ലൈം ലൈറ്റിൽ നിൽക്കുന്ന കോർപ്പറേറ്റ് ഉദ്യോഗസ്‌ഥകൾക്കും സിനിമാനടികൾക്കും മോഡലുകൾക്കും ഒരു പ്രത്യേകതയുണ്ട്. ഇവരുടെ വ്യക്‌തിത്വത്തെ അവഗണിക്കാൻ ആർക്കുമാവില്ല! അവരെ മറ്റുള്ളവരിൽ നിന്നും വേറിട്ടതാക്കുന്ന ആ മാന്ത്രിക രഹസ്യം എന്തായിരിക്കും? ഗ്രൂമിംഗ്! ഏതൊരാളുടേയും വ്യക്‌തിത്വത്തെ തേച്ചുമിനുക്കി തിളക്കമുള്ളതാക്കാൻ ഗ്രൂമിംഗ് സഹായിക്കുന്നു. സംസാരിക്കുന്ന രീതി, നടപ്പും ഇരിപ്പും, പ്രകടനം, ഭക്ഷണം കഴിക്കുന്ന രീതിയിലുമൊക്കെയുള്ള സവിശേഷതയാർന്ന ബോഡി ലാംഗ്വേജിനെ ഗ്രൂമിംഗ് എന്നാണ് വിശേഷിപ്പിക്കുക.

അതിനായി പ്രത്യേക പരിശീലനം തന്നെയുണ്ട്. ഇന്ന് പ്രസന്‍റേഷന്‍റെ കാലമാണ്. ഏത് ജോലിക്കും അക്കാദമിക് വിദ്യാഭ്യാസം മാത്രം പോര. പ്രസന്‍റബിൾ ആയിരിക്കുകയെന്നതും പ്രധാനമാണ്. അതിൽ ഗ്രൂമിംഗിനുള്ള പങ്ക് വളരെ പ്രധാനമാണ്. ഗ്രൂമിംഗിന്‍റെ പിൻബലത്തോടെ ആർക്കും ഏത് ലക്ഷ്യവും കീഴടക്കാനാവും.

“ഇംഗ്ലീഷിൽ ഒരു പഴയചൊല്ലുണ്ട്. ഫസ്‌റ്റ് അപ്പിയറൻസ് ഈസ് ദി ലാസ്‌റ്റ് അപ്പിയറൻസ് എന്ന്. അതായത് ഒരു വ്യക്‌തിയുടെ ആദ്യത്തെ വ്യക്‌തിപ്രഭാവം തന്നെയായിരിക്കും അവസാനത്തെ വ്യക്‌തിപ്രഭാവവും” കൊൽക്കത്തയിൽ എല്ലാ വർഷവും അരങ്ങേറുന്ന സൗന്ദര്യ മത്സരത്തിന്‍റെ കൊറിയോഗ്രാഫർ ആയ സുകല്യാൺ ഭട്ടാചാര്യ പറയുന്നു.

വ്യക്‌തിപ്രഭാവം മികച്ചതാക്കാൻ ഗ്രൂമിംഗ് അനിവാര്യമാണ്. മികച്ച ഗ്രൂമിംഗില്ലെങ്കിൽ സ്വന്തം കഴിവുകൾ മികച്ച രീതിയിൽ പ്രകടിപ്പിക്കാനുള്ള അവസരമാവും നഷ്‌ടപ്പെടുക.

മികച്ച നേട്ടം കൈവരിക്കുന്നതിന് ഏറ്റവുമാദ്യം വേണ്ടത് ഗ്രൂമിംഗാണ് എന്നാണ് മുംബൈയിലെ അറിയപ്പെടുന്ന മോഡലും ഗ്രൂമിംഗ് കൺസൾട്ടന്‍റുമായ ജെസീക്കാ ഗോമസ് പറയുന്നത്. മൂന്ന് തരത്തിലുള്ള ഗ്രൂമിംഗുണ്ട്- പ്രൊഫഷണൽ, മോഡൽ, സോഷ്യൽ. ഉദാഹരണത്തിന് ഏതെങ്കിലും മൾട്ടിനാഷണൽ കമ്പനിയിൽ അഭിമുഖത്തിനായുള്ള കോൾലെറ്റർ വന്നുവെന്നിരിക്കട്ടെ. പ്ലാനിംഗൊന്നുമില്ലാതെ സ്വന്തമിഷ്‌ടമനുസരിച്ച് സാരിയോ കടുംനിറത്തിലുള്ള സൽവാർ കമ്മീസോ അണിഞ്ഞ് അഭിമുഖത്തിന് പോയാലുള്ള അവസ്‌ഥയൊന്ന് ആലോചിച്ച് നോക്കൂ. ആ വേഷം നിങ്ങളുടെ വ്യക്‌തിത്വത്തെ തന്നെ ഡൗണാക്കി കളയും. നിങ്ങൾ സാധാരണനിലയിലുള്ള വേഷം ധരിച്ചുപോയാലും ഇതേ പ്രശ്നമുണ്ടാകാം. ചിലപ്പോൾ മറ്റുള്ളവർ നിങ്ങളെ അവഗണിച്ചേക്കാം. അല്ലെങ്കിൽ കമ്പനി എക്‌സിക്യൂട്ടീവ് നിങ്ങളെ കണ്ടഭാവം പോലും നടിക്കില്ല.

