ഇന്ന് പട്ടണങ്ങളിൽ താമസ സഥലം ദിനംപ്രതി ചുരുങ്ങി വരുകയാണ്. അതുകൊണ്ടാണ് കൂൺ മുളയ്ക്കുന്നതു പോലെ ഫ്ളാറ്റുകൾ രൂപം കൊള്ളുന്നത്. ഔട്ട്ഡോർ സ്‌ഥലത്തിന്‍റെ കുറവ് ഇവിയെയെന്നും അനുഭവപ്പെടും. ലോൺ വച്ചു പിടിപ്പിക്കുമ്പോഴുള്ള ആനന്ദം ഇത്തരം ആകർഷകമായ ഫ്ളാറ്റുകളിൽ ലഭിച്ചു എന്നു വരില്ല. ഫ്ളാറ്റിൽ താമസിക്കുന്ന ആളുകൾ ഇൻഡോർ പ്ലാന്‍റ്സിന്‍റെ സഹായത്തോടെ ഫ്ളാറ്റുകളിൽ പച്ചപ്പ് നിലനിറുത്തുന്നതിനുള്ള ശ്രമത്തിലാണ്.

ഉദ്യാന നിർമ്മാണമെന്ന കലയ്ക്ക് വ്യവസായിക രൂപം നൽകിയ നന്ദിത പറയുന്നത് “ഇൻഡോർ പ്ലാന്‍റ്സിനോട് ആളുകൾക്കുള്ള താൽപര്യം അതിവേഗം വർദ്ധിച്ചു വരുകയാണെന്നാണ്. ഇൻഡോർ പ്ലാന്‍റ്സ് ഇനങ്ങളിൽ ക്രോട്ടംസിനും കാക്റ്റസിനും ഓർണമെന്‍റൽ ഗ്രാസ്സിനുമാണ് അധികം പ്രാധാന്യം നൽകിയിരിക്കുന്നത്. എന്തുകൊണ്ടെന്നാൽ വ്യത്യസ്ത ആകാരങ്ങളോടു കൂടിയ പച്ചിലകൾ ഇവയ്ക്ക് അധികം പച്ചപ്പ് (ഹരിതാഭ) പ്രദാനം ചെയ്യുന്നതോടൊപ്പം വാല്യൂ ഫോർ മണി നൽകുന്നു. ക്രോംട്ടസ് വീടിന് എവർഗ്രീൻ സ്വരൂപം പ്രദാനം ചെയ്യുന്നു. പലതരത്തിലുള്ള ക്രോംട്ടസ് വർണ്ണാഭമായ ഇലകളോടു കൂടിയവയായതിനാൽ പുഷ്പങ്ങളുടേതു പോലെ കളർഫുള്ളായിരിക്കും. ഇവ പൂക്കളെക്കാൾ കൂടുതൽ ദിവസങ്ങളോളം സൗന്ദര്യം ചൊരിഞ്ഞു കൊണ്ടിരിക്കും.

കുറഞ്ഞ സംരക്ഷണം കൂടുതൽ അലങ്കാരം

ഇന്‍റീരിയർ സുന്ദരമാക്കുന്നതിന് വെള്ളം കുറച്ചാവശ്യമുള്ള ചെടികളിൽ കാക്റ്റസാണേറ്റവും മുന്നിൽ. ഇതിൽ ഭംഗിയുള്ള പൂക്കളുമുണ്ടാകും. ചില കാക്റ്റസുകളിലെ പൂക്കൾ നിറമുള്ളവയും ഭംഗിയുള്ളവയുമായിരിക്കും. മാത്രമല്ല ഇവയിലെ പൂക്കൾക്ക് സൗരഭ്യമുണ്ടായിരിക്കും. കാക്റ്റസ് വിത്തുകളുപയോഗിച്ച് പെട്ടെന്ന് മുളപ്പിച്ചെടുക്കാം. അതിന്‍റെ ശാഖകൾ മുറിച്ച് മറ്റൊരു പൂച്ചട്ടിയിൽ നടുകയാണെങ്കിൽ പുതിയൊരു ചെടി മുളപ്പിച്ചെടുക്കാം. വീടിനുള്ളിൽ കാക്റ്റസും ഓർണമെന്‍റൽ ഗ്രാസും വച്ചുപിടിപ്പിക്കാന്‍ എളുപ്പമാണ്. ഇതിന് വളരെ കുറച്ച് സംരക്ഷണമേ ആവശ്യമുള്ളൂ.

