ഓഫീസിൽ ദീർഘമായി ഇരുന്നുള്ള ജോലി പലപ്പോഴും ശാരീരികമായ അസ്വസ്‌ഥതകൾ ക്ഷണിച്ചു വരുത്താറുണ്ട്. നടുവേദന, കഴുത്തുവേദന, സന്ധി വേദന തുടങ്ങി അമിതവണ്ണം വരെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നു. ഈ വക പ്രശ്നങ്ങളെ ഒഴിവാക്കാനായി ഓഫീസിൽ ചെയ്യാവുന്ന സൗകര്യപ്രദമായ ചില എക്‌സർസൈസ് ടിപ്‌സുകൾ,
- തിരക്കുപിടിച്ച ജോലിക്കൊടുവിൽ ഒഴിവ് കിട്ടുന്ന സമയത്ത് വാം അപ്പുകൾ ചെയ്യുക. ലിഫ്‌റ്റിന് പകരം ഓഫീസിലെ കോണിപ്പടികൾ ഉപയോഗിക്കുക. ടീ ടൈമിലും ലഞ്ച് ബ്രേക്കിലും ഇത് പാലിക്കുക.
- ഓഫീസിൽ ഇരിക്കുമ്പോൾ ഇടയ്‌ക്ക് കാലുകൾ നീട്ടുക. കാൽ വിരലുകൾ മടക്കുകയും നിവർക്കുകയും ചെയ്യുക. കാൽപാദം ക്ലോക്ക് വൈസായും ആന്‍റി ക്ലോക്ക് വൈസായും വട്ടത്തിൽ ചലിപ്പിക്കുക. കാലിലേക്കുള്ള രക്‌തസഞ്ചാരം കൂട്ടുന്നതിനൊപ്പം കാൽ വേദന, മരവിപ്പ് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാവുകയില്ല.
- കഴുത്ത് വലത്തോട്ടും ഇടത്തോട്ടും ചലിപ്പിക്കുക. ഇത് ഏതാനും പ്രാവശ്യം ആവർത്തിക്കാം. കഴുത്ത് വേദന പമ്പകടക്കും. ഒപ്പം പേശികൾക്കത് റിലാക്‌സേഷൻ പകരും.
- കസേരയിൽ ഇരിക്കുമ്പോൾ കസേര കയ്യിൽ കൈകൾ ഊന്നിക്കൊണ്ട് ശരീരം മൊത്തത്തിൽ ഒരു വശത്തേക്ക് കൊണ്ടു പോകുക. ആ നിലയിൽ 15-20 സെക്കന്‍റ് തുടരുക. ഈ വ്യായാമം മറു വശത്തേക്കും ആവർത്തിക്കുക.
- കസേരയിൽ ബലമായി ചാരിയിരുന്നു കൊണ്ട് പാദങ്ങൾ ഒരു വശത്തായി മുകളിലേക്ക് ഉയർത്തുക. മൂന്നു സെക്കന്‍റ് നേരം ആ നില തുടർന്ന ശേഷം പാദം താഴേക്ക് കൊണ്ടു വരിക. ഇപ്രകാരം മറു വശത്തും 12-15 തവണ ആവർത്തിക്കാം.
- കസേരയിൽ ഇരിക്കുന്ന സമയത്ത് ഇരുകൈകളും തലയ്‌ക്ക് പിന്നിലായി ചേർത്തു പിടിച്ചുകൊണ്ട് വശത്തേക്ക് ചരിഞ്ഞ് കൈമുട്ടു കൊണ്ട് കസേര കയ്യിൽ സ്‌പർശിക്കാൻ ശ്രമിക്കുക. ഈ നിലയിൽ വ്യായാമം 15-20 സെക്കന്‍റ് നേരം തുടരുക. ഈ വ്യായാമം മറുവശത്തും ഏതാനും തവണ ആവർത്തിക്കുക.
