നിങ്ങളുടെ കിടപ്പുമുറി കണ്ടാൽ നെറ്റി ചുളിയ്‌ക്കാൻ തോന്നുന്നുവെങ്കിൽ അവിടെ ചില മാറ്റങ്ങൾ ആവശ്യമുണ്ടെന്ന് അർത്ഥം. അതാത് സാധനങ്ങൾ അതാത് സ്‌ഥലത്ത് കൃത്യമായി വയ്‌ക്കാഞ്ഞാൽ കിടപ്പറ ആകെ അലങ്കോലമായി തോന്നിക്കും. ഈ തലവേദന അകറ്റാൻ തലയണ മാറ്റിയാൽ മാത്രം പോര. മൊത്തത്തിൽ എല്ലാം റീ അറേഞ്ച് ചെയ്യേണ്ടതുണ്ട്. അതിനുള്ള ടിപ്‌സ് ഞങ്ങൾ പറഞ്ഞു തരാം.

കട്ടിൽ - കട്ടിലിന്‍റെ ഹെഡ് റെസ്‌റ്റ് വലുതാണെങ്കിൽ ഭിത്തിയിൽ ഉറപ്പിക്കണം. തടി, പ്ലൈവുഡ് ഇവ കൊണ്ടാവും ഹെഡ് റെസ്‌റ്റ് ഉണ്ടാക്കിയിരിക്കുക. തല വയ്‌ക്കുന്ന ഭാഗത്ത് ലെതർ അല്ലെങ്കിൽ സിൽക്ക് കൊണ്ട് ചുവരിൽ ഫർണ്ണിഷ് ചെയ്യണം. ഇങ്ങനെ ചെയ്‌താൽ കിടപ്പുമുറികളുടെ സൗന്ദര്യവും പ്രൗഢിയും കൂടും. 60 സെ.മീ. ഉയരമാണ് കട്ടിലിന് അനുയോജ്യം. ഉയരം കൂടിയാലും കുറഞ്ഞാലും കുട്ടികൾക്കും പ്രായമായവർക്കും അസുഖമുള്ളവർക്കും ബുദ്ധിമുട്ടാവും. ചെറിയ കുട്ടികളുടെയും നവ ദമ്പതികളുടെയും കിടപ്പുമുറിയിൽ ഉയരം കുറഞ്ഞ ലോ ബെഡ് ഉപയോഗിക്കുന്നതാണ് നല്ലത്.

ബ്ലൈൻഡ്‌സ് - മുള, തടി, പ്ലാസ്‌റ്റിക് പാളികളുള്ള വെനീഷ്യൽ ബ്ലൈൻഡുകളാണെങ്കിൽ പുറത്ത് കനം കുറഞ്ഞ ഷീർ കർട്ടൺ ഇടാം. തുണികൊണ്ടുള്ള റോമൻ റോളർ ബ്ലൈൻഡുകൾ ആണെങ്കിൽ ആവശ്യാനുസരണം ഉയർത്തി വയ്‌ക്കാനും സ്വകാര്യത ആവശ്യമുള്ളപ്പോൾ താഴ്‌ത്തിയിടാനും സാധിക്കും. വെളിച്ചം കടന്നു വരാൻ ഇത്തരം ബ്ലൈൻഡുകൾ ഉപയോഗപ്പെടുത്താം.

വാതിൽ - കനം കൂടിയ വാതിലുകൾ കിടപ്പുമുറിയ്‌ക്ക് വേണമെന്നില്ല. ഇനി കൊത്തുപണികൾ ഉള്ളത് വേണമെന്ന് നിർബന്ധമുള്ളവർക്ക് തടികളുടെ വാതിലുകൾ വയ്‌ക്കാം. ഫ്‌ളഷ് ഡോറുകൾ വാങ്ങി അതിൽ വെനീർ, ലാമിനേറ്റ് എന്നിവ പരീക്ഷിയ്‌ക്കാം, വ്യത്യസ്‌തത അനുഭവപ്പെടും. റെഡിമെയ്‌ഡ് വാതിലുകളിൽ വാൾ പേപ്പറും സ്‌റ്റിക്കറും ഒട്ടിച്ച് പുതുമ നൽകുകയും ആവാം.

ഫ്‌ളോറിംഗ് - തടിയും ടൈലും ഇടക ലർത്തി ഫ്‌ളോറിംഗ് ചെയ്യുന്നത് ഭംഗി പകരും. കുളിമുറിയിൽ നിന്ന് കിടപ്പുമുറിയിലേയ്‌ക്ക് കാൽ വയ്‌ക്കുന്ന ഇടത്ത്, ബഡ്‌റൂമിൽ ഉപയോഗിച്ച ടൈലിന്‍റെ തുടർച്ച വിരിയ്‌ക്കാം. വെള്ളം വീണ് വുഡൻ ലാമിനേഷൻ കൂടുതൽ കാലം കേടാവാതെ ഇരിക്കാൻ ഇത് സഹായിക്കും. ഇതു കൂടാതെ തറയോട്, തടി എന്നിവയും കിടപ്പുമുറി ഫ്‌ളോറിംഗിന് ഉപയോഗിക്കാം.

മേശ - കിടപ്പുമുറിയുടെ ഉപയോഗ ശൂന്യമായ സ്‌ഥലത്ത് തടിയോ ഗ്രാനൈറ്റോ ഉപയോഗിച്ച് ചെറിയ ടേബിൾ പണിയാം. കട്ടിലിന്‍റെ ഇരുവശത്തും സൈഡ് ടേബിൾ ഉണ്ടായാൽ നന്ന്. കട്ടിലുപയോഗിക്കുന്ന രണ്ടുപേർക്കും കണ്ണട, മൊബൈൽ, ഡയറി, മരുന്നുകൾ എന്നിവയെല്ലാം വേറെ വേറെ സൂക്ഷിക്കാമല്ലോ.

ജനൽ - മുറിക്കുള്ളിലെ കാഴ്‌ചകൾ പുറത്തേയ്‌ക്ക് കാണാത്ത തരം ഗ്ലാസ്സുകൾ ആണ് ജനലിനു ഉപയോഗിക്കേണ്ടത്. ചൂട് അധികം കടത്തിവിടാത്ത ഇൻസുലേഷൻ ഗ്ലാസ്സും ഉപയോഗിക്കാം. രണ്ട് ഗ്ലാസ്സ് പീസ് യോജിപ്പിച്ചാണ് ഇൻസുലേറ്റഡ് ഗ്ലാസ്സ് നിർമ്മിക്കുന്നത്. ഇത് അധികം ശബ്‌ദം കടത്തി വിടുകയില്ല.

വെന്‍റിലേഷൻ - വീടിന് പുറത്തുള്ള വായുവിനേക്കാൾ 60 ശതമാനം കൂടുതൽ മലിനമാണ് കിടപ്പുമുറിയിലെ വായു എന്നാണ് ചില പഠനങ്ങൾ പറയുന്നത്. അതിനാൽ വെന്‍റിലേഷൻ കാര്യത്തിൽ അതീവ ശ്രദ്ധ വേണം. ജനലും മറ്റും മിക്ക സമയത്തും അടച്ചിട്ടിരിക്കുന്നതാണ് കാരണം. കിടപ്പുമുറിയിൽ ക്രോസ് വെന്‍റിലേഷൻ ഉറപ്പു വരുത്തണം. വലിയ ജനലുകളും എയർ ഹോളുകളും സ്‌ഥാപിക്കാം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...