വസ്ത്രങ്ങൾ വെള്ളയായി സൂക്ഷിക്കുന്ന കാര്യത്തിൽ ആളുകൾ ആശങ്കാകുലരാണ്. പ്രത്യേകിച്ച് സ്ത്രീകൾക്ക് വെളുത്ത വസ്ത്രങ്ങൾ കഴുകുന്നത് ഒരു വെല്ലുവിളി തന്നെ ആയി തോന്നാം. കാരണം വാങ്ങുമ്പോൾ പള പള വെട്ടി തിളങ്ങിയ വെള്ള വസ്ത്രങ്ങൾ കാലക്രമേണ മഞ്ഞയായി മാറാൻ തുടങ്ങുന്നു. നിരവധി തവണ ശ്രമിച്ചിട്ടും തിളക്കം തിരികെ വരുന്നില്ല. പല പ്രാവശ്യം കഴുകിയാലും അവയിലെ പാടുകൾ മാറുന്നില്ല. അത്തരമൊരു സാഹചര്യത്തിൽ വെളുത്ത വസ്ത്രങ്ങൾ എങ്ങനെ വെളുത്തതായി സൂക്ഷിക്കണമെന്ന് നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്നില്ലേ. ഓരോ തുണിയും കഴുകാൻ അതിന്‍റേതായ രീതികളുണ്ട്. പ്രത്യേകിച്ച് വെള്ള നിറത്തിലുള്ള വസ്ത്രങ്ങളാണെങ്കിൽ, അവ കഴുകുമ്പോൾ വളരെയധികം ശ്രദ്ധ ആവശ്യമാണ്.

വസ്ത്രങ്ങൾ വെളുപ്പിക്കാൻ ബ്ലീച്ച്

വസ്ത്രങ്ങൾ വെളുപ്പിക്കാൻ ബ്ലീച്ച് എങ്ങനെ ഉപയോഗിക്കാം എന്നറിയണമെങ്കിൽ, അതിന് മുമ്പ് ബ്ലീച്ചിന്‍റെയും വസ്ത്രത്തിന്‍റെയും ലേബൽ വായിക്കുന്നത് വളരെ പ്രധാനമാണ്. കൈകൊണ്ട് നിർമ്മിച്ച നാരുകൾ, പോളിസ്റ്റർ, ലിനൻ, കോട്ടൺ എന്നിവ ബ്ലീച്ച് ഉപയോഗിച്ച് കഴുകുന്നത് നല്ലതാണ്, എന്നാൽ തുകൽ, കമ്പിളി, പട്ട് എന്നിവ ഒരിക്കലും ബ്ലീച്ച് ഉപയോഗിച്ച് കഴുകരുത്. വെളുത്ത വസ്ത്രങ്ങൾ വെളുപ്പിക്കാൻ ബ്ലീച്ച് ഉപയോഗിക്കുമ്പോൾ കയ്യുറകൾ ധരിക്കുക, ചുവടെയുള്ള കാര്യങ്ങൾ ശ്രദ്ധയോടെ പാലിക്കാൻ ശ്രമിക്കുക.

  • പായ്ക്കറ്റിൽ എഴുതിയിരിക്കുന്ന അളവ് ബ്ലീച്ച് ഒരു ബക്കറ്റിൽ കലർത്തി അതിൽ വെളുത്ത തുണി മുക്കി വയ്ക്കുക.
  • കഴിയുമെങ്കിൽ, തുണി ബ്ലീച്ച് വെള്ളത്തിൽ എട്ട് മണിക്കൂർ അല്ലെങ്കിൽ രാത്രി മുഴുവൻ മുക്കി വയ്ക്കുക.
  • രാവിലെ എഴുന്നേറ്റു വസ്ത്രങ്ങൾ എടുത്ത് സാധാരണ കഴുകുന്ന രീതിയിൽ തന്നെ കഴുകി ഉണക്കുക.

വസ്ത്രങ്ങൾ വെളുപ്പിക്കാൻ വീട്ടുപൊടിക്കൈകൾ

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ നിങ്ങളുടെ വസ്ത്രങ്ങൾ വെളുത്തതായി നിലനിർത്താൻ വളരെയധികം സഹായിക്കുന്നു. ഇതിനായി 4:1 എന്ന അനുപാതത്തിൽ ബേക്കിംഗ് സോഡയുമായി വെള്ളം കലർത്തി വസ്ത്രങ്ങൾ കുതിർത്തു വയ്ക്കുക. കുറച്ച് സമയത്തിന് ശേഷം തുണി പുറത്തെടുത്ത് നന്നായി തിരുമ്മി വെള്ളത്തിൽ കഴുകുക. മഞ്ഞയായി മാറിയ വെള്ള തുണിയും തിളങ്ങാൻ തുടങ്ങും.

നാരങ്ങ

വസ്ത്രങ്ങൾ വെളുപ്പിക്കാനുള്ള നല്ലൊരു വഴിയാണ് നാരങ്ങ. വെളുത്ത വസ്ത്രങ്ങൾ വെളുപ്പിക്കാൻ നാരങ്ങ ഉപയോഗിക്കുന്നതിന് രണ്ട് വഴികളുണ്ട്. നാരങ്ങ വെള്ളത്തിലിട്ട് തിളപ്പിച്ച് അതിൽ വസ്ത്രങ്ങൾ മുക്കിവയ്ക്കുക. അല്ലെങ്കിൽ കഴുകുന്ന വെള്ളത്തിൽ അല്പം നാരങ്ങ നീര് കലർത്തുക. വസ്ത്രങ്ങൾ വെളുത്തതായി മാറും.

വെളുത്ത വിനാഗിരി

വാഷിംഗ് മെഷീനിൽ വെള്ള വസ്ത്രങ്ങൾ ഇടുക, അതിൽ ഒരു കപ്പ് വൈറ്റ് വിനാഗിരി ചേർക്കുക. വസ്ത്രങ്ങൾ 15- 20 മിനിറ്റ് മുക്കി വയ്ക്കുക എന്നിട്ട് കഴുകുക. വെളുത്ത വസ്ത്രങ്ങളിലെ മഞ്ഞ വിയർപ്പിന്‍റെ കറ നീക്കം ചെയ്യാൻ ഇത് ഉത്തമമാണ്.

തണുത്ത പാൽ

വെളുത്ത വസ്ത്രങ്ങളുടെ മഞ്ഞ നിറം നീക്കം ചെയ്യാൻ ഈ വീട്ടുവൈദ്യം നൂറ്റാണ്ടുകളായി വളരെ നന്നായി പ്രവർത്തിക്കുന്നു. ഇത് ഉപയോഗിക്കുന്നതിന് രണ്ട് പാത്രം പാലിൽ ഐസ് ക്യൂബുകൾ ഇട്ട് ഒരു പാത്രം വെള്ളം ചേർക്കുക. ഇനി വെള്ള വസ്ത്രങ്ങൾ ഈ വെള്ളത്തിൽ അൽപനേരം മുക്കി വയ്ക്കുക. ഇതിനുശേഷം വസ്ത്രങ്ങൾ അലക്കു സോപ്പ് ഉപയോഗിച്ച് കഴുകി വെയിലത്ത് വയ്ക്കുക. വസ്ത്രങ്ങൾ പുതിയത് പോലെയായിരിക്കും.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...