വലിയ സമ്മർദ്ദങ്ങളുടെ ലോകത്താണ് മുതിർന്നവരും കുട്ടികളും. മത്സരങ്ങളുടെയും പരീക്ഷകളുടെയും സമ്മർദ്ദം താങ്ങാൻ കുട്ടികൾക്ക് വളരെ പ്രയാസം ആയിരിക്കും. അതിനാൽ സ്ക്കൂൾ കൗൺസിലിംഗിന്‍റെ പ്രാധാന്യം വളരെ വർദ്ധിച്ചിരിക്കുകയാണ്. വിദ്യാർത്ഥികളുടെ സമഗ്ര മേഖലകളിലുമുള്ള വളർച്ചയും വിജയവുമാണ് സ്ക്കൂൾ കൗൺസിലിംഗ് കൊണ്ട് ലക്ഷ്യമിടുന്നത്.
നിർണ്ണായകമായ ഔപചാരിക വിദ്യാഭ്യാസ കാലത്ത് കുട്ടികൾ നേടേണ്ട വികാസ ശേഷികൾ വിലയിരുത്തി അതിന് വേണ്ട നിർദ്ദേശങ്ങൾ നൽക്കുകയാണ് ഇതിൽ ആദ്യം ചെയ്യുന്നത്. കുട്ടിയുടെ മാനസിക ശാരീരിക സാമൂഹീക പഠന വൈകല്യങ്ങൾ കണ്ടെത്തി അതിന്‍റെ കാരണങ്ങൾ തിരിച്ചറിഞ്ഞ് പ്രതിനിധികൾ നിർദ്ദേശിക്കുകയാണ് നല്ല സ്ക്കൂൾ കൗൺസിലറുടെ ചുമതല.
കുട്ടികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി പരിഹാരം കണ്ടെത്തുന്നതിന് വിവിധ ഘട്ടങ്ങൾ ഉണ്ട്. വിശ്വാസപൂർണ്ണമായ ബന്ധം കൗൺസിലറും കുട്ടിയും തമ്മിൽ ഉണ്ടാവേണ്ടതുണ്ട്. അതുപ്പോലെ ആദ്യ വിവര ശേഖരണം, ആദ്യ കൂടിക്കാഴ്ച, സഹായക കൂടിക്കാഴ്ചകൾ ഓക്കെ അതിന്‍റെ ഭാഗമാണ്.
സ്ക്കൂൾ കൗൺസിലിംഗിന്‍റെ ലക്ഷ്യങ്ങൾ
- ഏതു സാഹചര്യത്തേയും നേരിടാനും ഉൾക്കൊള്ളാനും കുട്ടികളെ പ്രാപ്തമാക്കുക.
- കുട്ടികളിലെ മാനസിക ശാരീരിക സാമൂഹക പഠന വൈകല്യങ്ങൾ കണ്ടെത്തുക, പരിഹരിക്കുക.
- കുട്ടികളിലെ പ്രശ്ന പരിഹാരശേഷി രൂപപ്പെടുത്തിയെടുക്കുക.
- സ്വഭാവ രൂപീകരണം അനാവശ്യ കാര്യങ്ങൾ തിരസ്ക്കരിക്കാനുള്ള ധൈര്യം പകർന്നു കൊടുക്കൽ.
- പ്രശ്നങ്ങൾക്ക് സ്വയം പരിഹാരം കണ്ടെത്താനാവുന്ന ശേഷി വർദ്ധിപ്പിക്കുക.
- സഹപാഠികളും ഇടപ്പെടുന്ന മുതിർന്നവരുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ സഹായിക്കുക.
- ലൈംഗീക ചൂഷണത്തിന് ഇരയായ കുട്ടികളെ കണ്ടെത്തുന്നതിനും സഹായിക്കുന്നതിനും കുറ്റവാളികളെ നിയമത്തിനു മുന്നിൽ എത്തിക്കുന്നതിനും സ്ക്കൂൾ കൗൺസിലിംഗ് മുഖ്യപങ്ക് വഹിക്കുന്നുണ്ട്.
- കുട്ടികളിൽ ആത്മവിശ്വാസം വളർത്താൻ സഹായിക്കുന്നു.
കുട്ടികളുടെ വ്യക്‌തിപരവും സാമൂഹികവുമായ വികാസത്തെ സഹായിക്കുകയാണ് നല്ല സ്ക്കൂൾ കൗൺസിലർ ചെയ്യുന്നത്. ഈ ദൗത്യത്തിൽ മാതാപിതാക്കൾ, അദ്ധ്യാപകർ, സ്കൂൾ അധികൃതർ, സാമൂഹ്യ പ്രവർത്തകർ എന്നിവരെല്ലാം സ്കൂൾ കൗൺസിലറെ കൂടാതെ പങ്കാളികളാവുന്നു.
സഹായം ആവശ്യമുള്ള കുട്ടികൾക്ക് ഉൾക്കാഴ്ച നൽക്കുകയാണ് അടുത്ത പടി. കാര്യ കാരണശേഷിയോടെ പ്രശ്നത്തെ സമീപിക്കാൻ കുട്ടിയ്ക്ക് ധൈര്യം നൽകുന്നു.
കുട്ടികളുടെ വികാസം ലക്ഷ്യമിട്ടു കൊണ്ടുള്ള ഈ പദ്ധതികൾ ഇപ്പോൾ മിക്ക സ്കൂളുകളിലും നടപ്പിലാക്കി വരുന്നുണ്ട്. പുതിയ കാലത്തെ ധൈര്യപൂർവ്വം നേരിടാൻ കുട്ടികളെ വീട്ടിൽ നിന്ന് മാത്രം പരിശീലിപ്പിക്കാനാവില്ല. രക്ഷിതാക്കളുടേയും അദ്ധ്യാപകരുടേയും സഹായം പുതിയ തലമുറയുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് ആവശ്യമാണ്. ഇനി കൗൺസിലിംഗിലൂടെ പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ശിശു മാനസികാരോഗ്യ വിദ്ഗദ്ധരുടെ സഹായത്താൽ ചർച്ച ചെയ്യുകയും തുടർ നടപടികൾ സ്വീകരിക്കുകയും വേണം. കുട്ടികളുടെ പ്രയാസങ്ങൾ പരിഹരിക്കുന്നതിന് രക്ഷിതാക്കൾ വിദ്ഗദ്ധരുടെ സഹായം തേടേണ്ടതാണ്.