൾ ഉണർത്താൻ, ധ്യാനം, യോഗ, പ്രാർത്ഥന എന്നിവ സഹായകമാണ്.

ആവശ്യത്തിനുറക്കം ലഭിക്കുന്നത് സമ്മർദ്ദം നിയന്ത്രിക്കാൻ അനിവാര്യമാണ്.

വർക്ക് ഫ്രം ഹോം പോലെയുള്ള പുതിയ ജോലി രീതികളും പലപ്പോഴും സമ്മർദ്ദം ഉണ്ടാക്കാം. ഈ രീതിയിൽ വീട്ടിലെ ചുമലതകളും ജോലി സംബന്ധമായ ചുമതലകളും ഒരുമിച്ച് മുന്നോട്ട് കൊണ്ടു പോകണം. ഇങ്ങനെ വരുമ്പോൾ സമയം ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കേണ്ടതാവശ്യമാണ്.

ജോലികളെ മുൻഗണനാക്രമത്തിൽ ആക്കി ചെയ്യുക. ഉദാഹരണത്തിനു ചില ജോലികൾ ബുദ്ധിമുട്ടേറിയവയും സമയം ഏറെ വേണ്ടതുമായിരിക്കും. അപ്പോൾ ആ ജോലി എത്രത്തോളം പ്രാധാന്യമുള്ളതാണെന്നു കണ്ടെത്തി അതു തീർക്കാനുള്ള സമയം കണ്ടെത്തുക.

വീട്ടിലെയോ ജോലിയിലെയോ ബുദ്ധിമുട്ടുകൾ മറ്റുള്ളവരുമായ് പങ്കിടുന്നതും പ്രയാസമേറിയ ജോലികളിൽ മറ്റാളുകളുടെ പങ്കാളിത്വം സ്വീകരിക്കുന്നതും സമ്മർദ്ദത്തെ അതിജീവിക്കാൻ സഹായകമാണ്. സഹപ്രവർത്തകരുമായും കുടുംബാംഗങ്ങളുമായുള്ള സരസ സംഭാഷണങ്ങളും നല്ലതാണ്.

ദീർഘകാലം സമ്മർദ്ദത്തിനടിമപ്പെട്ടു ജീവിക്കുമ്പോൾ പല ആരോഗ്യ പ്രശ്നങ്ങളുമുണ്ടാകാം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...