ബാത്ത്ടബ്ബും ടൂത്ത് ബ്രഷും റിമോട്ട് കൺട്രോളും എന്നു വേണ്ട, അടുക്കളയിലെ സിങ്ക് പോലും മാരക രോഗങ്ങളുടെ പകർച്ചക്കാരായിരിക്കുകയാണ്.

ബാത്ത് ടബ്ബ്

ബാത്ത് ടബ്ബ് പല തരത്തിലുള്ള കീടാണുക്കളുടേയും ബാക്ടീരിയകളുടേയും ആവാസ സ്ഥലമാണെന്ന കാര്യം നിങ്ങൾക്കറിയാമോ? ടബ്ബിലെ ജലത്തിൽ 61 ശതമാനം ഫംഗസ്, 34 ശതമാനം സാംക്രമിക രോഗം പരത്തുന്ന ബാക്ടീരിയകൾ തുടങ്ങി സാധാരണ ഏതൊരു അഴുക്കിലും കണ്ടുവരുന്ന ബാക്ടീരിയകൾ പോലുമുണ്ട്. ടബ്ബിൽ വെള്ളം കെട്ടി നിർത്തുന്നത് ഇത്തരത്തിലുള്ള ബാക്ടീരിയകൾക്ക് വളരാൻ അവസരമൊരുക്കും.

  • ബ്ലീച്ചോ ക്ലീനറോ ഉപയോഗിച്ച് ബാത്ത് ടബ്ബ് വൃത്തിയാക്കുക.
  • വൃത്തിയുള്ള തുണി കൊണ്ട് തുടച്ച് ഈർപ്പം അകറ്റുക.
  • ബാത്ത് റൂമിലെ പൈപ്പ് യഥാക്രമം വൃത്തിയാക്കുക.

ടൂത്ത് ബ്രഷ്

രാവിലെയും രാത്രിയും ബ്രഷ് ചെയ്തതു കൊണ്ടു മാത്രമായില്ല. പല്ല് വൃത്തിയാക്കാനുപയോഗിച്ച ബ്രഷ് ഈർപ്പമുള്ളതാണോ, വൃത്തിയുള്ളതാണോ എന്നു ശ്രദ്ധിച്ചോ? ഈർപ്പമുള്ള ബ്രഷുപയോഗിച്ചാണ് പല്ലു തേച്ചതെങ്കിൽ അതിലുള്ള അസംഖ്യം ബാക്ടീരിയകൾ നിങ്ങളുടെ ശരീരത്തിലെത്തും.

ബാത്ത്റൂമിലെ ഷെൽഫിലോ കെയ്സിലോ സൂക്ഷിച്ചിരിക്കുന്ന ബ്രഷ് കീടാണു മുക്തമാണെന്ന് പറയാനാവുമോ? ടോയ്ലറ്റ് ഫ്ളഷ് ചെയ്യുമ്പോൾ ബാക്ടീരിയയും വിഷാംശം കലർന്ന ജലകണങ്ങളും അന്തരീക്ഷത്തിൽ വ്യാപിക്കുന്നു. ഇത് രണ്ടുമണിക്കൂറോളം അന്തരീക്ഷത്തിൽ തങ്ങി നിൽക്കുമെന്നതിനാൽ ബാത്ത്റൂമിൽ സൂക്ഷിക്കുന്ന ബ്രഷ് പോലെയുള്ള ഈർപ്പമടങ്ങിയ വസ്തുക്കളിൽ ഈ ബാക്ടീരിയകൾ താമസമാക്കും.

  • ടൂത്ത് ബ്രഷ് പോലുള്ള നിത്യോപയോഗവസ്തുക്കൾ ബാത്ത്റൂമിലോ, ഈർപ്പമുള്ളയിടത്തോ സൂക്ഷിക്കാതിരിക്കുക.
  • പനി പോലുള്ള അസുഖങ്ങൾ ഉള്ളപ്പോൾ ഉപയോഗിച്ച ബ്രഷ് പിന്നീട് ഉപയോഗിക്കരുത്.
  • ഫ്ളഷ് ചെയ്യുന്നതിനു മുമ്പായി ടോയ്ലറ്റ് ഡോർ ക്ലോസ് ചെയ്യണം.

