സുനിതയും രാധയും കോളജിൽ ഒരുമിച്ചാണ് പഠിച്ചിരുന്നത്. കല്യാണശേഷം രാധ ഒരു വീട്ടമ്മയുടെ റോൾ സ്വീകരിച്ചു. ഭർത്താവ് സുനിൽ ചാർട്ടേഡ് അക്കൗണ്ടൻസി ബിസിനസ്സ് നടത്തുന്നു. എന്നാൽ സുനിതയും ഭർത്താവ് രാജീവും ഗവൺമെന്‍റ് ജീവനക്കാരായിരുന്നു. രാധ ഒരിക്കൽ സുനിതയെയും കുടുംബത്തേയും വീട്ടിലേക്ക് ക്ഷണിച്ചു. രാധയുടെ വീട്ടിലെത്തിയ സുനിതയും രാജീവും, ഒരുപോലെ അതിശയിച്ചു. രാധയുടെയും സുനിലിന്‍റെയും വീട് എന്തു മനോഹരമാണ്. എത്ര അടുക്കും ചിട്ടയോടും കൂടിയാണ് വീട്ടുസാമഗ്രികൾ യഥാസ്ഥാനത്ത് ക്രമീകരിച്ചിരിക്കുന്നത്.

“രാധേ, നിന്‍റെ വീട് എന്ത് മനോഹരമാണ്. നീയിത് എങ്ങനെയാണ് മെയിന്‍റെയിൻ ചെയ്യുന്നത്?” ചുറ്റുപാടും കണ്ണോടിച്ചു കൊണ്ട് സുനിത അദ്ഭുതം കൂറി.

“ഞാനെന്‍റെ വീടിനെ ഒരു ഓഫീസായിട്ടാണ് കരുതുന്നത്.” രാധ ചിരിച്ചു.

“അതെങ്ങനെ?” സുനിതയ്ക്ക് ആശ്ചര്യമായി.

“ഇതത്ര പ്രയാസമുള്ള കാര്യമല്ല. നമ്മുടെ കാഴ്ചപ്പാടിൽ പല മാറ്റങ്ങൾ വരുത്തായാൽ, എല്ലാം ശരിയാകും. വീട്ടിലെ എല്ലാ ഡിപ്പാർട്ടുമെന്‍റുകളും ശരിയായ രീതിയിൽ നടത്തിപ്പോകുന്നതിന് നല്ലതുപോലെ ചിന്തിക്കേണ്ടതായി വരുന്നു. അതിന്‍റെയൊപ്പം തന്നെ പാചകം രുചികരവുമാക്കണം. വീട്ടിൽ പരിചാരകർ ഉണ്ടെങ്കിൽ അവരെക്കൊണ്ട് ജോലി കൃത്യമായി ചെയ്യിക്കണം.” എന്നായിരുന്നു രാധയുടെ മറുപടി. ഇതൊരു നിസ്സാര കാര്യമല്ലേ എന്നി തോന്നിയേക്കാം.