- ബ്രേക്ക് സമയത്ത് ബ്രീത്തിംഗ് എക്‌സർസൈസുകൾ ചെയ്യാം. ഇത്തരം ബ്രീത്തിംഗ് എക്‌സർസൈസുകൾ വർക്ക് സ്‌ട്രെസ്സിനെ കുറയ്‌ക്കുകയും ശരീരത്തിന് നവോൻമേഷം പകരുകയും ചെയ്യും. ചിന്താശക്‌തിയ്‌ക്ക് നല്ല വ്യക്‌തതയുണ്ടാവും. ശരീരവും മനസ്സും താളാത്മകമായി പ്രവർത്തിക്കും.
- കൈപ്പത്തികൊണ്ട് മുഖത്തിന് ഒരു വശത്ത് ചേർത്ത് പിടിക്കുക. അതിനു ശേഷം കൈയ്‌ക്ക് എതിരായി ശിരസ്സു കൊണ്ട് ബലമായി തള്ളുക. തള്ളലിന് അനുസൃതമായി കൈപ്പത്തി കൊണ്ട് ശക്‌തമായി പ്രതിരോധിക്കുക. മറുവശത്തും ഇപ്രകാരം ചെയ്യുക. പത്ത് തവണ ആവർത്തിക്കുക.
- ഓഫീസിൽ ഒരേയിടത്ത് നിന്നു കൊണ്ട് മാർച്ച് ചെയ്യുന്നതു പോലെ പാദങ്ങൾ ഉയർത്തുകയും താഴ്‌ത്തുകയും ചെയ്യുക. ഈ സമയം ഇരു കൈകളും മുകളിലേക്ക് ഉയർത്തുകയും താഴ്‌ത്തുകയും ചെയ്യണം.
- നെഞ്ചിന് നേരെ കൈകൾ പരമാവധി നിവർത്തി പിടിക്കുക. ഒരു കൈകൊണ്ട് മറ്റേ കൈ ശക്‌തമായി വലിക്കുക. മുതുകിന് മുകളിലും ഷോൾഡർ ഭാഗത്തും വലിച്ചിൽ അനുഭവപ്പെടുന്ന രീതിയിലാവണം വലിക്കേണ്ടത്.
- ഇരു കൈകളും കൊണ്ട് വാട്ടർ ബോട്ടിൽ ഉയർത്തുക. കൈകൾ പരമാവധി മുകളിലേക്ക് നിവർത്തണം. അതിനു ശേഷം ശരീരം ഇടത്തേക്ക് വളയ്‌ക്കുക. പിന്നീട് വലത്തോട്ടും ഇതാവർത്തിക്കണം. ഇത് പത്ത് തവണ ആവർത്തിക്കണം.
- റിസ്‌റ്റ് സ്‌ട്രെച്ച്: നെഞ്ചിന് സമമായി കൈകൾ മുന്നോട്ട് പരമാവധി നീട്ടുക. ഒരു കൈകൊണ്ട് മറ്റേ കൈ പരമാവധി മുന്നോട്ട് വലിക്കുക. ഈ നിലയിൽ 20-30 സെക്കന്‍റു നേരം തുടരുക. ഇത് മറ്റേ കയ്യിലും ആവർത്തിക്കുക.
आगे की कहानी पढ़ने के लिए सब्सक्राइब करें
സബ്സ്ക്രിപ്ഷനോടൊപ്പം നേടുക
700-ലധികം ഓഡിയോ സ്റ്റോറികൾ
6000-ത്തിലധികം രസകരമായ കഥകൾ
ഗൃഹശോഭ മാസികയിലെ പുതിയ ലേഖനങ്ങൾ
5000-ലധികം ജീവിതശൈലി നുറുങ്ങുകൾ
2000-ലധികം സൗന്ദര്യ നുറുങ്ങുകൾ
2000-ത്തിലധികം രുചികരമായ പാചകക്കുറിപ്പുകൾ
और कहानियां पढ़ने के लिए क्लिक करें...
गृहशोभा से और