ടിവി റിമോട്ട് കൺട്രോൾ

പനി, ജലദോഷം പോലുള്ള സാംക്രമിക രോഗങ്ങൾ പരത്തുന്നതിൽ ടിവി റിമോട്ട് കൺട്രോളിനും പങ്കുണ്ട്. അഴുക്കും പൊടിയും കീടാണുക്കളും എന്നു വേണ്ട അപകടകാരികളായ ബാക്ടീരിയകൾ പോലും റിമോട്ട് കൺട്രോളിൽ കാണും. ഇതിനു കാരണം റിമോട്ട് നിലത്തു വീഴുക, സോഫ- കുഷ്യനിടയിൽ കുരുങ്ങുക, റിമോട്ട് കൈയിൽ പിടിച്ച് തുമ്മുക, ചുമയ്ക്കുക എന്നിങ്ങനെ ചെയ്യുന്നതിനാലാണ്. അതുപോലെ ഇഷ്ടമുള്ള ചാനൽ മാറ്റാനായി കുടുംബാംഗങ്ങൾ എല്ലാവരും തന്നെ റിമോട്ടിൽ സ്പർശിക്കുന്നതും റിമോട്ടിനെ ബാക്ടീരിയാ വാഹകനാക്കി മാറ്റുന്നു. അതിനാൽ ബ്ലീച്ചോ ആൽക്കഹോളോ ഉപയോഗിച്ച് റിമോട്ട് കൺട്രോൾ വൃത്തിയാക്കണം.

കിച്ചൻ സിങ്ക്

എച്ചിൽ പാത്രങ്ങൾ, പഴങ്ങളുടെയും പച്ചക്കറികളുടെയും തൊലി, കൈ കഴുകുമ്പോൾ വശങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഭക്ഷ്യാവശിഷ്ടങ്ങളുമൊക്കെ കിച്ചൻ സിങ്കിൽ ഇ-കോളി, സാൽമോണെലാ പോലുള്ള ബാക്ടീരിയകൾ വളരാൻ അവസരമൊരുക്കും. കൈകളിലൂടെ ഇത് ഭക്ഷണത്തിലും പിന്നീട് ശരീരത്തിലും എത്തിച്ചേരും.

  • രാത്രി പാത്രങ്ങളെല്ലാം കഴുകിയെടുത്ത ശേഷം കൈയിൽ ഗ്ലൗസ് ധരിച്ച് ബ്ലീച്ച് ഉപയോഗിച്ച് സിങ്ക് വൃത്തിയാക്കണം.
  • മലിനജലം പോകുന്ന പൈപ്പിലെ ബ്ലോക്ക് ഡ്രാനെക്സ് പോലുള്ള കെമിക്കൽസ് ഒഴിച്ച് മാറ്റാം.
  • പാത്രങ്ങൾ ഇടയ്ക്കിടെ ചൂടുവെള്ളത്തിൽ കഴുകണം.

സാൾട്ട് ആന്‍റ് പെപ്പർ ഷേക്കർ

ഡൈനിംഗ് ടേബിളിൽ സ്ഥാനം പിടിച്ചിരിക്കുന്ന സാൾട്ട് ആന്‍റ് പെപ്പർ ഷേക്കർ രോഗാണുവാഹകരുമായി തീരാറുണ്ട്. വെർജീനിയ യൂണിവേഴ്സിറ്റിയിൽ നടന്ന ഒരു പഠനത്തിലാണ് ഈ വസ്തുത തെളിയിക്കപ്പെട്ടത്. ജലദോഷം ബാധിച്ച 30 പേരോട് കഴിഞ്ഞ 18 മണിക്കൂറിനുള്ളിൽ കൈ കൊണ്ട് ഉപയോഗിച്ച 10 വസ്തുക്കളുടെ പേര് സൂചിപ്പിക്കാനാവശ്യപ്പെട്ടു. പരിശോധനയിൽ 41 ശതമാനം ഉപകരണങ്ങളിൽ ജലദോഷം പരത്തുന്ന അണുക്കളുണ്ടായിരുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...