  • കുടുംബാംഗങ്ങൾക്കു മൊത്തമായി ഉറങ്ങാനും ഉണരാനുമായി കൃത്യമായ സമയം നിജപ്പെടുത്തുക.
  • രാവിലെ ചെയ്യേണ്ട കാര്യങ്ങൾ രാത്രി ഉറങ്ങുന്നതിനു മുമ്പായി ചെയ്തു തീർക്കുക, കുട്ടികളുടെ യൂണിഫോം തയ്യാറാക്കി വയ്ക്കുക. രാവിലെ ഉണ്ടാക്കേണ്ട പ്രാതലിനുള്ള കൂട്ടങ്ങൾ എടുത്ത് കൃത്യമായി വയ്ക്കുക.
  • 5- 6 വയസ്സ് പ്രായമുള്ള കുട്ടികളെ സ്വന്തം കാര്യങ്ങൾ ചെയ്യാൻ ശീലിപ്പിക്കുക. സൗന്തം ബാഗും, പുസ്തകങ്ങളും യഥാസ്‌ഥാനത്ത് വയ്‌ക്കാൻ പരിശീലിപ്പിക്കുക. വീട്ടുജോലിയോ, സ്വന്തം കാര്യങ്ങളോ കുട്ടികൾ ചെയ്യുമ്പോൾ അവരെ പ്രശംസിക്കാനും, പ്രോത്സാഹിപ്പിക്കാനും മറക്കാതിരിക്കുക. കുട്ടികളുടെ ആത്മവിശ്വാസവും ധൈര്യവും വർദ്ധിപ്പിക്കാനിത് സഹായിക്കും. തെറ്റു ചെയ്യുമ്പോൾ കുട്ടികളെ സ്നേഹപൂർവ്വം ശാസിക്കുക. പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുക. അവരിലെ ഉത്സാഹവും ധൈര്യവും വളർത്തിയെടുക്കാൻ ചെറിയ ചെറിയ സമ്മാനങ്ങൾ നല്കുന്നത് ഉചിതമാണ്.
  • രാവിലെയുള്ള ചായ, ബ്രേക്ക്ഫാസ്റ്റ്, ലഞ്ച് എന്നിവ നേരത്തെ തന്നെ തയ്യാറാക്കി വയ്ക്കണം. അതായത് പച്ചക്കറികളും മറ്റും നേരത്തെ തന്നെ അരിഞ്ഞു വൃത്തിയാക്കി വയ്ക്കുന്നതു കൊണ്ട് കൃത്യനേരത്ത് അവ പാകം ചെയ്തെടുക്കാൻ സാധിക്കും. ടിവി കാണുന്ന നേരത്തും കുട്ടികളെ പഠിപ്പിക്കുന്ന സമയത്തും ഈ ജോലി ചെയ്യാവുന്നതേയുള്ളൂ. അതുകൊണ്ട് രാവിലെ ധൃതി പിടിച്ച് ജോലിയെടുക്കുന്നത് ഒഴിവാക്കാം.
  • വീട് വൃത്തിയായി സൂക്ഷിക്കുന്നതും പ്രാധാന്യമുള്ള വസ്തുതയാണ്. എന്നും സാധാരണയായി നാം വീട് വൃത്തിയാക്കാറുണ്ട്. എന്നാൽ ഇതു കൂടാതെ ആഴ്ചയിൽ ഒരു പ്രാവശ്യമെങ്കിലും വീട് മൊത്തമായി വൃത്തിയാക്കുന്നത് നല്ലതാണ്. ചിലന്തിവല നീക്കം ചെയ്യുക, ഷെൽഫ് വൃത്തിയാക്കുക, ജനലുകളും വാതിലുകളും തുടച്ച് വൃത്തിയാക്കുക, എല്ലാം വീടിവ് പുതുമ നൽകാൻ സഹായിക്കും. കൊതുക്, പാറ്റ, കീടങ്ങൾ എന്നിവയെ കീശനാശിനി സ്പ്രേ ചെയ്‌ത് നശിപ്പിക്കണം. കുഷ്യൻ കവറുകൾ, സോഫ കവർ, ജനൽ ഗ്ലാസുകൾ തുടങ്ങിയവ മാസത്തിലൊരിക്കൽ വൃത്തിയാക്കണം. ഷോ വീസുകളും മറ്റു കലാവസ്തുക്കളും തുടച്ചു പൊടി നീക്കം ചെയ്യുകയോ, പോളിഷ് ചെയ്യുകയോ ചെയ്യാം.
  • ഒരു കുടുംബിനിക്ക് പലപ്പോഴും പല റോളുകൾ കൈകാര്യം ചെയ്യേണ്ടി വരാറുണ്ട്. ഭാര്യ, അമ്മ, മരുമകൾ, വീട്ടമ്മ, ഉദ്യോഗസ്‌ഥ എന്നീ റോളുകൾ പ്രത്യേക വൈദഗ്ദ്ധ്യത്തോടെ നിറവേറ്റുന്നതിന് ക്ഷമയും സന്നദ്ധതയും മനഃശക്തിയും ചാതുര്യവും അത്യാവശ്യമാണ്.

ഭൂരിഭാഗം സ്ത്രീകളും ഇത്തരം കാര്യങ്ങൾ ഭംഗിയായി നിറവേറ്റുന്നവരാണ്. പക്ഷേ എന്തൊക്കെയായാലും, അവരുടെ സ്വന്തം പ്രശ്നങ്ങൾ ശ്രദ്ധിക്കാൻ അവർക്ക് പലപ്പോഴും സമയം കിട്ടാറില്ല. വീടല്ലേ എപ്പോഴെങ്കിലും ജോലി ചെയ്‌തു തീർക്കാം എന്ന് ധരിക്കുന്നത് തെറ്റാണ്. അങ്ങനെ ധരിക്കുന്ന പക്ഷം എപ്പോഴും ദേഷ്യവും മടിയും ടെൻഷനും ഉണ്ടാവാം. ഇത് കുടുംബാന്തരീക്ഷത്തെ പ്രതികൂലമായി ബാധിച്ചേക്കാം. അതുകൊണ്ട് വീടിനെ ഓരോഫീസായി കാണുന്നത് തന്നെയാണ് ഉചിതം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...