നിങ്ങളുടെ പണം അനാവശ്യം ആയി ചിലവഴിക്കപ്പെടുന്നുണ്ടോ, നിങ്ങൾ ഇതുവരെ ഒന്നും ലാഭിച്ചിട്ടില്ലേ, എങ്കിൽ ശ്രദ്ധിക്കു, വളരെ ലളിതമായ ഈ ടിപ്പുകൾ നിങ്ങളുടെ ദൈനംദിന ജീവിതത്തിൽ പ്രയോഗിച്ചാൽ കുറച്ച് പണം ലാഭിക്കാം.

  1. ഒരു മികച്ച പ്ലാൻ ഉണ്ടാക്കാം

ഷോപ്പിംഗിന് പോകുമ്പോൾ, പെട്ടെന്ന് എന്തെങ്കിളും വാങ്ങണമെന്ന് ഒരിക്കലും തീരുമാനിക്കരുത്. പർച്ചെസ്‌ ഓർക്കുമ്പോഴെല്ലാം ഒരു ലിസ്റ്റ് ഉണ്ടാക്കി അതിൽ വേണ്ട സാമഗ്രികൾ അപ്ഡേറ്റ് ചെയ്തു വെയ്ക്കാം. ആ സാധനങ്ങൾ മാത്രം വാങ്ങുക.

  1. ഷോപ്പിംഗ് ലിസ്റ്റ് സൂക്ഷിക്കുക

പലപ്പോഴും കടയിൽ എത്തുമ്പോൾ, ലിസ്റ്റ് വീട്ടിൽ മറന്നു പോയേക്കാം., അതുകൊണ്ട് ഷോപ്പിംഗിന് പോകുന്നതിന് മുമ്പ് ലിസ്റ്റ് ഫോണിലും സൂക്ഷിക്കാൻ മറക്കാതിരിക്കുക. നിങ്ങൾക്ക് പരിമിതമായ സമയമുള്ളപ്പോൾ ഈ ലിസ്റ്റ് കൂടുതൽ പ്രാധാന്യമർഹിക്കുന്നു, .

  1. മാർക്കറ്റ് അനുസരിച്ച് ലിസ്റ്റ്

എല്ലായ്‌പ്പോഴും സാധനങ്ങൾ ഗ്രൂപ്പായി വിഭജിച്ച് എഴുതുക. ഈ ലിസ്റ്റ് നോക്കിയാൽ ഏത് സ്റ്റോറിലേക്കാണ് പോകേണ്ടതെന്നും എന്ത് എടുക്കണമെന്നും മൊത്തത്തിൽ എത്ര വ്യത്യസ്ത ഷോപ്പുകൾ സന്ദർശിക്കണമെന്നും മുൻകൂട്ടി അറിയാൻ കഴിയും. ഇങ്ങനെ മികച്ച പ്ലാനിംഗ് നടത്തി നിങ്ങൾക്ക് സമയം ലാഭിക്കാം.

  1. ലിസ്റ്റിൽ നിന്ന് വ്യതിചലിക്കരുത്

ഒരു പ്രത്യേക കാരണത്താലാണ് ലിസ്റ്റ് തയ്യാറാക്കിയത്. അതിനാൽ നിങ്ങൾ അതിൽ ഉറച്ച് നിൽക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ ലിസ്റ്റ് സത്യസന്ധമാണെങ്കിൽ, അനാവശ്യ ചെലവുകൾ ഒഴിവാക്കാം. മാർക്കറ്റിൽ പോയിട്ട് മനസ്സിൽ തോന്നുന്നത് വാങ്ങുന്നത് ഒഴിവാക്കുക .

  1. അത്യാവശ്യ സാധനങ്ങൾ മാത്രം

ഓഫറുകൾ, കിഴിവുകൾ തുടങ്ങിയ പ്രലോഭിപ്പിക്കുന്ന ഓഫറുകൾ കാരണം പലപ്പോഴും നമ്മൾ കൂടുതൽ അളവിൽ എന്തെങ്കിലും വാങ്ങുന്ന പതിവ് ഉണ്ട്. അത് നല്ല രീതി അല്ല. ഡെയിലി ഉപയോഗം ഉള്ളത് മാത്രം കൂടുതൽ അളവിൽ വാങ്ങിക്കാം.

  1. ഒരാഴ്ചത്തെ ഷോപ്പിംഗ് മെനു

ദിവസവും എന്തെങ്കിലും വാങ്ങാൻ കടയിൽ പോകുന്നതിനു പകരം ആഴ്ചയിൽ സാധനങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കി അതിനനുസരിച്ച് സാധനങ്ങൾ വാങ്ങുന്നതാണ് നല്ലത്. കൂടാതെ, അടുത്ത ഷോപ്പിംഗിന്‍റെ തീയതിയും തീരുമാനിക്കുക. ഇതോടെ വീട്ടിലെ സാധനങ്ങൾ പെട്ടെന്ന് തീർന്നുപോകുന്ന സാഹചര്യം നേരിടേണ്ടിവരില്ല.

  1. തിരക്കുള്ള സമയങ്ങളിൽ ഷോപ്പിംഗ് ഒഴിവാക്കുക

തിരക്ക് കുറവുള്ള സമയത്തു ഷോപ്പിംഗിന് പോകുക. വൈകുന്നേരവും രാത്രിയും ഞായറാഴ്ച ഉച്ചയ്ക്കും ഷോപ്പിംഗിന് പോകാതിരിക്കാൻ ശ്രമിക്കണം. ഈ സമയത്ത്, മിക്ക ആളുകളും ഷോപ്പിംഗിനായി തിരഞ്ഞെടുക്കുന്നു

  1. എക്സ്പയറി ഡേറ്റ് പരിശോധിക്കുക

ഒരു ഉൽപ്പന്നം വാങ്ങുമ്പോഴെല്ലാം, അതിലെ തീയതി പരിശോധിക്കുക. പാക്കിംഗിൽ അപാകതയൊന്നുമില്ലെന്നും പരിശോധിക്കുക. ചിലപ്പോഴൊക്കെ വിലക്കുറവിലോ കുറഞ്ഞ നിരക്കിലോ വിൽക്കുന്ന ചില സാധനങ്ങൾ അവയുടെ എക്സ്പയറി അടുത്തതോ പാക്കിംഗിൽ തകരാറുള്ളതോ ആകാം

  1. സുഹൃത്തിനൊപ്പം ഷോപ്പിംഗിന് പോകുക

കഴിയുന്നിടത്തോളം ആരോഗ്യകരമായ ഭക്ഷണത്തിൽ വിശ്വസിക്കുന്ന ഒരു സുഹൃത്തിന്‍റെയോ അയൽവാസിയുടെയോ കൂടെ ഷോപ്പിംഗിന് പോകുക. ഷോപ്പിംഗ് സമയത്ത് ജങ്ക് ഫുഡ് ഓപ്ഷനുകൾ നിങ്ങളെ എളുപ്പത്തിൽ പ്രലോഭിപ്പിക്കും. ജങ്ക് ഫുഡിനൊപ്പം 'ബൈ വൺ ഗെറ്റ് വൺ ഫ്രീ' തുടങ്ങിയ ഓഫറുകൾ വരുമ്പോൾ പ്രത്യേകിച്ചും. അത്തരമൊരു സഹചര്യത്തിൽ അത്തരം വാങ്ങലുകൾ നടത്തുന്നതിൽ നിന്ന് നിങ്ങളെ തടയുന്നത് ഈ സുഹൃത്തുക്കൾ മാത്രമാണ്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...