വർഷാവർഷം, വിവാഹ വാർഷിക ദിനത്തിൽ ചെറുതെങ്കിലും ഒരു യാത്ര പതിവുള്ളതാണ് അല്ലെങ്കിലും ഒരുമിച്ചു ജീവിതയാത്ര പിന്നിട്ടതിന്‍റെ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ പ്രകൃതിയുടെ മടിത്തട്ടോളം പറ്റിയ ഇടം മറ്റെന്തുണ്ട്...? "ഇത്തവണ ഇവിടേക്കാ" എന്ന് ചോദിക്കുന്നതിനു മുമ്പേ മസിനഗുഡിയിലെ ഫോറസ്റ്റ് റെസ്റ്റ് ഹൗസിൽ റൂം ബുക്ക് ചെയ്തിട്ടുണ്ടെന്നു നേരത്തേ ലഭിച്ചു ഉത്തരം.

നീലഗിരിയുടെ മടിത്തട്ടിലെ വശ്യസുന്ദര ഭൂമി മസിനഗുഡി. കാടകങ്ങളെ നെഞ്ചിലേറ്റുന്ന ഏതൊരു സഞ്ചാരിയുടേയും ഇഷ്ടയിടം. നാളേറെയായി മസിനഗുഡി എന്നെയും കൊതിപ്പിക്കാൻ തുടങ്ങിയിട്ട്. സമയവും കാലവും ഒത്തുവന്നത് ഈയടുത്ത കാലത്താണെന്ന് മാത്രം. അങ്ങനെ കാത്തിരുന്ന ആ ദിനമെത്തി.

രാവിലെ താമസസ്ഥലമായ കൽപ്പറ്റയിൽ നിന്നും തുടർന്ന യാത്ര വയനാടൻ പ്രഭാതങ്ങളുടെ കുളിർമ ഏറ്റുവാങ്ങി മേപ്പാടി, ചേരമ്പാടി വഴി ഗൂഡലൂരിലേക്ക്. ഇടയ്ക്കുളള ഗ്രാമങ്ങൾ ഒഴിച്ചാൽ റോഡിന് ഇരുവശവുമുള്ള തേയില തോട്ടങ്ങൾ തന്നെയാണ് വേറിട്ട കാഴ്ചയൊരുക്കുന്നത്. പാടികളിൽ നിന്നും തോട്ടങ്ങളിലേക്ക് തേയിലകൊളുന്തു നുള്ളാൻ പോകുന്ന സ്ത്രീകൾ,  ഒളിഞ്ഞും തെളിഞ്ഞും നീങ്ങുന്ന കോടമഞ്ഞിന്‍റെ മനോഹാരിത,  ചിലയിടങ്ങളിൽ കാഴ്ചയെ മുഴുവൻ തടസ്സപ്പെടുത്തി മഞ്ഞ് വലയം തീർത്തിട്ടുണ്ട്.

പുറം കാഴ്ചകളിൽ നിന്ന് കണ്ണെടുക്കാനേ തോന്നിയില്ല. റോഡരികിലെ വലിയ മരങ്ങൾക്ക് കീഴിൽ ദേവ പ്രതിമകൾ സ്ഥാപിച്ചു കൊണ്ട് ചെറിയ ക്ഷേത്രങ്ങൾ കണ്ടു ആശ്വാസം.... !! ആ മരമെങ്കിലും മഴു വീഴാതെ രക്ഷപ്പെട്ടല്ലോ...”  വെന്‍റ് വർത്ത് തേയില ഫാക്ടറിക്ക് മുന്നിലൂടെ പോകുമ്പോൾ ഒരു സ്ട്രോങ്ങ് ചായ കുടിച്ച ഫീൽ നൽകും ത്രസിപ്പിക്കും ഗന്ധം.

അങ്ങനെ ഗുഡലൂരും പിന്നിട്ട് തൊപ്പക്കാട് എത്തി. ഇനിയങ്ങോട്ട് ഏഴ് കിലോമീറ്റർ സംരക്ഷിത വനമേഖല പിന്നിട്ടാൽ മസിനഗുഡിയിൽ എത്തിച്ചേരാം. തൊപ്പക്കാട് ഒരു ആന ക്യാംപ് ഉണ്ട്. ഇവിടേക്കുള്ള പ്രവേശന സമയം രാവിലെ 8.30 മുതൽ 9 വരെയും വൈകുന്നേരം 6 മുതൽ 6.30 വരെയുമാണ്. ഞങ്ങളെത്തുമ്പോൾ ക്യാമ്പ് അടഞ്ഞു കിടക്കുന്നതിനാൽ നേരേ മസിനഗുഡിയിലേക്ക് നീങ്ങി. വേനലിലും പച്ചപുതഞ്ഞു കിടക്കുന്ന കാട്, കണ്ണിനു കുളിരേകി നിഷ്കളങ്കത ചന്തം ചാർത്തിയ മാൻപേടകൾ...  മസിനഗുഡിയിൽ എത്തുമ്പോൾ സമയം 10.15..

മുതുമല വന്യ ജീവി സങ്കേതം

മുതുമല വന്യജീവി സങ്കേതത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് മസിനഗുഡി എങ്കിലും ആധുനികതയുടെ ആർഭാടം നേരിയ രീതിയിൽ കാണാനും സാധിക്കും. പ്രകൃതിയുടെ കുളിരു തേടിയെത്തുന്ന യാത്രികരെ സ്വീകരിക്കാൻ കാടിനുള്ളിൽ ധാരാളം റിസോർട്ടുകളുമുണ്ടിവിടെ. താമസസ്ഥലത്തേക്കുള്ള പ്രവേശനം 12 മണിക്ക് ആയതിനാൽ തന്നെ മോയാർ ഡാം കണ്ടു മടങ്ങാമെന്നുറച്ചു. വനത്തിലൂടെയുള്ളതാണ് ഈ യാത്ര, കൂടുതൽ പേരും സഫാരി ജീപ്പുകളിൽ തന്നെയാണ് ഇതുവഴി കടന്നുപോകുന്നത്..

കടുവ സംരക്ഷണം കേന്ദ്രം കൂടിയാണ് മുതുമല വന്യജീവി സങ്കേതം. കുറ്റിക്കാടുകളും, പൂത്തു നിൽക്കുന്ന വലിയ വൃക്ഷങ്ങളും ആനയും, മാൻ കൂട്ടങ്ങളും മയിലുകളും കാട്ടുപന്നികളും, ഇങ്ങനെ ചെറിയൊരു ദൂരപരിധിയിൽ തന്നെ കാട് കാഴ്ചയുടെ വാതായനം തുറന്നിട്ടു...

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...