ചെടിയുടെ ടെക്സ്ചറിൽ ചെടിയുടെ രൂപീകരണം, സൈസ്, വണ്ണം, ഇലകളുടെ ആകൃതി, അളവ് എന്നിവയുൾപ്പെടുത്തണം.

പ്രയോജനം

ഇൻഡോർ പ്ലാന്‍റ്സ് വച്ചു പിടിപ്പിച്ചാൽ ശാരീരികവും മാനസികവുമായ ലാഭമാണുള്ളത്. വീടിന്‍റെ ഏതു ഭാഗത്താണോ ഈ ചെടികൾ വച്ചു പിടിപ്പിക്കുന്നത് അവിടെ അടിഞ്ഞു കൂടുന്ന പൊടിയിൽ 20 ശതമാനത്തോളം കുറവു കാണാം. ഇതു കൂടാതെ ഈ ചെടികൾ ശബ്ദ തരംഗങ്ങളെ ആഗിരണം ചെയ്യുന്നതിനുള്ള കഴിവോടു കൂടിയവയായതിനാൽ ശബ്ദമലിനീകരണവും ഇത്തരം ഗൃഹങ്ങളിൽ കുറവായിരിക്കും.

ബെഡ്റൂമിൽ, ഡ്രെസ്സിംഗ് ടേബിൾ, ഡ്രെസ്സർ, ബെഡ് സൈഡ്, ടേബിൾ എന്നിവിടങ്ങളിൽ ഹൗസ് പ്ലാന്‍റ്സ് വച്ചലങ്കരിക്കാം. ബെഡ്റൂമിന്‍റെ ആകൃതി കണക്കിലെടുത്തു വേണം ഹൗസ് പ്ലാന്‍റ്സ് തെരഞ്ഞെടുക്കേണ്ടത്.

ഓർണമെന്‍റൽ കാബേജ് വച്ചുപിടിപ്പിച്ച് കിച്ചൻ വിൻഡോ അലങ്കരിക്കണം. ആവശ്യാനുസരണം ഇതിന്‍റെ ഇലകൾ സാലഡിൽ ചേർക്കാന്‍ ഉപയോഗിക്കാം. സ്പൈഡർ പ്ലാന്‍റ്, കംഗാരു വായിൻ എന്നീ ഹൗസ് പ്ലാന്‍റുകൾ വീടിന്‍റെ മറ്റേതു ഭാഗത്തും വളരുന്ന അതേ പോലെ തന്നെ കിച്ചൻ വിൻഡോയിലും വളരുന്നു.

സൗന്ദര്യം വർദ്ധിപ്പിക്കുന്ന ഇൻഡോർ പ്ലാന്‍റ്സ്

പലതരത്തിലുള്ള ക്രോട്ടൺ ചെടികൾ മിക്സ് മാച്ച് ചെയ്ത് ചൈനീസ് കളിമണ്ണിന്‍റെ വലിയ ഗാർഡൻ ഡിഷ് ട്രേയിൽ വച്ച് പിടിപ്പിക്കാം. വലിയ ചെടികളുടെ വേരുകളിൽ നിന്നും പൊട്ടിമുളക്കുന്ന ചെറിയ ചെടികൾ മിനിയേച്ചർ പ്ലാന്‍റ്സിന്‍റെ ട്രേയിൽ സെറ്റ് ചെയ്‌ത് ഉപയോഗിക്കാം. ഗാർഡൻ ഡിഷ്ട്രേ കണ്ണാടിയുടെ മുന്നിൽ വയ്ക്കുകയാണെങ്കിൽ ഇതിന്‍റെ സൗന്ദര്യം അനേക മടങ്ങ് വർദ്ധിച്ചിരിക്കുന്നതായി കാണാൻ സാധിക്കും.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...