മികച്ച ഗ്രൂമിംഗ് വ്യക്‌തിയെ മാറ്റി മറിക്കും. വ്യക്‌തിയിലുള്ള കുറവുകൾ പരിഹരിക്കാൻ സഹായിക്കും. മൊത്തത്തിൽ മികച്ച വ്യക്‌തിത്വത്തിലൂടെ യുദ്ധം പാതി വിജയിക്കാം. ബാക്കിയുള്ള യുദ്ധം വിജയിക്കാൻ നേടിയ അറിവിന്‍റെ പിൻബലവും പ്രൊഫഷണൽ ട്രെയിനിംഗും മതിയാവും.

പ്രൊഫഷണൽ ഗ്രൂമിംഗ്

ജോലിക്കായുള്ള അപേക്ഷ തയ്യാറാക്കൽ, അഭിമുഖത്തിന് തയ്യാറാകൽ, വേഷവിധാനം തുടങ്ങി പല കാര്യങ്ങളും പ്രൊഫഷണൽ ഗ്രൂമിംഗിൽ ഉൾപ്പെടും. അഭിമുഖത്തിനുള്ള തയ്യാറെടുപ്പ് അത്രയെളുപ്പമുള്ള ജോലിയല്ല. ധാരാളം ഉദ്യോഗാർത്ഥികളാവും ഒരു ജോലിക്കായി അപേക്ഷിച്ചിരിക്കുക. അവരിൽ ഏതാനും പേരെയാവും ഒടുവിൽ അഭിമുഖത്തിന് ക്ഷണിക്കുക. കമ്പനി എക്‌സിക്യൂട്ടീവുമാരെ ഇംപ്രസ്സ് ചെയ്യുന്നവരെയാവും തെരഞ്ഞെടുക്കുക. അതുകൊണ്ട് ഉദ്യോഗാർത്ഥി എല്ലാതരത്തിലും കഴിവ് തെളിയിച്ചിരിക്കണം.

ആദ്യ ചുവട്

പ്രൊഫഷണൽ ഗ്രൂമിംഗിന്‍റെ ആദ്യ ചവിട്ടുപടിയാണ് ജോലിയ്‌ക്കുള്ള അപേക്ഷ തയ്യാറാക്കൽ. അപേക്ഷയിൽ യാതൊരുവിധത്തിലുള്ള തെറ്റുകൾ ഉണ്ടാകാൻ പാടില്ല. അപേക്ഷ ഫോർമാറ്റിൽ പിശകുകൾ ഉണ്ടാകാതെ നോക്കണം. ഏതെങ്കിലും കമ്പനിയിൽ അപേക്ഷ ഫോറം അയയ്‌ക്കുമ്പോൾ സ്വന്തം പ്രൊഫൈൽ എങ്ങനെ തയ്യാറാക്കുമെന്നതിനെപ്പറ്റി ധാരണയുണ്ടാവണം. ബയോഡാറ്റയുടെ രൂപത്തിലോ അതോ സിവിയോ പ്രൊഫൈലോ വേണോയെന്ന് നിശ്ചയിക്കാം. സ്വന്തം ആവശ്യവും സൗകര്യവുമനുസരിച്ച് ഏതെങ്കിലുമൊരു ഫോർമാറ്റ് തെരഞ്ഞെടുക്കാം. അതുകൊണ്ട് ഈ മൂന്ന് ഫോർമാറ്റുകൾ തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് നല്ല ധാരണയുണ്ടാവണം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...